About: http://data.cimple.eu/claim-review/c4c0f4c92c729eccd067f50c2d1634e66025f2cff53ff838423fe034     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ന്യൂനപക്ഷ ക്ഷേമ വകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില് നിരവധി വാര്ത്തകള് വന്നിരുന്നു. ക്രിസ്ത്യന് സംഘടനകളുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്നായിരുന്നു പ്രധാന ആരോപണം. എന്തായാലും ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച് അടുത്തിടെ സോഷ്യല് മീഡിയകളിലും ചില പ്രചാരണങ്ങള് സജീവമാണ്. അതില് പ്രധാനമാണ് മദ്രസ അധ്യാപകര്ക്കുവേണ്ടി സര്ക്കാര് കൂടുതല് പണം ചെലവഴിക്കുന്നു എന്നുള്ളത്. '1. കേരളത്തിലെ ആകെ ജനസംഖ്യ : 356999443, 2. കേരളത്തിലെ മുസ്ലീം ജനസംഖ്യ 8873472(26%).......' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില് മദ്രസ അധ്യാപകരുടെ ശമ്പളം സര്ക്കാര് 25,000 ആയി വര്ധിപ്പിച്ചുവെന്നും അവര്ക്ക് പെന്ഷനും ശമ്പളത്തിനുമായി പ്രതിമാസം 511 കോടി രൂപ സര്ക്കാര് പ്രതിമാസം ചെലവഴിക്കുന്നുണ്ട് എന്നുമുള്ള വാദമാണ് പ്രധാനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം. എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. മദ്രസ അധ്യാപകരുടെ ശമ്പളത്തിന് സര്ക്കാര് പണം ചെലവഴിക്കുന്നില്ല. മാത്രമല്ല പോസ്റ്റിലെ വാദങ്ങളില് ഭൂരിഭാഗവും തെറ്റാണ്. സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്: Archive 1, Archive 2, Archive 3 AFWA അന്വേഷണം ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല് നിയമസഭയില് അവതരിപ്പിച്ച വിവരങ്ങള് എന്ന പേരില് പ്രചരിക്കുന്ന പോസ്റ്റില് അക്കമിട്ട് നിരത്തിയാണ് വാദങ്ങള് പറയുന്നത്. എന്നാല് ഇവയില് ഭൂരിഭാഗവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങള് കണ്ടെത്തി. ന്യൂനപക്ഷക്ഷേമവകുപ്പ് കെകാര്യം ചെയ്തിരുന്നപ്പോള് കെ.ടി.ജലീല് നിയമസഭയില് അവതരിപ്പിച്ച രേഖകള് എന്നു പറയുന്ന വാദവും വ്യാജമാണ്. കൂടുതല് വസ്തുതകള് ലഭ്യമാകുന്നതിനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്റ്റര് ഡോ.എ.ബി.മൊയ്തീന്കുട്ടിയെ ഞങ്ങള് ബന്ധപ്പെട്ടു. 'വി.എസ്.അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്ത് നിയോഗിച്ച പാലൊളി കമ്മറ്റിയുടെ നിര്ദ്ദേശപ്രകാരം ഇക്കഴിഞ്ഞ സര്ക്കാരാണ് മദ്രസ അധ്യാപകര്ക്ക് വേണ്ടി ഒരു ക്ഷേമ ബോര്ഡ് രൂപീകിരിച്ചത്. മദ്രസാ അധ്യാപനം മാത്രം തൊഴിലായിട്ടുള്ളവര് വാര്ധക്യ കാലത്ത് ഏറെ യാതനകള് അനുഭവിക്കുന്നുണ്ടെന്ന കമ്മിഷന് കണ്ടെത്തലിനെത്തുടര്ന്നാണിത്. മദ്രസാ അധ്യാപകരും മാനേജ്മെന്റും 50 രൂപ വീതം നല്കിയാണ് ക്ഷേമനിധി അടയ്ക്കുന്നത്. ഇതില് നിന്നാണ്്, മറ്റ് ക്ഷേമനിധി ബോര്ഡുകള് നല്കുന്നതിനു സമാനമായി പെന്ഷന് നല്കുന്നത്. 412 പേര്ക്കാണ് പെന്ഷന് നല്കിവരുന്നത്. ആദ്യം 500 രൂപ നല്കിയിരുന്ന പെന്ഷന് 800, 1000 എന്നിങ്ങനെ ഉയര്ത്തിയിരുന്നു. മറ്റ് പെന്ഷന് വിഹിതം വര്ധിപ്പിച്ചതിനു സമാനമായി കഴിഞ്ഞ ഏപ്രില് മാസം മുതല് 1500 രൂപയാക്കിയിരുന്നു. ക്ഷേമനിധി ബോര്ഡുകള് സാധാരണയായി നല്കാറുള്ള പ്രസവ ആനുകൂല്യം(രണ്ട് പ്രസവത്തിന്), മാരകമായ രോഗം പിടിപെട്ടവര്ക്കുള്ള ധനസഹായം, അംഗങ്ങളുടെ മക്കള്ക്ക് എസ്.എസ്.എല്.സി പരീക്ഷയില് മുഴുവന് എ പ്ലസ് ലഭിച്ചാല് നനല്കുന്ന 1000 രൂപ എന്നിവ മാത്രമാണ് ധനസഹായം നല്കി വരുന്നത്. ' അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിലെ ആരോപണങ്ങള് വിശദമായി പരിശോധിച്ചാല് 1. കേരളത്തിലെ ആകെ ജനസംഖ്യ -356999443 2011ലെ സെന്സസ് റിപ്പോര്ട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. പോസ്റ്റിലെ വിവരം തെറ്റാണ്. 2. കേരളത്തിലെ മുസ്ലീം ജനസംഖ്യ 8873472.(26%) 2011ലെ സെന്സസ് റിപ്പോര്ട്ട് പ്രകാരം മുസ്ലിം ജനസംഖ്യ 8873472, അതായത് മൊത്തം ജനസംഖ്യയുടെ 26% എന്നത് ശരിയാണ്. 3. കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683 കേരളത്തിലെ മദ്രസകളുടെ എണ്ണത്തില് യഥാര്ഥ കണക്കുകള് ലഭ്യമല്ല. എന്നാല് കേരള മദ്രസ ടീച്ചേഴ്സ് വെല്ഫെയര് ബോര്ഡില് അംഗങ്ങളായിരിക്കുന്നവരുുടെ കണക്ക് മാധ്യമം പത്രത്തില് നല്കിയിരുന്നു. മദ്രസ അധ്യാപക ക്ഷേമനിധി ബില്ലിന്മേല് നിയമസഭയില് നടന്ന ചര്ച്ചയാണ് വാര്ത്തയാക്കിയിരിക്കുന്നത്. 4. കേരളത്തിലെ മദ്രസ അധ്യാപകരുടെ എണ്ണം : 204683 ക്ഷേമനിധി ബോര്ഡില് അംഗങ്ങളായവരുടെ കണക്ക് പ്രകാരം 204683 മദ്രസ അധ്യാപകരുണ്ടെന്നത് ശരിയാണ്. എന്നാല് അംഗങ്ങളാകാത്ത നിരവധിപ്പേര് ഉണ്ട്. 5. കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941 കേരളത്തില് 941 പഞ്ചായത്തുകളുണ്ടെന്നത് ശരിയായ വിവരമാണ്. 6. ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം : (21683/941)=23. NB: വാര്ഡ് ഒന്നിന് ഒന്നില് കൂടുതല് മദ്രസകള് കൃത്യമായ കണക്കുകള് ലഭ്യമല്ലാത്തതിനാല് ഈ വിവരവും ശരിയല്ല. 7. ഒരു മദ്രസ അധ്യാപകന്റെ ശമ്പളം= 25000/- പ്രതിമാസം( മണിക്കൂറിന് 300 രൂപ നിരക്കില് ശമ്പളം പറ്റുന്നവര് പുറമേ) മദ്രസ അധ്യാപകന് ശമ്പളം നല്കുന്നത് സര്ക്കാരല്ല. അതത് മദ്രസ കമ്മറ്റികളാണ്. ഇക്കാര്യം മന്ത്രി കെ.ടി.ജലീല് നിയമസഭയില് നല്കിയ മറുപടിയില് വ്യക്തമാണ്. അതിനാല് ഈ വാദം തെറ്റാണ് 8. ഒരു മാസം മദ്രസ അധ്യാപകര്ക്കായി ഖജനാവില് നിന്നും കൊടുക്കുന്ന ശമ്പളം: (204683 x 25000)=5117075000. മദ്രസ അധ്യാപകര്ക്ക് ശമ്പളം നല്കുന്നത് സര്ക്കാരല്ലെന്ന് നിയമസഭാ രേഖയില് വ്യക്തമാക്കുന്നുണ്ട്. ഈ വാദം പൂര്ണമായും തെറ്റാണ് 9. ഒരു മാസം മദ്രസ അധ്യാപകര്ക്ക് കൊടുക്കുന്ന പെന്ഷന്(പിണറായി ഗവണ്മെന്റ് നടപ്പിലാക്കിയത്): 6000 x 200000= 1200000000 മദ്രസ അധ്യാപകര്ക്ക് സര്ക്കാരല്ല പെന്ഷന് നല്കുന്നത്. സച്ചാര് കമ്മറ്റി ശുപാര്ശ പ്രരകാരം മദ്രസ അധ്യാപകര്ക്ക് വേണ്ടി ക്ഷേമനിധി ബോര്ഡ് സര്ക്കാര് ഏര്പ്പെടുത്തിയിരുന്നു. മദ്രസ കമ്മറ്റികളും അധ്യാപകരും തവണകളായി അടയ്ക്കുന്ന ക്ഷേമ നിധിയില് നിന്നാണ് പെന്ഷന് നല്കുന്നത്. ഇതില് സര്ക്കാര് പണം ഉള്പ്പെട്ടിട്ടില്ല. 10. ആകെ ഒരു മാസം മദ്രസ ശമ്പളവും പെന്ഷനും കൂടി ഖജനാവില് നിന്നും നല്കുന്ന പണം: (5117075000+ 1200000000)=6317075000/- മദ്രസ അധ്യാപകര്ക്ക് സര്ക്കാര് ഫണ്ടില് നിന്ന് പെന്ഷനും ശമ്പളവും നല്കുന്നില്ലെന്നത് വ്യക്തമാണ്. അതിനാല് ഈ ആരോപണം തികച്ചും വ്യാജമാണ്. 11. ഒരു വര്ഷം കേരളത്തില് മദ്രസ ശമ്പളവും പെന്ഷനും കൂടി ചിലവഴിക്കുന്ന പണം( 6317075000 x12)= 75804900000(ഏഴായിരത്തി അഞ്ഞൂറ്റി എണ്പത് കോടി നല്പ്പത്തി ഒന്പത് ലക്ഷം രൂപ. നിശ്ചിത മാനദണ്ഡങ്ങള് പാലിച്ച് സര്ക്കാരിന്റെ മറ്റെല്ലാ ക്ഷേമനിധി പെന്ഷനുകളും നല്കുന്നതിനു സമാനമായി മാത്രമാണ് മദ്രസ അധ്യാപകര്ക്കുള്ള ക്ഷേമനിധി പെന്ഷനും നല്കി വരുന്നത്. അതിനാല് ഇതിനായി വന് തുക ചെലവഴിക്കുന്നു എന്നത് തെറ്റാണ്. ലഭ്യമായ വിവരങ്ങളില് നിന്ന് മദ്രസ അധ്യാപകര്ക്ക് ശമ്പളത്തിനും പെന്ഷനുമായി വന്തുക കേരള സര്ക്കാര് ചെലവാക്കുന്നു എന്ന വാദം പൂര്ണമായും തെറ്റാണെന്ന് വ്യക്തം. പോസ്റ്റിലെ ഭൂരിഭാഗം അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മദ്രസ അധ്യാപകര്ക്ക് ശമ്പളവും പെന്ഷനും നല്കാന് സര്ക്കാര് ഖജനാവില് നിന്ന് കോടികള് ചെലവഴിക്കുന്നു മദ്രസ അധ്യാപകര്ക്ക് ശമ്പളം നല്കുന്നത് അതത് മദ്രസ കമ്മറ്റികളാണ്. സര്ക്കാര് ഖജനാവില് നിന്ന് ഇതിനായി പണം ചെലവഴിക്കുന്നില്ലെന്ന് നിയമസഭാ രേഖകള് വ്യക്തമാക്കുന്നു. പെന്ഷന് വിതരണം ചെയ്യാനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്ഡ് 2019ല് സര്ക്കാര് രൂപീകരിച്ചിരുന്നു. ഇതുവഴി മറ്റെല്ലാ ക്ഷേമനിധി പെന്ഷനും നല്കുന്നതിനു സമാനമായി വിരമിച്ചവര്ക്കുള്ള പെന്ഷന് നല്കുന്നുണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software