കർണാടകയിലെ ശ്രീരംഗപട്ടണയിൽ ഒരു പാലത്തിനടിയിൽ മത്സ്യകന്യകയ്ക്ക് സമാനമായ ജീവി കാണപ്പെട്ടു എന്ന് അവകാശപ്പെട്ടു ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.
ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കമ്പ്യൂട്ടർ ജനറേറ്റഡ് ആണ് എന്ന് വ്യക്തമായി.
AFWA അന്വേഷണം
പ്രചാരത്തിലുള്ള വീഡിയോ ശ്രദ്ധിച്ചാൽ 'ജെജെപിഡി പ്രൊഡക്ഷൻസ്' എന്ന് എഴുതിയിരിക്കുന്ന ഒരു വാട്ടർ മാർക്ക് കാണാം.
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ സമാനമായ ദൃശ്യങ്ങളുള്ള ഒരു വീഡിയോ 'ജെജെപിഡി പ്രൊഡക്ഷൻസ്' എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി’.
വീഡിയോയുടെ വിവരണത്തിൽ ഇത് വിനോദത്തിനായി VFX ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറയുന്നുണ്ട് .
വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, “ഇവ വിനോദത്തിനായി ഞങ്ങൾ സൃഷ്ടിച്ച പാരാനോർമൽ വീഡിയോകളാണ്. കാണിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും സാങ്കൽപ്പികമാണ്. CGI (കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജ്) കൂടാതെ 3D-യിൽ മെർമെയ്ഡിന്റെ രൂപകൽപ്പനയും സൃഷ്ടിയും ചെയ്തത് ജോക്വിൻ പെരെസ് ആണ്, 3D ആനിമേഷനും VFX പതിപ്പും ചെയ്തത് ജിമ്മി പെരേസ് . "
"പുരാണത്തിലെ മത്സ്യകന്യകകൾ, ഐതിഹ്യങ്ങളിൽ ഉൾപ്പെടുന്ന പുരാണ ജീവികൾ, കഥകൾ അനുസരിച്ച് ഇവ മനുഷ്യനും മത്സ്യവും തമ്മിലുള്ള ഒരു സങ്കര വംശത്തെ പ്രതിനിധീകരിക്കുന്നു. ഇവ വിനോദത്തിനായി ഞങ്ങൾ സൃഷ്ടിച്ച പാരാനോർമൽ വീഡിയോകളാണ്."
2:41 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 2022 ജൂലൈ 17-ന് ആണ് അപ്ലോഡ് ചെയ്തത്. നിക്കറുഗ്വയിൽ നിന്നുള്ള രണ്ടു സഹോദരങ്ങളാണ് ജെജെപിഡി പ്രൊഡക്ഷൻസ് നടത്തുന്നത്.
സ്പെഷ്യൽ ഇഫക്റ്റുകൾ, പാരനോർമൽ, ഫിക്ഷൻ ഷോർട്ട് ഫിലിമുകൾ, ഹൊറർ സ്റ്റോറികൾ എന്നിവയാണ് ഇവർ ചെയുന്ന വീഡിയോകൾ.
പോസ്റ്റിൽ പങ്കിട്ട വീഡിയോ യഥാർത്ഥ മത്സ്യകന്യകയുടേതല്ല എന്ന് ഇതിനാൽ വ്യക്തമാണ്.
കർണാടകയിൽ ഒരു പാലത്തിനടിയിൽ മത്സ്യകന്യകയ്ക്ക് സമാനമായ ജീവി കാണപ്പെട്ടു.
ഈ വീഡിയോ കമ്പ്യൂട്ടർ ജനറേറ്റഡ് ആണ്.