schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ഹിന്ദിയെയും സംസ്കൃതത്തെയും പരിഗണിക്കാതെ കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു.
Fact
പരിപാടി അറബിക്ക് മുൻഷി അസോഷിയേഷന്റെതാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അത് ഉദ്ഘാടനം ചെയ്തതാണ്.
ഹിന്ദിയെയും സംസ്കൃതത്തെയും പരിഗണിക്കാത്ത കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. “അറബി ഭാഷാ പഠന പ്രചരണ കാമ്പെയ്ന് 2023 ഏപ്രില് 15 മുതല് മെയ് 31 വരെ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്കുട്ടി,” എന്ന വിവരണത്തോടെയുള്ളതാണ് ഈ പോസ്റ്ററുകൾ.”എന്തിനിങ്ങനെ വിവേചനം കാണിക്കുന്നു. എല്ലാം നമ്മുടെ ഭാരതീയ സംസ്കാരങ്ങളില് പെട്ടതല്ല.ഹിന്ദി പ്രചരിപ്പിക്കാന് പാടില്ല.
സംസ്കൃതം വര്ഗീയ ഭാഷയാണ്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.
കാവിപ്പട എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും മുമ്പ് 1.1 k പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
Metroman എന്ന ഗ്രൂപ്പിൽ നിന്നും ഞങ്ങൾ കാണും വരെ 52 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കാണും വരെ Suman Madathil എന്ന ഐഡിയിൽ നിന്നും 8 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഇത്തരം ഒരു പോസ്റ്റർ ഉള്ള ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. EI Siraj Madani എന്ന ആളിന്റെ ഏപ്രിൽ 11,2023ലെ പോസ്റ്റിന്റെ താഴത്തെ ഭാഗം മുറിച്ചു മാറ്റിയാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. കേരള അറബിക് മുന്ഷീസ് അസോസിയേഷന്(KAMA) സംസ്ഥാന കമ്മറ്റി എന്ന് മുറിച്ചു മാറ്റിയ ഭാഗത്ത് വ്യക്തമായി എഴുതിയിട്ടുണ്ട്.
കേരള അറബിക് മുന്ഷീസ് അസോസിയേഷന് എന്ന് ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോൾ അവരുടെ ഫേസ്ബുക്ക് പേജ് കിട്ടി. അതിൽ പരിപാടിയുടെ മറ്റൊരു പോസ്റ്റർ കണ്ടെത്തി. കേരള അറബിക് മുന്ഷീസ് അസോസിയേഷന് ഏപ്രിൽ 11,2023ൽ ഷെയർ ചെയ്ത പോസ്റ്ററിൽ പരിപാടിയുടെ ലോഗോയും, “അറബി ഭാഷാ പഠന പ്രചരണ കാമ്പെയ്ന് 2023 ഏപ്രില് 15 മുതല് മെയ് 31 വരെ,” എന്ന വിവരണവും ഇപ്പോൾ പ്രചരിക്കുന്ന പടവും ഉണ്ട്. എന്നാൽ പരിപാടി ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന വിവരം പോസ്റ്ററിൽ ചേർത്തിട്ടില്ല. ആ പോസ്റ്ററിലും കേരള അറബിക് മുന്ഷീസ് അസോസിയേഷന് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
“വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ നടപ്പിലാക്കുന്ന അറബി ഭാഷാ പ്രചരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു,” എന്ന് വ്യക്തമാക്കുന്ന വി ശിവൻകുട്ടിയുടെ ഏപ്രിൽ 17,2023 ഫേസ്ബുക്ക് പോസ്റ്റും ഞങ്ങൾ കീ വേർഡ് സെർച്ചിൽ കണ്ടെത്തി.
പിന്നീട് ഞങ്ങൾ നോക്കിയത് കേരളത്തിൽ സംസ്കൃതവും ഹിന്ദിയും പഠിക്കാൻ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ എന്തെങ്കിലും തടസ്സമുണ്ടോ എന്നാണ്. കേരളത്തിൽ സ്കൂൾ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത് ത്രി ഭാഷ പദ്ധതിയാണ്.
ഒന്നാം ഭാഷയായി മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷനൽ ഇംഗ്ലീഷ്, അഡീഷനൽ ഹിന്ദി, സംസ്കൃതം,അറബി ഭാഷകളിൽ ഒരെണ്ണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ സ്കൂളുകളിൽ കൊടുത്തിട്ടുണ്ട്. രണ്ടാം ഭാഷയായി ഇംഗ്ലീഷ് നിർബന്ധിതമായി പഠിക്കണം. മൂന്നാംഭാഷയായി ഹിന്ദിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് പകരം ജനറൽ നോളേജ് പഠിക്കാനുള്ള ഓപ്ഷനുമുണ്ട് എന്ന് എസ് എസ് എൽ സി പരീക്ഷയുടെ വെബ്സൈറ്റിൽ നിന്നും വ്യക്തമായി.
ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?
അറബി ഭാഷയക്ക് മാത്രമായി സര്ക്കാര് പ്രത്യേക പരിഗണന നല്കുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്ന പരിപാടി കേരള അറബിക് മുൻഷീസ് അസോസിയേഷന്റേതാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അതിൽ ഉദ്ഘാടകനായി പങ്കെടുക്കുകയായിരുന്നു.
Sources
Facebook Post by EI Siraj Madani on April 11,2023
Facebook Post by Kerala Arabic Munshi’s Association on April 11, 2023
Facebook Post by General Education Minister V Sivankutty on April 17, 2023
SSLC examination website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|