schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
യു പി മുഖ്യമന്ത്രി യോഗിയുടെ സഹോദരന്, ചെറിയ ചായക്കട നടത്തി ജീവിക്കുന്നു എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
മമതയുടെ മരുമകൻ, ലാലുവിന്റെ മക്കള്, മുലായം സിങ്ങിന്റെ മക്കള്, സോണിയ കുടുംബം, പി ചിദംബരം ഇവരൊക്കെ ഇന്ത്യയിലെ അതിസമ്പന്നരാണ്, എന്ന് ആരോപിച്ച്, മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ബന്ധുക്കളുമായി, അദ്ദേഹത്തെ താരതമ്യം ചെയ്താണ് ഈ പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത്.
Vinod Menonന്റെ പോസ്റ്റിന് 191 ഞങ്ങൾ കാണുമ്പോൾ ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Vinos Menon’s post
ഞങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന പടം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ അത്തരം ധാരാളം പടങ്ങൾ ലഭിച്ചു.
തുടർന്ന് Yogi look alike എന്ന് സേർച്ച് ചെയ്തപ്പോൾ, രൂപത്തിലും ഭാവത്തിലും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ കാഴ്ചയിൽ തോന്നുന്ന, സുരേഷ് താക്കൂർ യോദ്ധ എന്ന മനുഷ്യന്റെ ഫോട്ടോ കണ്ടെത്താനുമായി. ടൈംസ് ഓഫ് ഇന്ത്യ,എബിപി ന്യൂസ് തുടങ്ങിയവർ സുരേഷ് താക്കൂറിനെ കുറിച്ച് വാർത്തകൾ ചെയ്തിട്ടുണ്ട്.
യോഗിയെ പോലെ തന്നെ കാവി വസ്ത്രം ധരിക്കുന്ന അദ്ദേഹം 2019 ലെ ലോക്സഭ ഇലക്ഷനിൽ ലക്നൗവിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എന്നാൽ ഫോട്ടോയിൽ ഉള്ളത് അദ്ദേഹം തന്നെയാണ് എന്ന് ഞങ്ങൾക്ക് തീർച്ചപ്പെടുത്താനായില്ല.
യു പി മുഖ്യമന്ത്രിയുടെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് മരിച്ച സമയത്തെ ടൈംസ് നൗ വാർത്ത പ്രകാരം യുപി മുഖ്യമന്ത്രിയ്ക്ക് 3 സഹോദരന്മാരുണ്ട് . രണ്ട് ഇളയ സഹോദരന്മാരും ഒരു മൂത്ത സഹോദരനും. അത് കൂടാതെ അദ്ദേഹത്തിന് 2 സഹോദരിമാരും ഉണ്ട്.
ഏറ്റവും ഇളയ സഹോദരൻ മഹേന്ദ്ര സിംഗ് ബിഷ്ത് ഒരു പത്രപ്രവർത്തകനാണ്. മറ്റൊരു സഹോദരൻ ശൈലേന്ദ്ര മോഹൻ ഇന്ത്യൻ സൈന്യത്തിലെ സുബേദാർ ആണ്. മൂത്ത സഹോദരൻ മാനേന്ദ്ര സിംഗ് കൃഷിക്കാരനാണ്.
യുപി മുഖ്യമന്ത്രിയായി യോഗി ചുമതലയേറ്റ ഉടൻ ആദിത്യനാഥിന്റെ മൂത്ത സഹോദരൻ മാനേന്ദ്രയും മാതാപിതാക്കളും ഇളയ സഹോദരനും എബിപി ന്യൂസിന് അഭിമുഖം നൽകിയിരുന്നു. അവരാരും വൈറൽ ഫോട്ടോയിലുള്ള ആളെപ്പോലെ അല്ല ഇരിക്കുന്നത്.
എന്നാൽ സൈനികനായ സഹോദരൻ എബിപി ന്യൂസിന്റെ ഇന്റർവ്യൂയിൽ ഉണ്ടായിരുന്നില്ല.
എന്നാൽ പിന്നീട് ഇന്ത്യ ടുഡേ ഈ സഹോദരനോട് സംസാരിച്ചു ഒരു വാർത്ത കൊടുത്തിരുന്നു. യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഒരിക്കൽ മാത്രമാണ് യോഗി ആദിത്യനാഥിനെ കണ്ടതെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. ആ ഇന്റർവ്യൂവിലെ ഇമേജിൽ നിന്നും, ആദിത്യനാഥിന്റെ സൈന്യത്തിലുള്ള സഹോദരനും ഇപ്പോൾ വൈറലാവുന്ന ഫോട്ടോയിൽ ഉള്ള ആളല്ല എന്ന് മനസിലായി.
യോഗി ആദിത്യനാഥിന്റെ സഹോദരന്മാരുടെ മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ പരിശോധിച്ചപ്പോൾ അവർ ആരും ചായക്കട നടത്തുന്നവരല്ല എന്ന് മനസിലാക്കാനായി.
വായിക്കാം:ഓധ് പാവയ് എന്ന ചെടിയുടെ വിഡിയോ ആണോ ഇത്?
ഞങ്ങളുടെ അന്വേഷണത്തിൽ ഈ പടം യു പി മുഖ്യമന്ത്രിയുടെ സഹോദരന്റേതല്ല എന്ന് മനസിലായി. യോഗി ആദിത്യനാഥിനെ പോലെ ഇരിക്കുന്ന സുരേഷ് താക്കൂർ എന്ന വ്യക്തിയുടെ ഫോട്ടോയുമായി ഇതിന് സാമ്യം ഉണ്ട്. എന്നാൽ ഫോട്ടോയിൽ ഉള്ളത് സുരേഷ് താക്കൂർ ആണോ എന്ന കാര്യം ഞങ്ങൾക്ക് തീർച്ചപ്പെടുത്താനായിട്ടില്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|