പക്ഷികള് കൂട്ടമായി പറക്കുന്ന(Murmuration) ഒരു വീഡിയോ ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. പൊങ്ങിയും താഴ്ന്നും കൂട്ടമായി കിളികള് പറന്നുയരുന്ന വളരെ മനോഹരമായ കാഴ്ചയാണ് വീഡിയോയിലുള്ളത്. ബാംഗ്ലൂര് എയര്പോര്ട്ടില് നിന്നുള്ള ദൃശ്യങ്ങള് എന്ന പേരിലാണ് പലരും ഇത് ഷെയര് ചെയ്തിട്ടുള്ളത്.
' ബാംഗ്ലൂരിലെ സൈക്കിള് താരം ഷെയര് ചെയ്ത വീഡിയോയാണിത്. സ്ഥലം ബാംഗ്ലൂര് എയര്പ്പോര്ട്ട് ... ഇ പക്ഷികള റോസ് മൈന അല്ലങ്കില് പന്തി കാളി ഇംഗ്ലീഷില് റോസി സ്റ്റാര്ലിങ്ക്സ് (Rosy starlings) എന്നാണ് വിളിക്കുക .. .. ഈ കൂട്ടം ഒരു പാറ്റേണ് ഉണ്ടാക്കുന്നത് കണ്ടോ? അതിന്റെ പേര് മര്മുറേഷന് (murmuration) എന്നാണ്..' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം താഴെ കാണാം.
എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ വീഡിയോ ബാഗ്ലൂരില് നിന്നുള്ളതല്ല.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്
AFWA അന്വേഷണം
ഫേസ്ബുക്കില് പ്രചരിക്കുന്ന വീഡിയോയില് ഹിന്ദിയില് സംസാരിക്കുന്നത് അവ്യക്തമായി കേള്ക്കാനാകും. വീഡിയേയുടെ കീ ഫ്രെയ്മുകള് റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് സമാനമായ വീഡിയോ കണ്ടെത്താനായി. ഇതില് നിന്ന് ഈ വീഡിയോ അഹമ്മദാബാദിലെ സബര്മതി നദീതീരത്തിനടുത്ത് നിന്ന് കഴിഞ്ഞ വര്ഷം പകര്ത്തിയതാണെന്ന് മനസിലാക്കാനായി. 2020 ഫെബ്രുവരി 13ന് ടൈംസ് ഓഫ് ഇന്ത്യ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് സബര്മിതി നദീതീരത്തു നിന്നുള്ള വീഡിയോ എന്നാണ് റിപ്പോര്ട്ടില് പറയുന്നത്. സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള് എടുത്ത തിയതിയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സബര്മതി നദീതീരമാണ് സ്ഥലമെന്ന് റിപ്പോര്ട്ടില് കൃത്യമായി പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ നല്കിയ വീഡിയോ താഴെ കാണാം.
സബര്മതി തീരത്തു നിന്നുള്ള വീഡിയോ എന്ന് കീവേര്ഡ് സെര്ച്ചിലൂടെ തിരഞ്ഞപ്പോള് 2020 ഫെബ്രുവരി 12ന് സത്യദീപ് സിംഗ് പര്മാര് എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്താനായി. @ThumarChirag എന്നയാള്ക്ക് വീഡിയോ ക്രെഡിറ്റ് നല്കിയാണ് ഇയാള് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുമാര് ചിരാഗിനെ കുറിച്ച് അന്വേഷിച്ചപ്പോള് അദ്ദേഹത്തിന്റെ ട്വിറ്റര് അക്കൗണ്ടില് സമാനമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടെത്താനായി. 2020 ഫെബ്രുവരി 11നാണ് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ താഴെ കാണാം.
തുമാര് ചിരാഗ് തന്നെയാണ് ഈ ദൃശ്യങ്ങള് പകര്ത്തിയതെന്നും നാഷണല് ഇന്്സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്(NID) ക്യാംപസിനുള്ളിലാണ് എടുത്തതെന്നും രാവിലെ ഈ ഭാഗത്ത് എത്തിയാല് ഈ കാഴ്ച കാണാനാകുമെന്നും തുമാര് ട്വിറ്റര് റിപ്ലേകളില് പറയുന്നുണ്ട്.
സബര്മതി റിവര്ഫ്രണ്ട് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് അവരുടെ ഫേസ്ബുക്ക് പേജില് ഇത് പങ്കുവച്ചതായി കണാന് കഴിഞ്ഞു. 2020 ഏപ്രില് മൂന്നിനാണ് SRDCL ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
ലഭ്യമമായ വിവരങ്ങളില് നിന്ന് ഈ വീഡിയോ 2020ല് അഹമ്മദാബാദില് നിന്ന് എടുത്തതാണെന്നും ഇതിന് ബാംഗ്ലൂരുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.
പക്ഷികള് കൂട്ടമായി പറക്കുന്ന ഈ ദൃശ്യങ്ങള് ബാംഗ്ലൂര് എയര്പോര്ട്ടില് നിന്ന് ഒരു സൈക്കിള്താരം പകര്ത്തിയതാണ്
ഇത് 2020 ഫെബ്രുവരിയില് അഹമ്മദാബാദിലെ സബര്മതി നദിക്കരയില് നിന്നുള്ള ദൃശ്യങ്ങളാണ്.