schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാനുള്ള ജനത്തിരക്ക്
Fact
കോഴിക്കോട് ഹൈലൈറ്റ് മാളില് നടന്ന തല്ലുമാല പ്രൊമോഷൻ ഇവന്റിലെ തിരക്ക്
‘കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാനുള്ള ജനത്തിരക്ക്,’എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Sudeep nair എന്ന ആൾ ട്വിറ്ററിൽ പങ്കു വെച്ച പോസ്റ്റിന് ഞങ്ങൾ കാണും വരെ ·18.1K വ്യവുകളും 69 റീ ട്വീറ്റുകളും11 ക്വാട്ട് റീട്വീറ്റുകളും ഉണ്ടായിരുന്നു.
Mahesh Radhakrishnan എന്ന ഐഡിയിൽ നിന്നും പങ്ക് വെച്ച പോസ്റ്റിന് ഫേസ്ബുക്കിൽ ഞങ്ങൾ കാണുമ്പോൾ അതിന് 6 ഷെയറുകൾ ഉണ്ടായിരുന്നു.
1921ലെ മാപ്പിള കലാപം പ്രമേയമാക്കി, വാരിയന് കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല് പുഴ വരെ.’ അത് ഇറങ്ങിയപ്പോൾ തന്നെ വിവാദമായിരുന്നു. ആ സിനിമ കാണാൻ എത്തുന്നവരുടെ തിരക്ക് എന്ന രീതിയിൽ മറ്റൊരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത് ഞങ്ങൾ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. സംഘപരിവാർ സഹയാത്രികനായ രാജസിംഹൻ ഹിന്ദുത്വവാദ ആശയം പ്രചരിപ്പിക്കാൻ മാപ്പിള കലാപത്തെ ഒരു ഹിന്ദു കൂട്ട കൊലയായാണ് കാണിക്കുന്നു എന്നായിരുന്നു വിമർശനം. ആ സിനിമ റിലീസ് ആയതിന് ശേഷം അതിനെ ചൊല്ലി ധാരാളം തർക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ.
ചിത്രം റിവേഴ്സ് ഇമേജില് സേർച്ച് ചെയ്തപ്പോൾ 2022 ഓഗസ്റ്റ് 11 ന് @AbGeorge_പങ്കു വെച്ച ട്വീറ്റ് കിട്ടി. ടൊവീനോ തോമസ് ചിത്രം തല്ലുമാലയുടെ കോഴിക്കോട് ഹൈലൈറ്റ് മാളില് നടന്ന പ്രൊമോഷന് ചടങ്ങെന്നാണ് ഈ ട്വീറ്റ് പറയുന്നത്. തിരക്ക് കാരണം പരിപാടി മാറ്റി വെച്ചതായും ട്വീറ്റ് പറയുന്നു.
2022 ഓഗസ്റ്റ് 10ലെ @AchayanBossന്റെ ട്വീറ്റും തല്ലുമാല സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഈ ജനപ്രളയം എന്ന് പറയുന്നു.
തല്ലുമാലയുടെ കോഴിക്കോട് ഹൈലൈറ്റ് മാളില് നടന്ന പ്രൊമോഷന് ചടങ്ങ് ആരാധകരുടെ ബാഹുല്യം കാരണം മാറ്റിവച്ച വാര്ത്ത 2022 ഓഗസ്റ്റ് 11 ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വാർത്തയിലും ഈ പടം കൊടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 10, 2022 ൽ പങ്ക് വെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തിരക്ക് കാരണം കോഴിക്കോട് ഹൈലൈറ്റ് മാളില് നടന്ന തല്ലുമാലയുടെ പ്രൊമോഷൻ ചടങ്ങ് മാറ്റിവെച്ച കാര്യം ടോവിനോ തോമസും പങ്ക് വെച്ചിട്ടുണ്ട്.
കൊച്ചി ലുലുമാള് പിവിആര് ഫിലിം സിറ്റിയില് പുഴ മുതല് പുഴ വരെ കാണാനെത്തിയവരുടെ തിരക്കിന്റെ ചിത്രമല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ ചിത്രം 2022ല് കോഴിക്കോട് ഹൈലൈറ്റ് മാളില് നടന്ന തല്ലുമാല സിനിമയുടെ പ്രൊമോഷന് ചടങിന്റേതാണ്.
Sources
Tweet from @AbGeorge_on August 11, 2022
Tweet from @AchayanBoss on August 10, 2022
News report by News 18 on August 11,2022
Instagram post by Tovino Thomas on August 10,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|