schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ജീവനക്കാരോടൊപ്പം ഋഷി സുനകിന്റെ പൊങ്കൽ ആഘോഷം. മുണ്ടുടുത്ത് ഇലയിലെ സദ്യ കഴിച്ച് ആഘോഷമാക്കി സുനകും കൂട്ടാളികളും,” എന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ. പ്രമുഖ മലയാളം ചാനൽ ആയ ന്യൂസ് 18 കേരളം അടക്കം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.
പോസ്റ്റിന്റെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്ചെക്കർ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളാക്കി. ശേഷം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. തമിഴ് കൾച്ചറൽ അസോസിയേഷൻ ഓഫ് വാട്ടർലൂ റീജിയൻ ഫേസ്ബുക്കിൽ ജനുവരി 16,2023ൽ പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾക്ക് കിട്ടി.
തമിഴ് കൾച്ചറൽ അസോസിയേഷൻ ഓഫ് വാട്ടർലൂ റീജിയൻ, ഒന്റാറിയോ, കാനഡ,സംഘടിപ്പിച്ച തൈ പൊങ്കൽ ആഘോഷത്തിന്റെ വീഡിയോ ആണ് ഇത്.
കിച്ചനർ സിറ്റി മേയർ ബെറി വ്ർബനോവിച്ചും ജനുവരി 16,2023ൽ ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾക്ക് കണ്ടെത്താനായി.
വൈറൽ വീഡിയോയുടെ 0:13 സെക്കൻഡിൽ,സദ്യയിൽ പങ്കെടുക്കുന്ന പുരുഷന്മാരിൽ ഒരാളാണ് വ്ർബനോവിച്ച് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും. വ്ർബനോവിച്ചിന്റെ വിവരണം ഇങ്ങനെയാണ്: “ഇന്നലെ രാത്രി @waterlootamils ആതിഥേയത്വം വഹിച്ച #തായ്പൊങ്കൽ ആഘോഷത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ. പങ്കെടുക്കാൻ കഴിഞ്ഞത് വഴി ഞാൻ ബഹുമാനിക്കപ്പെട്ടു!”.ഇത് വീഡിയോ ഷൂട്ട് ചെയ്തത് യുകെയിലല്ല കാനഡയിലാണെന്ന് സൂചിപ്പിക്കുന്നു.
Our Sources
Tweet from Berry Verbanovic on January 16, 2023
Facebook Post by Tamil Culture Waterloo Region on January 16, 2023
(ഈ ലേഖനം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ പ്രശാന്ത് ശർമയും ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം)
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 11, 2023
Sabloo Thomas
April 4, 2022
Sabloo Thomas
February 8, 2023
|