schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം.
Fact: ഈ വർഷം വ്യാഴം അഞ്ച് എണ്ണം ഉണ്ട്.
ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുമെന്നും ഇത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഈ ഫെബ്രുവരി നിങ്ങളുടെ ജീവിതത്തിൽ ഇനി വരില്ല. കാരണം ഈ വർഷം ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി എന്നിവയുണ്ട്. 823 വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. ഇവയെ മണി ബാഗുകൾ എന്ന് വിളിക്കുന്നു. അതുകൊണ്ട് കുറഞ്ഞത് 5 പേർക്കോ 5 ഗ്രൂപ്പുകൾക്കോ അയക്കുക, 4 ദിവസത്തിനുള്ളിൽ പണം എത്തും. ചൈനീസ് ഫെങ് ഷൂയിയെ അടിസ്ഥാനമാക്കി. വായിച്ച് 11 മിനിറ്റിനുള്ളിൽ അയയ്ക്കുക,” എന്ന പേരിലൊരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു
ഇവിടെ വായിക്കുക: Fact Check: വാറ്റ് ചാരായം അടിച്ചു പൂസായ പുലിയല്ല വീഡിയോയിൽ
ഞങ്ങൾ ആദ്യം 2024ൽ ഫെബ്രുവരിയിലെ കലണ്ടർ പരിശോധിച്ചു. 2024 ലീപ് ഇയറാണ് (അധി വർഷം). നാല് വർഷത്തിൽ ഒരിക്കൽ വരുന്ന ലീപ് ഇയറിൽ ഒരു ദിവസം അധികം കാണും. അതായത് 366 ദിവസങ്ങൾ. ഫെബ്രുവരിക്ക് 28ന് പകരം 29 ദിവസമാണ് അധി വർഷത്തിൽ ഉണ്ടാവുക.
ലീപ് ഇയറിൽ ഒരു ദിവസം അധികമായതിനാൽ ഏതെങ്കിലും ഒരു ദിവസം 5 എണ്ണം ഉണ്ടാവും. ഈ വർഷം ഫെബ്രുവരിയിൽ അഞ്ച് വ്യാഴമുണ്ട്. അതിനാൽ തന്നെ ഈ അവകാശവാദം തെറ്റാണ്.
2020,ആയിരുന്നു ഇതിന് മുമ്പുള്ള ലീപ് ഇയർ. അന്ന് അഞ്ച് ശനിയുണ്ടായിരുന്നു.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ,2021, 2022 and 2023, എന്നീ വർഷങ്ങളിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി ഉണ്ട്. എന്നാൽ 2024ൽ വ്യാഴം 5 എണ്ണമുണ്ട്. മറ്റ് ദിവസങ്ങൾ മുൻ വർഷങ്ങളിലെ പോലെ നാലെണ്ണവും.
ലീപ് ഇയര്‍ അഥവാ അധിവര്‍ഷം ഒഴികെയുള്ള വര്ഷങ്ങളില്സാധാരണ ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി വരും. ലീപ് ഇയറിൽ മാത്രം ഒരു ദിവസം മാത്രം 5 എണ്ണം ഉണ്ടാവും. മറ്റ് എല്ലാ ദിവസവും 4 വീതവും. 2024 ലീപ് ഇയർ ആയതിനാൽ ഈ വർഷം ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി എന്നിവയുണ്ട് എന്ന അവകാശവാദം തെറ്റാണ്. പോരെങ്കിൽ ഇങ്ങനെ വരുന്നത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസമാണ് എന്ന വാദവും തെറ്റാണ്. ലീപ് ഇയർ ഒഴിക്കെ ഉള്ള എല്ലാ വർഷവും ഇങ്ങനെയാണ് വരുന്നത്.
ഇവിടെ വായിക്കുക: Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?
Sources
Calendar 2020
Calendar 2021
Calendar 2022
Calendar 2023
Calendar 2024
Leap year Definition from the Time and Date website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|