മതസൗഹാർദത്തെക്കുറിച്ചുള്ള ഒട്ടേറെ മാതൃകകൾ വാർത്തകളായും വീഡിയോകളായും നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. ഒരു മുസ്ലിം ദമ്പതികൾ വഴിയിൽ വീണുകിടന്ന പൂജാരിയെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെയും പരിചരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ഇതാണ് ഇന്ത്യ' എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാൽ പ്രചാരത്തിലുളള വീഡിയോ സ്ക്രിപ്റ്റഡാണെന്ന് ഇന്ത്യാ ടുഡേ ആൻ്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി.
AFWA അന്വേഷണം
കീഫ്രേയ്മുകളുടെ സഹായത്തോടെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയതിൽ നിന്നും പ്രചാരത്തിലുള്ള വീഡിയോയുടെ ഒറിജിനൽ ഞങ്ങൾക്ക് ലഭിച്ചു. 3RD EYE എന്ന യൂട്യൂബ് ചാനലിൽ 2022 മെയ് ആറിനാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. SALUTE TO THIS COUPLE This is Heart Touching Social Awareness Video By 3rd Eye എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ യൂട്യൂബിലിട്ടിരിക്കുന്നത്. വീഡിയോയുടെ തലക്കെട്ടിലും ഡിസ്ക്രിപ്ഷനിലും സാമൂഹിക അവബോധമുണ്ടാക്കുന്നതിനാ
3RD EYE എന്ന യൂട്യൂബ് ചാനൽ വിശദമായി പരിശോധിച്ചതിൽ നിന്നും പ്രചാരത്തിലുള്ള വീഡിയോയുമായി സാമ്യമുള്ള ഒട്ടേറെ വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ചാനലിൻ്റെ ഡിസ്ക്രിപ്ഷനിലും എൻ്റർടെയിൻമെൻ്റ് ചാനൽ എന്നാണ് നൽകിയിട്ടുള്ളത്. ഇവരുടെ IdeasFactory ഫേയ്സ്ബുക്ക് പേജിലും ഇതേ വീഡിയോ 2022 മെയ് ആറിന് അപ്ലോഡ് ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ യഥാർഥത്തിൽ നടന്ന സംഭവം അല്ലെന്നും ജനങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണെന്ന് വ്യക്തം.
മുസ്ലിം ദമ്പതികൾ പൂജാരിയെ രക്ഷിക്കുന്ന വീഡിയോ
പ്രചാരത്തിലുള്ള വീഡിയോ യഥാർഥത്തിൽ നടന്ന സംഭവം അല്ല. ജനങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി തയ്യാറാക്കി 3RD EYE എന്ന യൂട്യൂബ് ചാനലിൽ 2022 മെയ് ആറിന് അപ്ലോഡ് ചെയ്ത വീഡിയോയാണിത്.