schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പ്രധാനമായും സംഘപരിവാർ അനുകൂല പേജുകളും ആളുകളുമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്.
Arun Kovalam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിനു 38 ഷെയറുകൾ ഉണ്ടായിരുന്നു.
Arun Kovalam’s post
Sree Sreeja എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 25 ഷെയറുകൾ ഉണ്ടായിരുന്നു.
Sree Sreeja’s Post
Amma Bhaaratham എന്ന പേജിൽ ഇതേ പോസ്റ്റിൽ ഞങ്ങൾ 103 ഷെയറുകൾ കണ്ടു.
Amma Bhaaratham’s post
Archived link of Amma Bharatham’s post
ഇതേ വീഡിയോ ആക്ഷേപ ഹാസ്യ രൂപത്തിൽ ഇടതുപക്ഷ അനുഭാവമുള്ള പേജുകളിൽ നിന്നും ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“ത്രേതാ യുഗത്തിൽ അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്കായി എത്തിക്കുന്ന ദൃശ്യം. (ത്രേതായുഗം 1296000വർഷം, അതു കഴിഞ്ഞ് ദ്വാപര യുഗം 864000 വർഷം. മൊത്തം 2160000 വർഷം കഴിഞ്ഞ് കലിയുഗം ) ഇരുപത്തിയൊന്നു ലക്ഷത്തി അറുപതിനായിരം കൊല്ലം മുമ്പുള്ള പാറ കണ്ടെത്തി! അപ്പോഴും വെറും 50 വർഷം മുമ്പ് Entire Political Science പഠിച്ച തള്ള് മാമന്റെ ഒരു ക്ലാസ്സ്മേറ്റിനെയോ,അല്ലെങ്കിൽ ഒരു കോളേജ് മേറ്റിനെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശംഭോ മഹാദേവ”എന്ന വിവരണത്തോടെ ആണിത് ഇടതുപക്ഷ അനുഭാവമുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നത്.
Social Awareness എന്ന പേജിൽ നിന്നും ഈ വീഡിയോ 1.3 k പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ പരിശോധനയിൽ കണ്ടു.
Social Awareness’s post
Archived link of Social Awareness’s post
ബത്തേരി സഖാക്കൾ എന്ന പേജിൽ നിന്നുള്ള ഇതേ വീഡിയോയ്ക്ക് 11 ഷെയറുകൾ ഉണ്ടായിരുന്നു.
ബത്തേരി സഖാക്കൾ’s post
Archived link of ബത്തേരി സഖാക്കൾ’s post
വൈറലായ വീഡിയോയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീ ഫ്രെയിമുകളാക്കി വിഭജിച്ചു. അപ്പോൾ , യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ-സാമൂഹ്യക്ഷേമ മന്ത്രി കിരൺ റിജജു എന്നിവരെ ഒരു കീഫ്രെയിമിൽ ഞങ്ങൾ കണ്ടു.
ഇതിന് ശേഷം ചില കീവേഡുകളുടെ സഹായത്തോടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഒക്ടോബർ 20 ലെ “ദ ഇക്കണോമിക്ക് ടൈംസ്” റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. അതിൽ നിന്നും ഇവർ മൂന്ന് പേരും യുപിയിലെ കുശിനഗർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതായിമനസിലായി.
ഈ റിപ്പോർട്ട് വായിച്ചപ്പോൾ വൈറലായ വീഡിയോ അയോധ്യയിൽ നിന്നും അല്ല, കുശിനഗറിലേത് ആവാനാണ് സാധ്യതയെന്ന് ഞങ്ങൾക്ക് തോന്നി. തുടർന്ന്, സിന്ധ്യ, കിരൺ റിജജു, യോഗി ആദിത്യനാഥ് എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകൾ ഞങ്ങൾ തിരഞ്ഞു. ഇതിനിടയിൽ, ഒക്ടോബർ 20 ന് കിരൺ റിജജു, നടത്തിയ ട്വീറ്റിൽ, ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലുള്ള ദൃശ്യങ്ങൾക്ക് സമാനമായ ചില ചിത്രങ്ങൾ ഞങ്ങൾ കണ്ടെത്തി.
കിരൺ റിജജു ചിത്രങ്ങളെ ബുദ്ധ മതത്തിലെ തിരുശേഷിപ്പുകൾ എന്നാണ് വിശേഷിപ്പിച്ചത്.
കിരൺ റിജജുവിന്റെ ട്വീറ്റിലെ ചിത്രങ്ങളും വൈറൽ വീഡിയോയിലെ ചിത്രങ്ങളും സമാനമാണ് എന്ന് പരിശോധനയിൽ മനസിലാക്കാനാവും.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഇതിന് സമാനമായ ഫോട്ടോകൾ കുശിനഗർ വിമാനത്താവളത്തിൽ നിന്നുള്ളത് എന്ന പേരിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തുടർന്നുള്ള തിരച്ചിലിൽ 260 കോടി രൂപ ചെലവിൽ തയ്യാറാക്കിയ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനെ കുറിച്ചുള്ള ടിവി9 ഹിന്ദിയുടെ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.
ആ റിപ്പോർട്ടിന്റെ ഒരു ഭാഗത്തിന്റെ വിവർത്തനം ഇങ്ങനെയാണ്: “ഈ അവസരത്തിൽ, ശ്രീലങ്കയിലെ കൊളംബോയിൽ നിന്നുള്ള വിമാനം കുശിനഗർ വിമാനത്താവളത്തിൽ ആദ്യമായി ലാൻഡ് ചെയ്തു. 100 ലധികം ബുദ്ധ സന്യാസിമാരും വിശിഷ്ടാതിഥികളുമടങ്ങുന്ന ശ്രീലങ്കൻ പ്രതിനിധി സംഘവും കുശിനഗറിലേക്ക് വന്നു. ഈ അവസരത്തിൽ 12 അംഗ ഹോളി റിലിക് ടീം ബുദ്ധന്റെ തിരുശേഷിപ്പുകൾ പ്രദർശനത്തിനായി ഈ വിമാനത്തിൽ കൊണ്ടു വന്നു.”
ചില കീവേഡുകളുടെ സഹായത്തോടെ ഞങ്ങൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറയെ കുറിച്ചുള്ള ഇന്ത്യ ടിവിയുടെ ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.
അതനുസരിച്ച് ശ്രീലങ്കയിൽ നിന്ന് അയോധ്യയിലേക്ക് ഈ പാറ കൊണ്ട് വന്നിട്ടുണ്ട്. ഹിന്ദു വിശ്വാസപ്രകാരം, അശോകവനത്തിൽ ഈ പാറയിൽ സീതാദേവി ഇരിക്കാറുണ്ടായിരുന്നു.
എന്നാൽ ചില സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന പോലെ അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ അല്ല, വൈറൽ വീഡിയോയിൽ ഉള്ളത് എന്ന് പരിശോധനയിൽ ബോധ്യമാവും.
ചില ഇടതുപക്ഷ അനുകൂല പേജുകളിൽ ആക്ഷേപ ഹാസ്യ രൂപത്തിൽ ആണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. എങ്കിലും അവരും ഇത് അശോകവനത്തിലെ പാറയുടെ വീഡിയോ എന്ന തെറ്റിദ്ധാരണയിലാണ് പങ്ക് വെച്ചിരിക്കുന്നത്.
വായിക്കാം: ഗുരുകുലത്തിലെ ചിത്രം ജര്മ്മനിയിൽ നിന്നുള്ളതല്ല
ശ്രീലങ്കയിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനത്തിനായി കൊണ്ടുവന്ന യുപിയിലെ കുശിനഗറിൽ നിന്നാണ് വൈറലായ വീഡിയോയെന്ന് അന്വേഷണത്തിൽ വ്യക്തമായി. വൈറലായ വീഡിയോയിൽ ഉള്ളത് അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ അല്ല, എന്നും ബോധ്യപ്പെട്ടു.
Tweet by Jyotiraditya M. Scindia
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|