schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
‘കോഴിക്കോട് റെയില്വെ സ്റ്റേഷനില് നിന്ന് 650 kg പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തുവെന്ന,” എന്ന പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
”ജാഗ്രതെ.ട്രെയിൻ വഴി കടത്തിയ പഴകിയ ഇറച്ചി പാക്കറ്റുകൾ ഭക്ഷ്യ വിഭാഗം പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് പഴകിയ ഇറച്ചി പിടികൂടിയത്.കേരളത്തിലെ വിവിധ ജില്ലകളിൽ ദിനംപ്രതി ഇതുപോലെ പഴകിയ കോഴി ഇറച്ചി കടത്തുന്നതായി സൂചനയുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.
കാസര്ഗോഡ്, ചെറുവത്തൂരില് ഷവര്മ്മ കഴിച്ച സ്കൂള് വിദ്യാര്ഥിനി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചിരുന്നു.തുടർന്ന്, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു.
ഷവർമ്മയിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശിനിയായ ദേവനന്ദ (16) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ തുടർന്ന് 31 പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന്, സംസ്ഥാനത്ത് ഷവര്മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് വ്യക്തമാക്കിയിരുന്നു. ”വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്ദേശങ്ങള് സമര്പ്പിക്കാന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്. ഞങ്ങൾ കാണുമ്പോൾ, Kundara Vartha എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 54 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Haris Threadcentre എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 25 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Shibu Kumar K എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 22 പേർ ഷെയർ ചെയ്തിരുന്നതായും ഞങ്ങൾ കണ്ടു.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ 2020ലും ഇത്തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നതായി കണ്ടെത്തി.
2020 ജനുവരി 9ന് ഇതേ ദൃശ്യങ്ങളുള്ള വീഡിയോ ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിൽ നിന്നും കിട്ടി.
‘”ദില്ലിയില് നിന്നെത്തിച്ച 650 കിലോ കോഴിയിറച്ചിയാണ് കോഴിക്കോട് പിടികൂടിയത്. വിവിധ ഹോട്ടലുകളില് വിതരണം ചെയ്യാനായാണ് റെയില്വേ സ്റ്റേഷനില് ഇത് എത്തിച്ചതെന്നാണ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര് അറിയിച്ചു,” എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത പറയുന്നത്.
”നിസാമുദ്ദീന് മംഗള എക്സ്പ്രസില് പാഴ്സലായി എത്തിയ കോഴിയിറച്ചിയാണ് പിടിച്ചത് എന്ന് വ്യക്തമാക്കി കൊണ്ട്,” മീഡിയ വണ് 2020 ജനുവരി 9 കൊടുത്ത റിപ്പോർട്ടിലും ഇതേ വീഡിയോയാണുള്ളത്.
കോഴിക്കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ വിമൽ സി എയെ ഞങ്ങൾ ബന്ധപ്പെട്ടു. ഈ ദൃശ്യങ്ങൾ 2020ലേതാണ് എന്ന് അദ്ദേഹവും വ്യക്തമാക്കി.
വായിക്കാം: ബിജെപി പതാക ഉയർത്തിയുള്ള പ്രകടനത്തിന്റെ വീഡിയോ പാകിസ്ഥാനിൽ നിന്നല്ല
കോഴിക്കോട് റെയില്വെ സ്റ്റേഷനില് നിന്ന് 650 കിലോ പഴകിയ കോഴിയിറച്ചി പിടിച്ച വാര്ത്ത 2020ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
Facebook post of Friends of Adoor dated January 20,2020
Youtube video by Asianet News on January 9,2020
Facebook Post by Mediaone dated January 9,2020
Telephone conversation with Assistant Food Safety Commisisoner Kozhikode Vimal C A
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 4, 2025
Sabloo Thomas
May 6, 2024
Sabloo Thomas
January 16, 2024
|