Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Reporter TVയുടെ പേരിൽ കെ സുരേന്ദ്രന്റെ screenshot പ്രചരിക്കുന്നുണ്ട്.പ്രധാനമായും വാട്ട്സ്ആപ്പ് ഫോർവേഡുകൾ എന്ന രീതിയിലാണ് ഇവ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും ഇവയെ കുറിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തന്നെ ജയിലിൽ അടച്ചാൽ ആരും സങ്കടപ്പെട്ടരുത്;എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട്;കുഴൽപ്പണ കവർച്ചാക്കേസ് അറസ്റ്റിനോടടുക്കുമ്പോൾ അടവ് മാറ്റി സുരേന്ദ്രൻ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ചോദ്യം ചെയ്യാന് ഹാജരാവാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജാരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉള്ള്യേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്കിയത്. ഈ വാർത്ത വന്നതിനു ശേഷമാണ് സുരേന്ദ്രന്റെ പേരിൽ ഈ screenshot പ്രചരിക്കുന്നത്.
കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർച്ച നടത്തിയെന്നതാണ് കേസ്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത് . കുഴൽപ്പണമാണെന്നും കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തിൽ ഫോണിൽ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതൽ ഹാജരാകില്ലെന്നാണ് ബി.ജെ.പി കോർ കമ്മിറ്റി തീരുമാനിച്ചിരിുന്നു.
കുഴൽപ്പണ കേസിൽ സർക്കാരും പൊലീസും പാര്ട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.
ബിജെപി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് കേസ് അന്വേഷണത്തിലൂടെ സംസ്ഥാന സർക്കാരും സിപിഎമ്മും നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
കെ സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.
ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്, വാർത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികളിൽ നിന്ന് കണ്ടെടുത്ത പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ധർമരാജനും കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പണം തന്റെയും സുനിൽ നായികിന്റെതുമാണെന്നാണ് ഹർജിയിൽ പറയുന്നത്.
വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ ഷംജീറും ഹർജി നൽകിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് ഹർജിയിലെ വിശദീകരണം.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബിജെപിയുടെ പണമാണെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണ് എന്നാണ് ബി ജെ പി ആരോപിക്കുന്നത്.
വലിയ പുകമറ സൃഷ്ടിക്കുന്നു. ഈ സംഭവവുമായി ബിജെപിക്ക് പങ്കില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണം ആയിരുന്നു ധർമരാജൻ കൊണ്ടുപോയതെങ്കിൽ എന്തിന് പരാതി നൽകണം. നിങ്ങൾ പൊലീസിനെ സമീപിക്കൂവെന്നാണ് പരാതിക്കാരോട് പറഞ്ഞത്,സുരേന്ദ്രൻ പറഞ്ഞു.
ബിജെപി നേതാക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകേണ്ട കാര്യം എന്തായിരുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
മാധ്യമങ്ങൾ വസ്തുതാരഹിതമായ വിവരങ്ങളാണ് നൽകുന്നത്. ധർമരാജനുമായി ടെലഫോണിൽ ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. ഇതാണോ അന്വേഷണ രീതി. ഇതാണ് വലിയ വാർത്തതയായി നൽകുന്നത്,സുരേന്ദ്രൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം എന്ത് ലഭിച്ചുവെന്ന് ആരും റിപ്പോർട്ട് ചെയ്യുന്നില്ല. ചോദ്യം ചെയ്യലിന്റെ വാർത്ത കൊടുക്കാൻ കാണിക്കുന്ന താൽപര്യം ചോദ്യം ചെയ്യലിന് ശേഷം കാണിക്കുന്നില്ല. കള്ളപ്പണക്കേസിനെ ബിജെപിയുമായി ബന്ധപ്പെടുത്തുന്ന എന്ത് തെളിവാണ് ലഭിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.
വായിക്കുക:LPG cylinder വില:ശോഭ സുരേന്ദ്രന്റെ Video പഴയതാണ്
ഈ വാർത്തയുടെ സത്യസ്ഥിതി അറിയാൻ Reporter TV ചീഫ് എഡിറ്റർ എം വി നികേഷ്കുമാറിനെ ഞങ്ങൾ സമീപിച്ചു.അങ്ങനെ ഒരു വാർത്ത റിപ്പോർട്ടർ ടിവി കൊടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാജ വാർത്തയാണ്, അദ്ദേഹം പറഞ്ഞു.
ബിജെപിയ്ക്കെതിരെ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ് ഇത് എന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയും പ്രതികരിച്ചു.
ഇത് വ്യാജ വാർത്തയാണ് എന്ന് ബിജെപിയും Reporter TVയും സ്ഥീരീകരിച്ചു.
https://www.asianetnews.com/kerala-news/kodakara-case-k-surendran-to-be-questioned-qvme5h
https://malayalam.indianexpress.com/kerala-news/bjp-chief-k-surendran-denied-kodakara-hawala-allegations509105/
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.