schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17 ഉക്രൈൻ അതിർത്തിയിൽ വച്ചുള്ള മിസൈൽ ആക്രമണത്തിൽ 293 യാത്രികർ കൊല്ലപ്പെട്ട സംഭവം റഷ്യൻ സേനയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ചില പ്രചരണങ്ങൾക്ക് കരണമായിട്ടുണ്ട്. അതിനെ പറ്റിയുള്ള പോസ്റ്റുകൾ പ്രധാനമായും ഉക്രൈനെതിരെ മൂന്ന് ആരോപണമാണ് ഉന്നയിക്കുന്നത്. ഒരു ആരോപണം,” ഉക്രൈനായിരുന്നു മിസൈൽ ആക്രമണത്തിന് പിന്നിൽ” എന്നാണ്. രണ്ടാമതായി, “പ്രധാനമന്ത്രി നരേന്ദ്ര മോദി പറക്കാനിരുന്ന റൂട്ടായിരുന്നു അത് എന്നും മോദിയുടെ വിമാനത്തിൽ ചെറിയ സങ്കേതിക തകരാർ ഉണ്ടായി. അങ്ങനെ ശ്രീ മോദിയുടെ വിമാനം ആ റൂട്ടിൽ പറക്കുവാൻ താമസം വന്നു. ഈ കാല താമസം കണക്കിലെടുത്ത് മലേഷ്യൻ വിമാനത്തിന് പറക്കുവാൻ അനുമതി കൊടുക്കുകയായിരുന്നുവെന്നുമാണ്.” “പ്രധാനമന്ത്രിയെ ഉക്രൈൻ കൊല്ലാൻ ശ്രമിച്ചുവെന്ന്,” പോലും പോസ്റ്റ് പറഞ്ഞു വെക്കുന്നുണ്ട്. മറ്റൊരു അവകാശവാദം, “ഇന്ത്യയുടെ ശക്തമായ ഇടപെടൽ കാരണമാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ കേസ് പരിഗണിക്കുന്നത്.,” എന്നാണ്.
Krishna Anchal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 139 ഷെയറുകൾ ആണ് ഞങ്ങൾ പരിശോധിക്കുന്ന സമയത്ത് കണ്ടത്.
Prabhu Adhithiya എന്ന ആളുടെ പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന് 43 ഷെയറുകൾ കണ്ടു.
ഞങ്ങൾ പരിശോദിക്കുമ്പോൾ जोषि कण्णूर जोषि എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 37 ഷെയറുകൾ ഉണ്ടായിരുന്നു.
റഷ്യൻ സേനയുടെ ഉക്രൈൻ അധിനിവേശം മുൻപും മാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും ഒരു പോലെ ചർച്ച വിഷയമായിരുന്നു. അത് കൊണ്ട് തന്നെ ഉക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റ്, റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ UDF പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം തുടങ്ങി ഇത്തരം പല പ്രചാരണങ്ങളെയും കുറിച്ച് ന്യൂസ് ചെക്കർ മുൻപ് ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ ചെയ്ത അത്തരം ഫാക്ട് ചെക്കുകൾ എല്ലാം ഇവിടെ വായിക്കാം.
2014 ജൂലൈ 17 ന് ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ മലേഷ്യൻ എയർലൈൻസിന്റെ വിമാനം ഉക്രൈനൈൽ സംഘർഷബാധിതമായ പ്രദേശത്തിലൂടെ യാത്ര ചെയ്യവേ റഡാറിൽ നിന്ന് അപ്രത്യക്ഷമായി.
80 കുട്ടികളും 15 ജീവനക്കാരും ഉൾപ്പെടെ 283 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
2015 ഒക്ടോബറിൽ ഡച്ച് സേഫ്റ്റി ബോർഡ് (ഡിഎസ്ബി) നടത്തിയ 15 മാസത്തെ അന്വേഷണത്തിൽ കിഴക്കൻ ഉക്രൈനിൽ വെച്ച് റഷ്യൻ നിർമ്മിത ബക്ക് മിസൈൽ തട്ടിയതിനെ തുടർന്നാണ് വിമാനം തകർന്നത്.
MH17 വിമാനത്തിൽ 193 ഡച്ച് പൗരന്മാരും (ഇരട്ട യുഎസ് പൗരത്വമുള്ള ഒരാൾ ഉൾപ്പെടെ), 43 മലേഷ്യക്കാരും (15 ക്രൂ ഉൾപ്പെടെ), 27 ഓസ്ട്രേലിയക്കാരും 12 ഇന്തോനേഷ്യക്കാരും 10 ബ്രിട്ടീഷുകാരും (ഇരട്ട ദക്ഷിണാഫ്രിക്കൻ പൗരത്വമുള്ള ഒരാൾ ഉൾപ്പെടെ) ഉണ്ടായിരുന്നു.
നാല് ജർമ്മൻകാർ, നാല് ബെൽജിയൻ പൗരന്മാർ , മൂന്ന് ഫിലിപ്പീൻസ് പൗരന്മാർ , ഒരു കനേഡിയൻ, ഒരു ന്യൂസിലൻഡുകാരൻ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ ആറുപേരെങ്കിലും ഓസ്ട്രേലിയയിലെ മെൽബണിൽ എയ്ഡ്സിനെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ പോകുന്ന പ്രതിനിധികളായിരുന്നു.
ഞങ്ങൾ ആദ്യം അന്വേഷിച്ചത്,മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ എന്നാണ്. ഈ മിസൈൽ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഞങ്ങൾ പല കീ വേർഡുകൾ ഉപയോഗിച്ച് ഇൻറർനെറ്റിൽ തിരഞ്ഞു.
അപ്പോൾ ഫെബ്രുവരി 26 2020ലെ BBCയുടെ വാർത്ത കിട്ടി. BBCയുടെ റിപ്പോർട്ട് പ്രകാരം,”വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രൈനിൽ സർക്കാർ സൈനികരും റഷ്യൻ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള സംഘർഷം മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.” “കുർസ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ബ്രിഗേഡായ 53-ആം ആന്റി എയർക്രാഫ്റ്റ് മിസൈൽ ബ്രിഗേഡിന്റേതാണ് വിമാനം തകർത്ത മിസൈൽ എന്ന് ഈ കേസ് അന്വേഷിച്ച ഡച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിൽ എത്തി,” എന്ന് BBCയുടെ റിപ്പോർട്ട് പറയുന്നു. “വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഭൂരിപക്ഷവും നെതർലാൻഡ് ( ഡച്ച്) പൗരന്മാരായത് കൊണ്ടാണ് ഏജൻസി അന്വേഷണം ഏറ്റെടുത്തത്,” എന്നും റിപ്പോർട്ടിൽ ഉണ്ട്.
“2015 ജൂലൈയിൽ, ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു അന്താരാഷ്ട്ര ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ കരട് പ്രമേയം റഷ്യ വീറ്റോ ചെയ്തുവെന്നും,” BBCയുടെ റിപ്പോർട്ട് പറയുന്നു. “2020 മാർച്ച് 9-ന് ആരംഭിക്കുന്ന വിചാരണയിൽ ഡച്ച് നിയമപ്രകാരം കോടതി നടപടികൾക്ക് വിധേയരാക്കാൻ പ്രോസിക്യൂട്ടർമാർ പദ്ധതിയിടുന്ന പ്രതികളെ കുറിച്ചും.” BBCയുടെ റിപ്പോർട്ട് പറയുന്നുണ്ട്.
“പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ,ഇവരൊക്കെയാണ് പ്രതികൾ. (1) റഷ്യയുടെ എഫ്എസ്ബി രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ കേണൽ ഇഗോർ ഗിർകിൻ (സ്ട്രെൽകോവ് എന്നും അറിയപ്പെടുന്നു). വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രേനിയൻ നഗരമായ ഡൊനെറ്റ്സ്കിൽ പ്രതിരോധ മന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചു.
(2) റഷ്യയുടെ GRU മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന സെർജി ഡുബിൻസ്കി (ഖ്മൂരി) മിസ്റ്റർ ഗിർക്കിന്റെ (3) ഡെപ്യൂട്ടി ആയിരുന്നുവെന്നും റഷ്യയുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജിയുർസ എന്നറിയപ്പെടുന്ന ഒലെഗ് പുലാറ്റോവ്, ജിആർയു സ്പെഷ്യൽ ഫോഴ്സിന്റെ മുൻ സൈനികനും ഡൊനെറ്റ്സ്കിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉപമേധാവിയുമാണ്.
(4) സൈനിക പശ്ചാത്തലമില്ലാത്ത, എന്നാൽ കിഴക്കൻ ഉക്രൈനിൽ കമാൻഡറായി ഒരു കോംബാറ്റ് യൂണിറ്റിനെ നയിച്ചിരുന്ന ഉക്രൈനിയൻ പൗരനായ ലിയോനിഡ് ഖാർചെങ്കോ,” BBCയുടെ റിപ്പോർട്ട് പറയുന്നു.
ജൂലൈ 10,2020ൽ NPR എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിവരം അനുസരിച്ച്,ആറ് വർഷം മുമ്പ്, ഉക്രൈന് മുകളിലൂടെ പറന്ന വിമാനം വെടിവച്ച് വീഴ്ത്തിയതിൽ മോസ്കോയ്ക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച് റഷ്യയ്ക്കെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ കേസ് നൽകുമെന്ന് നെതർലൻഡ്സ് പറഞ്ഞു.” “2014 ജൂലൈ 17 ന് ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള മലേഷ്യൻ എയർലൈൻസിന്റെ MH17 വിമാനം തകർന്നുവീണതിൽ റഷ്യയ്ക്ക് പങ്കില്ലെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നിരുന്നാലും, കിഴക്കൻ ഉക്രൈനിൽ വെച്ച്, ബോയിംഗ് 777 വിമാനത്തിൽ ഇടിച്ചത്, റഷ്യൻ അനുകൂല വിമതർ ഉപയോഗിച്ച. റഷ്യ വിതരണം ചെയ്ത ഭൂതല മിസൈലാണ് എന്നാണ് ഡച്ച് അന്വേഷണ ഏജൻസിയുടെ നിഗമനം. പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ എല്ലാം തന്നെ ഇത്തരം ഒരു നിഗമനം അംഗീകരിക്കുന്നു.,” NPRൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
മോദിയുടെ വിമാനം ആ റൂട്ടിൽ ആ സമയത്ത് പറക്കാൻ ഉദ്ദേശിച്ചിരുന്നോ എന്നറിയാനും ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. “MH 17 അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് ഫ്രാങ്ക്ഫർട്ടിൽ നിന്ന് പറന്നുയർന്ന നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്കുള്ള വിമാനം അതേ ഫ്ലൈറ്റ് ഇടനാഴിയിലായിരുന്നു പറക്കേക്കേണ്ടിയിരുന്നത്,” എന്ന് ജൂലൈ 18 2014ലെ firstpostന്റെ റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രിയുടെ വിമാനം റൂട്ട് തിരിച്ചുവിട്ടുകയായിരുന്നുവെന്നും ആ റിപ്പോർട്ട് പറയുന്നുണ്ട്.
NDTVയുടെ ജൂലൈ 18 2014ലെ റിപ്പോർട്ട് പറയുന്നത്, ” ഉക്രൈനിൽ മലേഷ്യൻ എയർലൈൻസിന്റെ MH -17 വിമാനം വെടിവെച്ച് വീഴ്ത്തിയതിന് ശേഷം തിരിച്ചുവിട്ട നിരവധി വിമാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനവും ഉൾപ്പെടുന്നുവെന്നാണ്.
ഇതിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറക്കാനിരുന്ന റൂട്ടിലായിരുന്നു അപകടം നടന്നത് എന്ന പോസ്റ്റിലെ വാദം ശരിയാണ് എന്ന് വ്യക്തമാവുന്നു. എന്നാൽ മോദിയുടെ വിമാനത്തിന് നേരെ ആക്രമണം നടത്താൻ എന്തെങ്കിലും പദ്ധതി അക്രമികൾക്ക് ഉണ്ടായിരുന്നോ എന്ന് വെരിഫൈ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
“ഇന്ത്യയുടെ ശക്തമായ ഇടപെടൽ കാരണമാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ കേസ് പരിഗണിക്കുന്നത്.” എന്നാണല്ലോ പോസ്റ്റിലെ മറ്റൊരു അവകാശവാദം. ഐക്യ രാഷ്ട്ര സഭയുടെ വ്യോമയാന സംബന്ധമായ പരാതികൾ സ്വീകരിക്കുന്ന ഫോറം അന്താരാഷ്ട്ര നീതിന്യായ കോടതി അല്ല. വ്യോമയാന സംബന്ധമായ കേസുകൾ പരിഗണിക്കാൻ ICAO എന്ന ഒരു സംഘടന ഐക്യരാഷ്ട്ര സഭയ്ക്കുണ്ട്.
ഇന്ത്യയല്ല, ഓസ്ട്രേലിയയും നെതർലാൻഡ്സുമാണ് ICAOൽ ഈ വിഷയത്തിൽ പരാതി സമർപ്പിച്ചിരിക്കുന്നത് എന്ന് Guardianന്റെ മാർച്ച് 14ലെ റിപ്പോർട്ട് പറയുന്നു.
Reutersന്റെ മാർച്ച് 14 ലെ റിപ്പോർട്ട് പറയുന്നതും ഓസ്ട്രേലിയയും നെതർലാൻഡ്സുമാണ് ICAOൽ ഈ വിഷയത്തിൽ പരാതി സമർപ്പിച്ചിരിക്കുന്നത് എന്നാണ്.
വായിക്കുക: പൊതു സ്ഥലങ്ങളില് ഇനി മാസ്ക് ധരിച്ചില്ലെങ്കില് കേസില്ല എന്ന് വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടെന്ന വാദം ശരിയല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയല്ല ഓസ്ട്രേലിയയും നെതർലാൻഡ്സുമാണ് ICAOൽ ഈ വിഷയത്തിൽ പരാതി സമർപ്പിച്ചിരിക്കുന്നത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Report Published By BBC
Report Published by NPR
Report Published by NDTV
Report Published by First Post
Report Published by Guardian
Report Published by Reuters
Website of ICAO
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|