റോഡ് തകരാറും വെള്ളപ്പൊക്ക ഭീഷണിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇത്തരത്തിൽ പ്രചരിക്കുന്നവയിൽ പലതും സത്യത്തിൽ കേരളത്തിൽ നിന്നുള്ളതുപോലുമല്ല. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ചിത്രത്തോടൊപ്പം പൊളിഞ്ഞുകിടക്കുന്ന ഒരു റോഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ഡാമുകളിലെ ജലം സംഭരിക്കാനുള്ള ശേഷി ഇപ്പൊ കേരളത്തിലെ റോഡുകൾക്കുണ്ട് പേടി വേണ്ട," എന്ന് ജയരാജൻ പറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന വിധമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. മഴക്കാലത്തു തകർന്ന് റോഡിന്റെ ചിത്രം മധ്യ പ്രദേശിൽ നിന്നുള്ളതാണ്.
AFWA അന്വേഷണം
ഇപി ജയരാജൻ റോഡുകളെപ്പറ്റി ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ലെങ്കിലും കുറിപ്പ് ആക്ഷേപഹാസ്യത്തിന്റെ പരിധിയിൽ വരുന്ന ട്രോൾ ആയി പരിഗണിക്കാവുന്നതാണ്. എന്നാൽ ഒപ്പം നൽകിയിരിക്കുന്ന റോഡ് കേരളത്തിലേതാണ് എന്ന പ്രചാരണം തെറ്റിധാരണ ഉണ്ടാക്കുന്നതായിരുന്നു.
റോഡിന്റെ ചിത്രം മുറിച്ചെടുത്ത് റിവേഴ്സ് സേർച്ച് ചെയ്തപ്പോൾ 'ദ് ക്വിന്റ്' കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നൽകിയ ഒരു റിപ്പോർട്ട് ലഭ്യമായി. മധ്യപ്രദേശിൽ നിന്നുള്ള ദൃശ്യം യുപിയിലേത് എന്ന പേരിൽ പ്രചരിക്കുന്നു എന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. റിപ്പോർട്ടിന് ആസ്പദമായ ചിത്രം ഇപ്പോൾ കേരളത്തിലേത് എന്ന നിലയിൽ പ്രചരിക്കുന്നത് തന്നെയായിരുന്നു.
Fact Check: വെള്ളപ്പൊക്കത്തിൽ വലയുന്ന കോഴികളുടെ വീഡിയോ പഴയതാണ്
Fact Check: ഡ്രെയ്നേജ് അപകടത്തിന്റെ വൈറല് ദൃശ്യം കേരളത്തിലേതല്ല
ഈ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി വിയുടെ ഒരു ട്വീറ്റ് നൽകിയിരുന്നു. വൈറൽ ചിത്രമടങ്ങിയ ഒരു പത്ര റിപ്പോർട്ട് ശ്രീനിവാസ് 2021 ആഗസ്റ്റ് 18ന് ട്വീറ്റ് ചെയ്തതായിരുന്നു ഇത്. മധ്യപ്രദേശിൽ നിന്നുള്ള കാഴ്ച എന്നാണ് ചിത്രത്തെപ്പറ്റി പറഞ്ഞിരുന്നത്.
52 किलोमीटर, 427 बड़े गड्ढे, सड़कें गायब— Srinivas BV (@srinivasiyc) August 18, 2021
ये अजब-गजब नेशनल हाईवे मध्यप्रदेश में है pic.twitter.com/hyVlhYakLh
'ദ് ക്വിന്റ്' ഹിന്ദി മാധ്യമമായ 'ദൈനിക് ഭാസ്കർ' ഇതിന് സമാനമായ മറ്റൊരു ചിത്രം നല്കിയിരുന്നതും കണ്ടെത്തി. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ആരംഭിക്കുന്ന 52 കിലോമീറ്റർ നീളമുള്ള ദേശീയപാതയുടെ ദുർഗതിയെപ്പറ്റിയാണ് ഈ റിപ്പോർട്ട്. ഉജ്ജയിൻ ആഗ്ര കോട്ട എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ആയതിനാലാണ് വാർത്ത ഗൗരവമായി തന്നെ മാധ്യമം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
വൈറൽ ചിത്രത്തെപ്പറ്റി 'ന്യൂസ് ചെക്കർ' നൽകിയ റിപ്പോർട്ട് ഇവിടെ വായിക്കാം.
ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രം കേരളത്തിലേതല്ല, മറിച്ച് മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് ഉറപ്പിക്കാനായി.
കുഴികളിൽ വെള്ളംകെട്ടി യാത്രായോഗ്യമല്ലാത്ത കിടക്കുന്ന കേരളത്തിലെ റോഡിന്റെ ചിത്രം.
ഈ ചിത്രം കേരളത്തിലേതല്ല. കഴിഞ്ഞ വർഷം മദ്യപ്രദേശിൽ നിന്ന് പകർത്തിയതാണ്.