വയനാട്ടില് എത്തിയ പ്രിയങ്ക ഗാന്ധിയുടെ ഡാന്സ് എന്ന തരത്തില് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യഥാര്ത്ഥ്യം ഇങ്ങനെയാണ്...
വയനാട്ടില് എത്തിയ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഡാന്സിന്റെ ദൃശ്യങ്ങള് എന്ന തരത്തില് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടില് എത്തിയപ്പോള് എടുത്തതല്ല. എന്താണ് വീഡിയോയുടെ യഥാര്ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില് നല്കിയ പോസ്റ്റില് നമുക്ക് പ്രിയങ്ക ഗാന്ധി വാഡ്രായുടെ ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില് പറയുന്നത് ഇങ്ങനെയാണ്: “വയനാട് മൂപ്പൻ പോയി പകരം വയനാട് മൂപ്പത്തി വന്നു 😂 വയനാട്കാരുടെ ഓരോ ഗതികേട് നല്ല ക്ഷമയുള്ളവന്മാരാണ് വയനാടുകാർ
ബോബനെയും സഹിക്കണം മോളിയെയും സഹിക്കണം 😆”
അടികുറിപ്പ് വായിച്ചാല് ഈ ദൃശ്യങ്ങള് പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടില് എത്തിയതിനു ശേഷമുള്ള ദൃശ്യങ്ങള് ആണെന്ന് തോന്നുന്നു. എന്നാല് ഈ ദൃശ്യങ്ങള് വയനാട്ടില് നിന്നാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് ഞങ്ങള് ഗൂഗിളില് പ്രത്യേക കീ വേര്ഡുകള് ഉപയോഗിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തില് ഞങ്ങള്ക്ക് മോജോ സ്റ്റോറീസ് എന്ന മാധ്യമ വെബ്സൈറ്റിന്റെ യുട്യൂബ് ചാനലില് ഈ വീഡിയോ ലഭിച്ചു. വീഡിയോയില് കാണുന്നത് പ്രിയങ്ക ഗാന്ധി വാദ്ര ലോകസഭ പ്രചരണത്തിന് ഝാര്ഖണ്ഡിലെ റാഞ്ചിയില് എത്തിയപ്പോള് ആദിവാസികളുടെ ഒപ്പം നൃത്യം ചെയ്യുന്നത്തിന്റെതാണ്.
കൂടുതല് അന്വേഷിച്ചപ്പോള് ഈ വീഡിയോ പ്രിയങ്ക ഗാന്ധിയുടെ X അക്കൗണ്ടില് ലഭിച്ചു. പ്രിയങ്ക ഗാന്ധി വാദ്ര ഈ വീഡിയോ മെയ് 22, 2024ന് ഈ വീഡിയോ പങ്ക് വെച്ച് അടികുറിപ്പില് ഇതാണ് എഴുതിയത്: "എന്റെ അച്ഛമ്മ ഇന്ദിരാ ഗാന്ധി ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരം പ്രകൃതിയെ ആരാധിക്കുകയും എല്ലാ വിധത്തിലും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ആദിവാസികളുടെതാണ് എന്നായിരുന്നു പറയുന്നത്. ഇന്നവിടെ റാഞ്ചിയിൽ നിരവധി ജാതി സാംസ്കാരിക നിറങ്ങൾ കണ്ടു."
വയനാട്ടിൽ നിന്നാണ് പ്രിയങ്കാ ഗാന്ധി വാദ്ര തന്റെ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ സഹോദരന് രാഹുല് ഗാന്ധി രാജിവെച്ച വയനാട് എം.പി. സ്ഥാനത്തിന് വേണ്ടിയാണ് പ്രിയങ്ക മത്സരിക്കാന് പോകുന്നത്. കഴിഞ്ഞ ദിവസം വയനാടില് എത്തിയ പ്രിയങ്ക വയനാടിലെ ജനങ്ങളെ കണ്ട് പരിച്ചയപെട്ടിരുന്നു. ഇന്ന് പ്രിയങ്ക ഗാന്ധി നാമനിര്ദേശനം പത്രിക സമര്പ്പിച്ചു. ഇതിന് മുമ്പ് പ്രിയങ്ക ഗാന്ധിയും, രാഹുല് ഗാന്ധിയും, സോണിയ ഗാന്ധിയും യുഡിഎഫിന്റെ മറ്റേ നേതാകളും കല്പ്പറ്റയില് റോഡ് ഷോ നടത്തിയിരുന്നു.
നിഗമനം
പ്രിയങ്ക ഗാന്ധി വാദ്ര വയനാടില് നൃത്തം ചെയ്യുന്നത്തിന്റെ ദൃശ്യങ്ങള് എന്ന തരത്തില് സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നത് മെയ് മാസത്തില് ഝാര്ഖണ്ഡില് പ്രിയങ്ക ഗാന്ധി വാഡ്രാ ആദിവാസി സ്ത്രികള്ക്കൊപ്പം ചെയ്ത് നൃത്തത്തിന്റെതാണ്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള് ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല് Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല് മീഡിയയില് ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)