schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രസ്തോത്ര പാരായണം.
Fact: ക്രൊയേഷ്യയിൽ 2018 ല്‍ വേദ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശ്രീരുദ്രസ്തോത്ര പാരായണം.
“ശ്രീരുദ്ര സ്തോത്രം അമേരിക്കൻ വൈറ്റ് ഹൗസിൽ ജെഫ്രി അർഹാർഡിന്റെ നേതൃത്വത്തിൽ പാരായണം ചെയ്യുന്നു. സമാധാനമതക്കാർ വെറുപ്പും വിദ്വേഷവും കലഹവും കൊലപാതകങ്ങളും കൊണ്ട് ലോകത്തെ വെട്ടിപ്പിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ, ഭാരതത്തിന്റെ, പ്രപഞ്ചമാകെ തണൽ പരത്തി വസുദൈവ കുടുംബകത്തിനായി പ്രാർത്ഥിയ്ക്കുന്നു,” ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണമാണിത്. വിദേശികള്‍ ഇന്ത്യക്കാരുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് പല വര്‍ണ്ണങ്ങളിൽ ഒരുക്കിയ കളത്തിന്റെ ചുറ്റും വിളക്ക് കത്തിച്ച് അതിന് പുറകിലിരുന്ന് വേദമന്ത്രങ്ങള്‍ ഉരുവിടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.
Subrahmanian Tp എന്ന ഐഡി ഷെയർ ചെയ്ത ഈ പോസ്റ്റ് 145 പേരാണ് ഞങ്ങൾ കാണുന്നത് വരെ വീണ്ടും ഷെയർ ചെയ്തത്.
ഞങ്ങൾ കാണും വരെ Narayanan P D Namboodiri എന്ന ഐഡി ഷെയർ ചെയ്ത ഈ പോസ്റ്റ് 42 പേരാണ് വീണ്ടും പങ്കിട്ടത്.
Ganeshkumar Lekshmanan എന്ന ഐഡി ഇതേ വിഷയത്തിലിട്ട പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 5 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: വൈറലായ ഭൂമിയുടെ ദൃശ്യങ്ങൾ ചന്ദ്രയാനിൽ നിന്നുള്ളതല്ല
ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ പ്രസിദ്ധീകരിച്ച 10ചിത്രങ്ങളുടെ ഒരു പരമ്പര ഞങ്ങൾ കണ്ടെത്തി. World Of Divine എന്ന ഫേസ്ബുക്ക് പേജിൽ ജൂലൈ 16,2018 ൽ ഈ വീഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
“ക്രൊയേഷ്യയിൽ 400ൽ അധികം യൂറോപ്യന്മാർ അവതരിപ്പിച്ച ശ്രീ രുദ്രവും ചമകവും. ലോകസമാധാനത്തിനായി യൂറോപ്പിലെ പല സ്ഥലങ്ങളിലും യൂറോപ്യൻ വേദ അസോസിയേഷൻ ഇത് അവതരിപ്പിക്കും. അത്ഭുതം! വൈദിക പാരമ്പര്യത്തിൽ ജനിച്ചതിൽ തികച്ചും അഭിമാനിക്കുന്നു. നമ്മൾ അത് ഉപേക്ഷിച്ചിടത്ത് നിന്നും മറ്റുള്ളവർ ഏറ്റെടുക്കുന്നതായി തോന്നുന്നു,” എന്നാണ് വീഡിയോ പറയുന്നത്.
മേയ് 14,2018ൽ Swami Paripoornananda – English എന്ന ഐഡിയും ഇതേ വിവരണത്തോടെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഈ പരിപാടിയെ പറ്റി യൂറോപ്യൻ വേദ അസോസിയേഷന്റെ വെബ്സൈറ്റിൽ ഒരു വിവരണം നൽകിയിട്ടുണ്ട്. 2018 മാർച്ച് 3 മുതൽ 4 വരെ ക്രൊയേഷ്യയിലെ സാഗ്രെബ് എന്ന നഗരത്തിലാണ് പരിപാടി നടന്നത്.
“യൂറോപ്പിലെ 11 വ്യത്യസ്ത സ്ഥലങ്ങളിൽ 11 തവണ തുടർച്ചയായി ശ്രീ രുദ്രം കാമകം കീർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു വേദ യൂണിയൻ പദ്ധതിയാണ് രുദ്രം 11. ഈ മഹത്തായ സ്തുതിഗീതങ്ങൾ വിവിധ സ്ഥലങ്ങളിൽ 121 തവണ ജപിക്കുകയും നിരവധി ദൈവഭക്തർ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലുടനീളം പവിത്രമായ ഇതിന്റെ പ്രതിധ്വനികൾ പരത്തുകയും ചെയ്യും.2018 മാർച്ചിൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ അവസാനിപ്പിച്ചു കൊണ്ടുള്ള പതിനൊന്നാമത് രുദ്രം കീർത്തന പരിപാടി നടന്നു,” എന്നാണ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരണം. ഇതിന്റെ ചിത്രങ്ങളും അവരുടെ വെബ്സൈറ്റിൽ കൊടുത്തിട്ടിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ദേശീയ ചിഹ്നം ചന്ദ്രനിൽ എന്ന പേരിൽ പ്രചരിക്കുന്നത് ലഖ്നൗ സ്വദേശിയുടെ കലാസൃഷ്ടി
വൈറൽ വീഡിയോയിലെ രുദ്രസ്തോത്ര പാരായണം വൈറ്റ് ഹൗസിൽ നടന്നതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ക്രൊയേഷ്യയിൽ 2018 ല്‍ വേദ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശ്രീ രുദ്രസ്തോത്ര പാരായണമാണ് വിഡിയോയിൽ ഉള്ളത്.
ഇവിടെ വായിക്കുക:Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്
Sources
Facebook post by World Of Divine on July 16, 2018
Facebook post by Swami Paripoornananda – English on May 14, 2018
Information on the Veda Union website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|