schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി പുതിയ സ്കോളർഷിപ്പ് പ്രഖ്യാപിച്ചുവെന്ന ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:”എല്ലാവർക്കും നമസ്കാരം.’ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ സന്ദേശം. അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. 75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 10000 / – 85% ന് മുകളിൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് 25000 / -. മുനിസിപ്പൽ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും, ഇത് ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ള ഒന്നായിരിക്കും. അതിനാൽ സുഹൃത്തുക്കളെ ഷെയർ ചെയ്യുക. ഹൈക്കോടതി ഉത്തരവ് നമ്പർ: WP (MD) NO.20559 / 2015.”
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്. Rajendran A R Ammanath എന്ന ആളുടെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 40 ഷെയറുകൾ ഉണ്ടായിരുന്നു.
Babuswami Karmayogi എന്ന ആൾ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 11 ഷെയറുകൾ ഉണ്ടായിരുന്നു.
Biju Pattalam Pattalam എന്ന ആൾ Nattu Vartha kulakkada(നാട്ടുവാർത്ത കുളക്കട) നേരറിയാൻ – നേരിട്ടറിയാൻ.., എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 5 ഷെയറുകൾ ഉണ്ടായിരുന്നു.
അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചെന്ന പ്രചാരണങ്ങൾക്ക് ഒപ്പം കൊടുത്തിരിക്കുന്ന WP (MD) NO.20559 / 2015 ഹൈക്കോടതി ഉത്തരവ് ഞങ്ങൾ തിരഞ്ഞു. അപ്പോൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പു നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവല്ല ഇത് എന്ന് മനസിലായി. ഈ ഉത്തരവ് ഒരു ഗ്രാമത്തിലെ ഗാനമേളകളിലും ക്ഷേത്രങ്ങളിലും വരുന്നവർ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച ഉത്തരവാണ് ഇത്.
നിരവധി കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തിട്ടും അത്തരം ഒരു സ്കോളർഷിപ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായുള്ള വാർത്താക്കളൊന്നും കിട്ടിയില്ല. കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിന് പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്.
എന്നാൽ അബ്ദുൾ കലാമിന്റെ പേരിൽ ഒരു സ്കോളർഷിപ്പ് കേരള സർക്കാരിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്നുണ്ട്. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് (Three year diploma Courses) പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ‘എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്’ (APJ Abdul Kalam Scholarship) നൽകുന്നത്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് സ്കോളർഷിപ്പ് നൽകുന്നത്. അതിന്,കേരള സർക്കാരിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
”മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെയും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കോളർഷിപ്പ് പ്രഖ്യാപിച്ചെന്ന തെറ്റായ സന്ദേശമാണ് വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി ചിലർ പ്രചരിപ്പിക്കുന്നത്,”എന്ന ദേശാഭിമാനി വാർത്തയും ഞങ്ങൾ കണ്ടെത്തി.
തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അത്തരം ഏതെങ്കിലും സ്കോർഷിപ്പ് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചു. പഞ്ചായത്തുകൾ വഴി അത്തരം ഒരു സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് പഞ്ചായത്ത് ഡയറക്റ്ററേറ്റിലെ പബ്ലിസിറ്റി ഓഫീസർ ഹരികൃഷ്ണൻ പറഞ്ഞു. കോർപറേഷൻ വഴി അത്തരം ഒരു സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് തിരുവനന്തപുരം നഗരസഭ കൗൺസിലർ അംശു വാമദേവൻ പറഞ്ഞു.
”ഞാൻ കോർപറേഷൻ ഓഫീസിൽ അന്വേഷിച്ചിരുന്നു. കോർപറേഷൻ ഓഫീസിൽ അങ്ങനെ ഒരു ഉത്തരവ് കിട്ടിയിട്ടില്ല,” അംശു വാമദേവൻ പറഞ്ഞു.
വായിക്കാം:കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന് തില്ലങ്കേരി നിൽക്കുന്ന ചിത്രം 2018ലേത്
അത്തരം പുതിയ സ്കോളർഷിപ്പ് ഒന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report in Deshabhimani on July 16,2022
Scholarship website of Government of India
Scholarship website of Government of Kerala
Telephone conversation with Publicity officer of Panchayat department
Telephone conversation with Thiruvananthapuram corporation councillor Amsu Vamadevan
High Court Judgement Copy
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 12, 2023
Sabloo Thomas
April 5, 2023
Sabloo Thomas
March 23, 2023
|