schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കണ്ണൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥി എംവി ജയരാജൻ കണ്ണൂര് മുസ്ലിം പള്ളിയില് ഗുണ്ടായിസം കാണിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
“കണ്ണൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥി ജയരാജൻ പള്ളിയിൽ കയറി ഗുണ്ടായിസം കാണിക്കുന്നതാണ്. എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും ഇടയ്ക്കിടെ ഉള്ളിലുള്ള ഫ്രാഡ് സ്വഭാവം അറിയാതെ പുറത്ത് വരും എന്താ ചെയ്യുക” എന്നാണ് വിഡിയോടൊപ്പമുള്ള കുറിപ്പ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്കാർഡ് എഡിറ്റാണ്
പള്ളി ഗേറ്റിന് മുന്നിൽ നിന്നും എംവി ജയരാജനും പി ശശിയും അടങ്ങുന്ന സിപിഎം നേതാക്കൾ “അയാള് അകത്തോട്ടാണ് പോയത്, അയാളെ ഇറക്കിവിട്” എന്ന് പറയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
jouhar knp എന്ന യൂട്യൂബ് ചാനലിൽ 2010 നവംബര് രണ്ടിന് അപ്ലോഡ് ചെയ്ത വീഡിയോ, പ്രചരിക്കുന്ന ദൃശ്യത്തിന്റെ ഒരു കീ ഫ്രെയിം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ കിട്ടി. “പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇരിക്കൂർ നിലമുറ്റത്ത് ജയരാജനും പി.ശശിയും പ്രകടനം” എന്നാണ് വീഡിയോയോടൊപ്പമുള്ള ഇംഗ്ലീഷിലുള്ള വിവരണത്തിന്റെ മലയാള പരിഭാഷ.
കൂടുതൽ വ്യക്തതയ്ക്ക് ഇരിക്കൂറിലെ പഞ്ചായത്ത് അംഗമായ സി രാജീവനെ ഞങ്ങൾ വിളിച്ചു. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലാമുറ്റം വാർഡിൽ റീപോളിങ്ങ് പ്രഖ്യാപിച്ചിരുന്നു. ആ റീപോളിങ്ങിനോട് അനുബന്ധിച്ചുള്ള പ്രചരണ സമയത്തെ സംഭവമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് നേതാക്കൾ നിലാമുറ്റം സന്ദർശിച്ചപ്പോൾ, അവരുടെ കാറിന് നേരെ കല്ലേറുണ്ടായി. കല്ലെറിഞ്ഞവരിൽ ഒരാൾ പള്ളിയിൽ ഓടി കയറി. അയാളെ പുറത്തിറക്കി വിട്ടാൻ ആവശ്യപ്പെട്ട് പള്ളിയുടെ ഗേറ്റിന് മുന്നിൽ നേതാക്കൾ തർക്കിക്കുന്നതാണ് വീഡിയോയിൽ,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചരിക്കുന്ന വീഡിയോ 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര് പഞ്ചായത്തില് നടന്ന സംഭവത്തിന്റേതാണ് എന്ന് ഇതിൽ നിന്നും ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Sources
Youtube video by jouhar knp on November 2, 2010
Telephone conversation with C Rajeevan, Member, Irikoor Grama Panchayat
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 14, 2024
Sabloo Thomas
November 9, 2024
Sabloo Thomas
September 6, 2024
|