About: http://data.cimple.eu/claim-review/b093b119eac6c34e6b45d1bae8835063df530c8626818d5383df0242     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check #BoycottQatar സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്യുന്നതിനിടയിൽ, ധാരാളം വ്യാജ പോസ്റ്റുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലെ രോഷവും പ്രതിഷേധവും ഓഫ്ലൈൻ ലോകത്തേക്ക് പടരുകയും അതിന് അന്താരാഷ്ട്ര ശ്രദ്ധ കിട്ടുകയും ചെയ്ത, സാഹചര്യം മോദി സർക്കാരിന് നയതന്ത്ര രംഗത്ത് ധാരാളം പ്രതിസന്ധികൾ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഈ പ്രചരണം നടക്കുന്നത്. ടൈംസ് നൗവിൽ നവിക കുമാർ അവതാരകയായ പ്രൈം ടൈം ന്യൂസ് ഷോയ്ക്കിടെ മെയ് 26 ന് നൂപുർ ശർമ്മ നടത്തിയ അഭിപ്രായ പ്രകടനത്തെ അപലപിച്ച് 57 അംഗരാജ്യങ്ങളുള്ള ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) ശക്തമായി രംഗത്തെത്തി. ജൂൺ 5 ന് പാർട്ടി സസ്പെൻഡ് ചെയ്തതിന് ശേഷം ശർമ്മ തന്റെ പ്രസ്താവന “നിരുപാധികം” പിൻവലിച്ചു. ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങി ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യം സന്ദർശിക്കുന്ന സമയത്തും ഖത്തർ വിദേശകാര്യ മന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി, ഈ വിഷയത്തിൽ ഇന്ത്യൻ ഗവൺമെന്റ് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. വിവാദ പരാമർശം നടത്തി ഏകദേശം 10 ദിവസത്തിന് ശേഷം നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പി സർക്കാർ പ്രതീക്ഷിച്ചത് പോലെ വിഷയം പരിഹാരക്കപ്പെട്ടില്ല. സംഭവത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടർന്നു. നിരവധി ഹാൻഡിലുകൾ ഇന്ത്യൻ ചരക്കുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ശർമ്മയുടെയും ഭരണകക്ഷിയുടെയും അനുയായികൾ ഖത്തറിന്റെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഈ സന്ദർഭത്തിൽ ഹാഷ്ടാഗ് ട്രെൻഡിനൊപ്പം തെറ്റായ വിവരങ്ങൾക്ക് പ്രചാരം ലഭിച്ചു. വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന തെറ്റായ വിവരങ്ങൾ ന്യൂസ്ചെക്കർ പരിശോധിച്ചു. Result: Satire #BoycottQatar ട്രെൻഡിന്റെ ഭാഗമായി ഇന്റർനെറ്റിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട വീഡിയോകളിലൊന്ന് ബഹിഷ്കരണ ആഹ്വാനത്തെ കുറിച്ച് അൽ ജസീറ ന്യൂസ് ചാനലുമായി ഖത്തർ എയർവേയ്സ് സിഇഒ നടത്തിയ അഭിമുഖം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ്. ആക്ഷേപഹാസ്യമായാണ് ഈ വീഡിയോ വിഭാവന ചെയ്തത് എങ്കിലും ബോളിവുഡ് നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി ആളുകൾ അത് ശരിയാണ് എന്ന് വിശ്വസിച്ച് അതിനെതിരെ പ്രതികരിച്ചു. ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ച “വാഷുദേവ്” എന്ന ട്വിറ്റർ ഉപയോക്താവിന് മറുപടിയായി ‘സോഷ്യൽ മീഡിയയിലെ ഇബ്ൻ ബത്തൂട്ട’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്വിറ്റർ ഉപയോക്താവ് @AhadunAhad11111 ആണ് ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് അയാളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത പകർപ്പ് നിങ്ങൾക്ക് ഇവിടെ കാണാം. അതേ ട്വീറ്റ് ത്രെഡിൽ @AhadunAhad11111 ഇത് ഒരു “സ്പൂഫ് വീഡിയോ” ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി: ”പരിഹാസം വ്യക്തമാണെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, വോയ്സ് ഓവർ വളരെ റിയലിസ്റ്റിക് ആയി അനുഭവപ്പെട്ടുവെന്ന് തോന്നുന്നു. (sic).” ഈജിപ്തും ബഹ്റൈനും എയർവേയ്സിന് പ്രവേശന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് 2017-ൽ ഖത്തർ എയർവേയ്സിന്റെ സിഇഒ അക്ബർ അൽ-ബേക്കറുമായി പത്രപ്രവർത്തകൻ ആൻഡ്രൂ സിമ്മൺസ് നടത്തിയ യഥാർഥ അഭിമുഖത്തിന്റെ വീഡിയോ ഉപയോഗിച്ചാണ് ഈ ആക്ഷേപ ഹാസ്യ വീഡിയോ നിർമിച്ചത്. #BoycottQatar ട്രെൻഡിന്റെ പശ്ചാത്തലത്തിൽ പങ്കിടുന്ന മറ്റൊരു വൈറൽ ചിത്രം, ഹാഷ്ടാഗിലെ അക്ഷരപ്പിശകിനെ പരിഹസിച്ച് കമ്പനി ‘BycottQatarAirways’ എന്ന പ്രവണതയോട് പരസ്യമായി പ്രതികരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടാണ്. ട്വിറ്ററിലെ എല്ലാ പോസ്റ്റുകളിലും കാണുന്ന ടൈം സ്റ്റാമ്പ്, ആരോപണവിധേയമായ സ്ക്രീൻ ഷോട്ടിൽ കാണാനില്ല എന്ന് പോസ്റ്റിന്റെ അടിസ്ഥാന വിശകലനത്തിൽ മനസിലായി. കൂടാതെ, വൈറൽ ട്വീറ്റിലെ ടെക്സ്റ്റിന്റെ ഫോണ്ടും വിന്യാസവും ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക പ്രൊഫൈൽ ട്വീറ്റുകളിൽ കാണുന്നവയുമായി പൊരുത്തപ്പെടുന്നില്ല. ട്വിറ്റർ ട്രെൻഡ്സിന്റെ സ്ക്രീൻഷോട്ടിന് ശേഷം വൈറലായ ചിത്രത്തിൽ “#brainless bhakts” എന്ന വാചകം ചേർത്തിരിക്കുന്നു അറ്റാച്ചുചെയ്ത ചിത്രത്തിനോ വീഡിയോയ്ക്കോ ചുവടെ ട്വിറ്റർ ഒരു വാചകവും പ്രദർശിപ്പികാറില്ല എന്ന കാര്യം ശ്രദ്ധേയമാണ്. നൂപുർ ശർമ്മ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ട്രെൻഡ് ചെയ്യാൻ ആരംഭിച്ച മറ്റൊരു ഹാഷ്ടാഗാണ് #QatarExposed. ഈ ട്രെൻഡ് ത്രെഡിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നിൽ , ഒരു സ്ത്രീ, മുഖം മറച്ചുകൊണ്ട്, കഷണങ്ങളായി തകർത്ത ഗണേശ വിഗ്രഹങ്ങൾക്ക് മുകളിൽ നിൽക്കുന്നത് കാണിച്ചു. മലയാളത്തിൽ ഈ പടം ഉപയോഗിക്കാതെ, ”ഖത്തറിലെ സൂപ്പർ മാർക്കറ്റിൽ ‘ഗണപതി’വിഗ്രഹം എറിഞ്ഞുടച്ച, മേത്തച്ചിക്ക്, ഖത്തർ എന്ത് ശിക്ഷയാണു കൊടുത്തത്. അത് പറഞ്ഞിട്ടിനി ഖത്തർ കൂടുതൽ കുരച്ചാൽ മതി,” എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ഗണപതി വിഗ്രഹം തകർത്ത സംഭവം നടന്നത് ഖത്തറിൽ അല്ല ബഹറിനിൽ ആണ്. അതിനെതിരെ ബഹറിൻ ഭരണാധികാരികൾ കേസ് എടുത്തിരുന്നു. ഗണേശ ചതുർത്ഥിക്ക് മുന്നോടിയായി വിൽക്കാൻ സൂക്ഷിച്ചിരുന്ന ഗണപതി വിഗ്രഹങ്ങൾ ഇസ്ലാമിക രാജ്യത്ത് വിൽക്കരുതെന്ന് പറഞ്ഞ് ബഹ്റൈനിലെ ഒരു സൂപ്പർമാർക്കറ്റിൽ ഒരു സ്ത്രീ തകർത്തത് 2020ലായിരുന്നു എന്ന് ഈ ചിത്രത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ‘ഒരു വിഭാഗം ജനങ്ങളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിന്’ യുവതിയ്ക്കെതിരെ നിയമ നടപടി എടുത്തുവെന്ന് വ്യക്തമായി. മുൻപ് ഇതേ സംഭവം ദുബായിൽ നിന്നും എന്ന പേരിൽ വൈറലായപ്പോൾ ഞങ്ങളുടെ ഉറുദു ടീം ഈ അവകാശവാദം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം. ഇത് കൂടാതെ ഹിന്ദു വിഗ്രഹം തകർത്ത മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത് ഓഷ്യാനയിലെ ദ്വീപായ ഫിജിയിലാണ്. ഒരു ക്രിസ്ത്യൻ പാസ്റ്റർ ഹനുമാൻ വിഗ്രഹം തകർത്തുവെന്നാണ് കേസ്. അതിനെതിരെ ഫിജിയിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. Interview of Akbar al Baker Times of India report (ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിംഗ് ടീമാണ്. അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സാബ്ളു തോമസ് ആണ്. അത് ഇവിടെ വായിക്കാം.) ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. Sabloo Thomas September 15, 2023 Prasad Prabhu July 7, 2023 Sabloo Thomas December 24, 2022
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software