schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ഏഷ്യയിലെ ഏറ്റവും വലിയ കലാ മത്സര വേദിക്കരികിൽ വള വിൽക്കുന്ന നോർത്ത് ഇന്ത്യൻ പെൺകുട്ടി,” എന്നാണ് പോസ്റ്റിന്റെ കമന്റ്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലാലോത്സവത്തിന്റെ (യുവജനോത്സവം) ഇടയിലാണ് പ്രചരണം. ജനുവരി 7, 2023 ൽ സമാപിച്ച കലോത്സവത്തിൽ കോഴിക്കോട് ജേതാക്കളായിരുന്നു.
“ഭാവങ്ങൾ മാറി മറിയുന്ന അവളുടെ മുഖത്ത് ആഗ്രഹങ്ങളുടെ വേലിയേറ്റമുണ്ട്. ഒരിക്കൽ നീയും ഉയരങ്ങളിലെത്തട്ടെ . ജീവിതത്തിൻ്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ.ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തുന്നെങ്കിൽ, സാമൂഹ്യനീതിയുടെ, തുല്യതയുടെ ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു,” വിവരണം തുടർന്ന് പറയുന്നു.
ഞങ്ങൾ കാണും വരെ Rashtrawadi എന്ന ഐഡിയിൽ നിന്നും 401 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
VP Moideen എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 20 പേർ പോസ്റ്റ് ഷെയർ ചെയ്തു.
Pradeep V Aayath എന്ന ഐഡിയിൽ നിന്നും 15 പേർ വിഡിയോ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് ഒരു സ്ക്രീൻഷോട്ട് എടുത്ത് അത് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു.അപ്പോൾ storiesbysreeraj എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ജനുവരി 8,2022 ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.
“ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ആർതി എന്ന പേരുള്ള പ്രകടനം വീക്ഷിക്കുന്ന വീഡിയോ 2023 ജനുവരി 3-ന് (രാത്രി 08.30) ഞാൻ ചിത്രീകരിച്ചതാണ്. ഇത് പഴയ വീഡിയോയോ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നിന്നുള്ള കാഴ്ചയോ അല്ല. ഒരു അരങ്ങേറ്റത്തിന്റെ ഷൂട്ടിങ്ങിന് ഞാൻ ഗുരുവായൂരിലായിരുന്നു. സ്റ്റേജിൽ കാത്തിരിക്കുമ്പോൾ, ഈ സുന്ദരിയായ പെൺകുട്ടി കൗതുകത്തോടെ പ്രകടനം കാണുന്നത് ശ്രദ്ധിച്ചു. നിമിഷങ്ങൾക്ക് മുമ്പ് അവൾ ഹെയർബാൻഡ് വിൽക്കുകയായിരുന്നു.
പേര് ചോദിച്ചപ്പോൾ രാജസ്ഥാൻ സ്വദേശിയാണെന്ന് പറഞ്ഞു. അവൾക്ക് നൃത്തം ഇഷ്ടമാണോ എന്ന ചോദ്യത്തിന്, “മ്യൂസിക് പസന്ദ് ഹേ” എന്ന് അവൾ പറഞ്ഞു. (അവൾക്ക് നൃത്തത്തേക്കാൾ സംഗീതമാണ് ഇഷ്ടം). അവൾ നോക്കിനിൽക്കെ കലാമണ്ഡലം കാർത്തികേയൻ @ karthikeyan.paliparambil വേദിയിൽ ഒരു നൃത്ത പ്രകടനത്തിനായി പാടുകയായിരുന്നു. ആർതി സ്റ്റാൻഡേർഡ് 2 ൽ പഠിക്കുന്നു. അവളുടെ അച്ഛൻ ഒരു ടാറ്റൂ ആർട്ടിസ്റ്റാണ്. അവധിക്കാലത്ത് അവർ കുടുംബത്തോടൊപ്പം പല സ്ഥലങ്ങളും സന്ദർശിക്കാറുണ്ട്. ഇപ്പോൾ അവൾക്ക് സ്പോൺസർമാരുടെ ആവശ്യമില്ല. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് അവർ ഗുരുവായൂർ വിട്ടു,” എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പമുള്ള ഇംഗ്ലീഷിലുള്ള വിവരണം.
വീഡിയോയിലെ സ്ഥലം കലോത്സവ വേദിയല്ല ഗുരുവായൂരിലെ മേല്പത്തൂർ ഓഡിറ്റോറിയം ആണ് എന്ന് വ്യക്തമാക്കുന്ന കൈരളി ടിവി ജനുവരി 8,2022 ൽ കൊടുത്ത റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി. കൈരളി ടിവിയുടെ റിപ്പോർട്ടിൽ കുട്ടിയുടെ അച്ഛനെയും അമ്മയെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. “ആർതി എന്ന കുട്ടി രാജസ്ഥാനിൽ നിന്നുള്ളതാണ് എന്നും അവർ അവിടെ പഠിക്കുകയാണ് എന്നും, അവിടെ അവരുടെ അപ്പൂപ്പനും അമ്മുമ്മയും ഉണ്ട് എന്നും വിഡീയോയിൽ മാതാപിതാക്കൾ പറയുന്നു. കൂടാതെ ഇപ്പോൾ അവിടെ തണുപ്പ് കാലമായതിനാൽ ഗുരുവായൂരിൽ വന്നതാണ്. രാജസ്ഥാനിൽ അവൾ സംഗീതം പഠിക്കുന്നുണ്ട്. കുട്ടിയ്ക്ക് നൃത്തത്തിൽ താല്പര്യമില്ല രാജസ്ഥാനിൽ സ്ത്രീകൾ പൊതുജനമധ്യേ നൃത്തം ചെയ്യാറില്ല. അത് കൊണ്ട് തന്നെ ഇവിടെ നൃത്തം കണ്ടപ്പോൾ നോക്കി നിന്നതാണ്,” കൈരളിയോട് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
വായിക്കുക:62 വയസുള്ള ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക
നാടോടി പെൺകുട്ടിയുടെ വീഡിയോ യുവജനോത്സവത്തിൽ നിന്നുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്നുള്ള വീഡിയോ ആണിത്. പാട്ട് കേട്ട് നിൽക്കുന്ന രാജസ്ഥാൻ സ്വദേശിയായ കുട്ടി രണ്ടാം ക്ളാസ് വിദ്യാർഥിനിയാണ്.
Sources
Instagram post, From storiesbysreeraj, Dated January 8, 2023
YouTube video From Kairali TV Dated January 8, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 11, 2023
Sabloo Thomas
April 4, 2022
Sabloo Thomas
February 8, 2023
|