schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim: പർദ്ദയിട്ടാത്തവർ ബസ്സിൽ കയറുന്നത് തടഞ്ഞു.
Fact: ബസ്സ് സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.
പർദ്ദയിട്ടാത്തവർ ബസ്സിൽ കയറുന്നത് തടഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കറുപ്പ് ചാക്കിൽ അല്ലാത്തവരൊന്നും ബസ്സിൽ കയറേണ്ടെന്ന്,” എന്ന കുറിപ്പിനൊപ്പമാണ് പ്രചരണം.
ഞങ്ങൾ കാണുമ്പോൾ WE Love HINDU Munnani എന്ന ഐഡിയിൽ നിന്നും 853 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
M S Radhakrishnan എന്ന പ്രൊഫൈലിൽ നിന്നും ഞങ്ങൾ കാണും വരെ 330 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്,
Siv Das എന്ന ഐഡിയിൽ നിന്നും 24 പേരാണ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തത്.
ഇവിടെ വായിക്കുക:Fact Check: ആസ്ത്മ പടര്ത്താന് ചൈന പടക്കങ്ങള്, എന്താണ് വാസ്തവം?
ദൃശ്യങ്ങളിലെ സംഭാഷണത്തിന്റെ ശൈലിയിൽ നിന്നും കാസര്ഗോഡ് ഭാഷയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായി. പോരെങ്കിൽ ആ സംഭാഷണത്തിൽ ഒരിടത്തും മതപരമായ പരാമർശങ്ങൾ കണ്ടില്ല. ഒരിടത്ത് പർദ്ദ അണിഞ്ഞ സ്ത്രീകൾ, ” നീ എന്തിനാണ് നായിന്റെ മോളെ എന്ന് വിളിച്ചത്. നീ പെറ്റതാണോ ഇവളെ,” എന്ന് വിളിക്കുന്നത് കേൾക്കാം. അതിൽ നിന്നുമുള്ള സൂചന ഉപയോഗിച്ച് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, Third Eye Media എന്ന ഫേസ്ബുക്ക് പേജിൽ ഒക്ടോബർ 21,2023ൽ പോസ്റ്റ് ചെയ്ത ഇതിന്റെ വിപുലമായ മറ്റൊരു പതിപ്പ് കിട്ടി.
“സ്റ്റാൻഡിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് റോഡിൽ ബസ് തടഞ്ഞ് വിദ്യാർഥിനികൾ. അനുമതിയില്ലാത്ത സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമിച്ചതെന്ന് ബസ് തൊഴിലാളികൾ. കാസർഗോഡ് കുമ്പള സീതാംഗോളിയിലാണ് സംഭവം,” എന്നാണ് പോസ്റ്റിൽ പറയുന്നത്.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വാർത്ത റിപ്പോർട്ടുകൾ കിട്ടുമോ എന്ന് പരിശോധിച്ചപ്പോൾ, റിപ്പോർട്ടർ ടിവിയുടെ വെബ്സൈറ്റിൽ കൊടുത്ത ഒരു വാർത്ത കിട്ടി. ഒക്ടോബർ 23,2023ൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ പറയുന്നു: “സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ് വിദ്യാർത്ഥിനികൾ. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്ക്കര നഗറിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൻസ വനിത കോളേജിലെ വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.”
“കൻസ വനിത കോളേജിന് മുൻവശം ആർടിഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിങ് ഷെഡും സ്ഥാപിച്ചു. എന്നാൽ സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായി. ഇതിനെ തുടർന്ന് വിദ്യാർഥിനികളും ബസ് ജീവനക്കാരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു,” വാർത്ത കൂടി ചേർത്തു.
“ശനിയാഴ്ച കുമ്പള ടൗണിൽ സംഘടിച്ചെത്തിയ വിദ്യാർഥിനികൾ റോഡിന് കുറുകെ നിന്ന് ഏതാനും സമയം ബസുകൾ തടഞ്ഞിട്ടു. വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിൽ ശനിയാഴ്ചയും വാക് തർക്കമുണ്ടായി. സംഭവത്തെ തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി.,” റിപ്പോർട്ടർ ടിവി വാർത്ത തുടർന്നു പറയുന്നു.
തുടര്ന്ന് ഞങ്ങള് കുമ്പള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന് ഹൌസ് ഓഫീസര്പറഞ്ഞത്, “ഈ സംഭവം അവരുടെ ശ്രദ്ധയിൽ വന്നുവെന്നാണ്. “അതിൽ വർഗീയമായ യാതൊന്നുമില്ല. എന്നാൽ ആരും പരാതി തരാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക:Fact Check:ഉമാ തോമസിന്റെ മകൻ പൊലീസ് പിടിയിലായോ?
കുമ്പള കൻസ വനിത കോളേജിന് മുൻവശമുള്ള സ്റ്റാൻഡിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് റോഡിൽ ബസ് തടഞ്ഞ വിദ്യാർഥിനികളും യാത്രക്കാരിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വീഡിയോയിൽ കാണുന്ന പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ വർഗീയമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.
ഇവിടെ വായിക്കുക:Fact Check: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,’ ചിത്രം വ്യാജമാണ്
Sources
Facebook Post by Third Eye Media on October 21, 2023
News Report by Reporter TV on October 23, 2023
Telephone Conversation with Kumbla Station House Officer Anoob Kumar E
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|