About: http://data.cimple.eu/claim-review/c20b7fac06915e060ae8f542c4d3cc32269701a8fb5bf331f47fab74     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check Claim കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷം. Fact അദ്ദേഹത്തിന്റെ ശമ്പളം ₹ 1,12500 ആണ്. പെൻഷൻ തുകയും ചേർത്ത് ₹ 2,25,000 അദ്ദേഹത്തിന് ലഭിക്കും. “ഞാൻ ഒരു മുൻ DGP യാണ്. റിട്ടയർ ആയി. നിലവിൽ ₹ 1,83,000 പെൻഷൻ വാങ്ങുന്നു. ഇപ്പോൾ കൊച്ചി മെട്രൊയുടെ തലവനാണ്. ശമ്പളം ₹2,32,000. കൂടാതെ വീട്, വാഹനം, പെട്രോൾ, ഫോൺ, ചികിത്സ തുടങ്ങി പലവിധ ആനുകൂല്യങ്ങൾ. ഒരു മാസം മൊത്തത്തിൽ ₹ 5 ലക്ഷത്തിന് മുകളിൽ വരും വരുമാനം. ഇത്രയും കാശു നൽകി എന്നെ തീറ്റിപ്പോറ്റുന്ന കേരളത്തിലെ എല്ലാ പ്രബുദ്ധരേയും എന്റെ സ്നേഹവും കടപ്പാടും ആദരവും ഞാൻ അറിയിക്കുന്നു. സംസ്ഥാന സർക്കാർ ഓരോ മാസവും ശമ്പളം കൊടുക്കാൻ വിഷമിക്കുന്ന ഘട്ടത്തിലും, കേരളത്തിൽ എല്ലാ വിഭാഗത്തിലും പെട്ട ഉദ്യോഗാർത്ഥികൾ പുതിയ ഒഴിവുകളും തസ്തികകളും ഉണ്ടാകുമ്പോൾ നിയമനം സ്വപ്നം കാണുന്ന സാഹചര്യത്തിലും 1,83,000/- രൂപ പെൻഷൻ വാങ്ങുന്ന എന്നെ കൊച്ചി മെട്രോയുടെ തലപ്പത്തേക്ക് കൊണ്ടിരുത്താനായി നിങ്ങൾ കാണിച്ച ആ വലിയ മനസ്സിന് മുമ്പിൽ ഞാൻ ശിരസ്സ് നമിക്കുന്നു. വിരമിക്കുന്ന ജഡ്ജിമാരുടെ കാര്യത്തിലും, ആ കമ്മീഷൻ ഈ കമ്മീഷൻ എന്നൊക്കെ പറഞ്ഞ് ഇത്തരത്തിലുള്ള സ്ഥാനമാനങ്ങൾ നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരായ നിങ്ങളുടെ വലിയ മനസ്സിന് ഒപ്പം എന്നും സർക്കാർ ഉണ്ടാകട്ടെ. ശുഭരാത്രി! നന്നായി വരട്ടെ. ഞാനും എന്റെ കുടുംബവും,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്. MaNoj Mas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 2 k ഷെയറുകൾ ഉണ്ടായിരുന്നു. Ishan Rafeeq എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 922 ഷെയറുകൾ ഉണ്ടായിരുന്നു. Abdul Nassir എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 86 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇവിടെ വായിക്കുക:Fact Check: ദേശീയ പാതയുടെ കാസർഗോഡ് റീച്ച് അല്ല ഫോട്ടോയിൽ ഉള്ളത് ഞങ്ങൾ ബെഹ്റയുടെ ശമ്പളത്തെ കുറിച്ച് കൂടുതൽ അറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മനോരമ ഓൺലൈനിന്റെ ഒരു റിപ്പോർട്ട് കിട്ടി. ഒക്ടോബർ 1,2021 ലെ ആ റിപ്പോർട്ട് പായുന്നത്, “കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡിയായി നിയമിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശമ്പളത്തിന്,മാനദണ്ഡങ്ങൾ ധനവകുപ്പ് നിശ്ചയിച്ചു.അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു കൂടാത്ത തുക ശമ്പളമായി നൽകാമെന്നാണു നിർദേശം. “കെഎസ്ആർ (പാർട്ട് 3 ) റൂൾ 100 അനുസരിച്ച്, പുനർനിയമന വ്യവസ്ഥയിലാണ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി 3 വർർഷത്തേക്കു നിയമിച്ചത്.ബെഹ്റ അവസാനം വാങ്ങിയ ശമ്പളം ₹2,25,000 രൂപ ആയതിനാൽ പെൻഷനായി ₹ 1,12,500 ലഭിക്കും. പുനർനിയമന വ്യവസ്ഥ അനുസരിച്ച് അവസാനം വാങ്ങിയ ശമ്പളത്തിൽനിന്ന് പെന്ഷൻ തുക കുറച്ചു കിട്ടുന്ന തുകയും അതിനനോടൊപ്പം ഡിഎയുമാണ് ശമ്പളമായി ലഭിക്കുക. ഇതനുസരിച്ച് ₹1,12,500യോടൊപ്പം ഡിഎയും ശമ്പളമായി ലഭിക്കും. പെൻഷൻ തുക കൂടി കൂട്ടിയാൽ പഴയ ശമ്പളത്തുകയാകും കയ്യിൽ കിട്ടുക,” എന്നാണ് റിപ്പോർട്ട് പറയുന്നത്. ഞങ്ങൾ തുടർന്ന്, കെഎസ്ആർ (പാർട്ട് 3 ) റൂൾ 100 പരിശോധിച്ചു. ഒരു ഉദ്യോഗസ്ഥനെ പുനർനിയമനം നടത്തുമ്പോൾ ഉള്ള വ്യവസ്ഥകളാണ് അതിലുള്ളത്. “വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില് നിന്നും പെന്ഷന് തുക കുറച്ചുള്ള തുകയായിരിക്കും പുനര്നിയമനത്തിലെ ശമ്പളം. ഇതിനൊപ്പം നിയമപ്രകാരമുള്ള അലവന്സുകളും ലഭിക്കും. പെൻഷൻ തുക കൂടി ഒപ്പം ലഭിക്കും.” ഈ വ്യവസ്ഥ പ്രകാരം, ബെഹ്റ അവസാനം വാങ്ങിയ ശമ്പളം ₹2,25,000 രൂപ (പെൻഷൻ തുകയും, ശമ്പളവും ചേർത്ത്) ആണ് അദ്ദേഹത്തിന് ലഭിക്കുക. വിരമിക്കുമ്പോള് അദ്ദേഹത്തിന്റെ ശമ്പളം₹ 2,25000യാണെന്ന് വ്യക്തമാക്കുന്ന ധനവകുപ്പിന്റെ രേഖ ഞങ്ങള്ക്ക് ലഭിച്ചു. ആ രേഖാപ്രകാരം പെൻഷനായി ₹ 1,12,500 രൂപയായിരുക്കും അദ്ദേഹത്തിന്റെ പെൻഷൻ ഇത് കൂടാതെ റിട്ടയർ ചെയ്യുന്ന സമയത്ത് ഗ്രാറ്റുവിറ്റിയായി ₹ 20 ലക്ഷം ലഭിക്കും, ആ രേഖ പ്രകാരം അദ്ദേഹം മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജൂൺ 16,2028വരെ ₹ 1,12,500 രൂപയും തുടർന്ന്, ₹ 67,500യും ലഭിക്കാൻ അർഹത ഉണ്ടായിരിക്കും. “സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത് താൻ ശ്രദ്ധിക്കാറില്ലെന്ന്,” ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ, ലോക്നാഥ് ബെഹ്റ പറഞ്ഞു. “സർക്കാർ നിശ്ചയിച്ച നിബന്ധനകൾക്ക് അനുസരിച്ചാണ് ശമ്പളം തീരുമാനിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ശമ്പളം സർക്കാർ ആർക്കും നൽകാറില്ലെന്ന വസ്തുത എല്ലാവർക്കും അറിയാം,” അദ്ദേഹം കൂട്ടിചേർത്തു. ഇവിടെ വായിക്കുക:Fact Check: പ്രയാഗ്രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല ബെഹ്റയ്ക്ക് ശമ്പളമായി ലഭിക്കുക ₹1,12,500യാണ്. അതിനൊപ്പം പെൻഷനും ചേർത്ത് ₹ 2,25,000യാണ് അദ്ദേഹത്തിന് കയ്യിൽ ലഭിക്കുക എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇവിടെ വായിക്കുക: Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത് Sources News report of Manoramaonline on October 1, 2021 Rule 100 of KSR (Part III) Finance department order on Pension to Loknath Behra Telephone Conversation with Loknath Behra ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software