schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
സർവർക്കർ മാപ്പ് പറഞ്ഞെന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 ന് ൽ ജന്മഭൂമി വാർത്ത കൊടുത്തു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു.
Fact
വയനാട് മുൻ ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി 2 വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്തു നിന്ന് ഉടൻ അയോഗ്യനാക്കി. തുടർന്ന്, മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബിജെപി ആവശ്യം തള്ളി കൊണ്ട്, “ഞാൻ സവർക്കറല്ല; “ഞാൻ മാപ്പ് പറയില്ല,” എന്ന് പറഞ്ഞിരുന്നു.
സർവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞുവെന്ന ആരോപണം വളരെ നാളായി പറഞ്ഞു കേൾക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ കമൻറ്.
അതിനെ തുടർന്ന് സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയെന്ന് ഒരു പ്രചരണം നടന്നിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ജന്മഭൂമി സർവർക്കർ മാപ്പ് പറഞ്ഞതായി 1947ലെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഒരു വാർത്ത കൊടുത്തുവെന്ന പ്രചരണം നടക്കുന്നത്. സംഘപരിവാറിന്റെ കേരളത്തിലെ മുഖപത്രമാണ് ജന്മഭൂമി.
ഞങ്ങൾ ആദ്യം ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ ഫേസ്ബുക്കിൽ മാർച്ച് 29,2023ൽ എഴുതിയ ഒരു കുറിപ്പ് കിട്ടി.
“1975 ഏപ്രിൽ 28 നാണ് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് തുടങ്ങിയത്. 1977 നവംബര് 14 ന് എറണാകുളത്തു നിന്ന് പ്രഭാത ദിനപത്രമായി. 1987 ഏപ്രിൽ 21 ന് കൊച്ചിയിൽ ഇന്നത്തെ സ്വന്തം കെട്ടിടത്തിൽ നിന്ന് പത്രം അച്ചടിച്ച് പ്രസിദ്ധീകരണം തുടങ്ങി,” എന്നാണ് കാവാലം ശശികുമാർ പറയുന്നത്. അതിനർത്ഥം 1947ൽ ജന്മഭൂമി പത്രം നിലവിൽ വന്നിട്ടില്ലെന്നാണ്.
ജന്മഭൂമി വെബ്സൈറ്റിന്റെ എബൗട്ട് വിഭാഗവും 1975 ഏപ്രിൽ 28നാണ് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് തുടങ്ങിയത് എന്ന് പറയുന്നു.
Sources
About section of Janmabhumi.in
Facebook Post of Kavalam Sasikumar on March 29,,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|