schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മെയ് 12 5.30ന് മലയാളി നേഴ്സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് ഹമാസിന്റെ മിസൈൽ പതിച്ചായിരുന്നു മരണം.ഈ സംഭവത്തെ തുടർന്ന് , ‘സൗമ്യ’ എന്ന് പേരെഴുതിയ ഇസ്രയേല് യുദ്ധവിമാനത്തിന്റെ ചിത്രം വൈറലായി.
ഓപ്പറേഷൻ സാം ഒരുങ്ങുന്നു. സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ , ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി ഇത് ചരിത്രത്തിൽ ആദ്യം. അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫൈറ്റർ ജെറ്റിന് സൗമ്യയുടെ പേര് നൽകും. 24 മണിക്കൂറിനുള്ളിൽ സൗമയുടെ ഘാതകരെ ഇല്ലാതാക്കാൻ സൈന്യം തയ്യാറെന്നു ഇസ്രായേൽ എംബസി അറിയിച്ചവെന്നാണ് നമ്മൾ മലയാളീസ് എന്ന ഐഡി അതിനൊപ്പം കൊടുത്ത വിവരണത്തിൽ പറയുന്നത്. ത്രയംബകം കേരളം,ഇമ്മാനുവേൽ തുടങ്ങിയ ഐ ഡികളിൽ നിന്നെല്ലാം ഇതേ പടം ഷെയർ ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ പങ്കെടുക്കുന്ന ഒരു യുദ്ധവിമാനത്തിന് സൗമ്യയുടെ പേര് നൽകുമെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചതായി സൗമ്യയുടെ സഹോദരന്റെ ഭാര്യ ഷെർലി ബെന്നി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തോട് പറഞ്ഞതാണ്.ഇത് ആരും ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. തുടർന്ന് മലയാളത്തിലെ ബി ജെ പിയുടെ മുഖപത്രമായ ജന്മഭൂമി ഒരു വാർത്ത കൊടുത്തു. ആ വാർത്ത പറയുന്നത് ഇങ്ങനെയാണ്: “ആക്രമണത്തില് കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി വീണ്ടും ഇസ്രയേല്. പാലസ്തീനില് തീവ്രവാദികള്ക്കെതിരായ ആക്രമണത്തില് പങ്കെടുക്കുന്ന ഫൈറ്റര് ജെറ്റ് വിമാനങ്ങള്ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല് സര്ക്കാര് നല്കിയിരിക്കുന്നത്. ഇസ്രയേലില് ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധു ഷെര്ളിയാണ് ഇക്കാര്യം അറിയിച്ചത്.”എന്നാൽ സൗമ്യയുടെ വീട് സന്ദർശിച്ച ഇസ്രയേല് കോണ്സല് ജനറല് ജോനാഥന് സഡ്കയോ, മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ,ഇത്തരത്തിൽ ഒരു വാഗ്ദാനം നൽകിയതായി അറിവില്ല.സൗമ്യയുടെ വീട് ഇസ്രയേല് കോണ്സല് ജനറല് സന്ദർശിച്ച വാർത്ത മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് എന്നോർക്കണം.ഇസ്രയേലില് ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില് കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രായേല് ജനത കാണുന്നതെന്ന് ഇസ്രയേല് കോണ്സല് ജനറല് ജോനാഥന് സഡ്ക. സൗമ്യയുടെ വീട്ടിൽ സന്ദര്ശിച്ച് ആദരാഞ്ജലിയര്പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേല് ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല് സര്ക്കാര് ഉണ്ടെന്നും ജോനാഥന് സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നല്കി എന്നാണ് സൗമ്യയുടെ വീട്ടിൽ നിന്നുള്ള റിപോർട്ടുകൾ പറയുന്നത്.
ഈ പോസ്റ്റുകളിലെ അവകാശവാദത്തിന് നിജസ്ഥിതി അറിയാൻ ഞങ്ങൾ ഈ പടം റിവേഴ്സ് സെർച്ച് ചെയ്തു. അപ്പോൾ ആ പടം രണ്ടു ചൈനീസ് സൈറ്റുകളിൽ ചേർത്തിട്ടുള്ളതാണ് എന്ന് മനസിലായി.
പീന്നീട് അതിനൊപ്പം ചൈനീസ് ഭാഷയിലുള്ള തലക്കെട്ട് ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി ഇംഗ്ലീഷിൽ ആക്കി.അപ്പോൾ അത് J-10C എന്ന ഫൈറ്റർ വിമാനങ്ങളാണ് എന്ന് മനസിലാക്കി.
പിന്നീടുള്ള കീ വേർഡ് സെർച്ചുകളിൽ ഈ വിമാനത്തിന്റെ പടം ധാരാളം വെബ്സൈറ്റുകളിൽ ലഭ്യമാണ് എന്നറിഞ്ഞു.
ഇതിൽ നിന്നും മനസിലാവുന്നത് ചൈനയുടെ J-10C ഫൈറ്റർ വിമാനത്തിൽ എഡിറ്റിംഗ് വഴി സൗമയുടെ പേര് എഴുതി ചേർത്താണ് ഈ പോസ്റ്റുകൾ നിർമിച്ചിരിക്കുന്നത് എന്നാണ്.
ആക്രമണത്തിൽ പങ്കെടുക്കുന്ന ഒരു യുദ്ധവിമാനത്തിന് സൗമ്യയുടെ പേര് നൽകുമെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചതായി സൗമ്യയുടെ സഹോദരന്റെ ഭാര്യ ഷെർലി ബെന്നി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തോട് പറഞ്ഞ കാര്യമാണ്.ഇത് ഒരു ഔദ്യോഗിക അറിയിപ്പായിരുന്നില്ല.പടത്തിലുള്ളത് ചൈനയുടെ J-10C എന്ന ഫൈറ്റർ വിമാനങ്ങളാണ്. എഡിറ്റിംഗ് വഴി സൗമയുടെ പേര് എഴുതി പടത്തിൽ ചേർത്താണ് ഈ പോസ്റ്റുകൾ നിർമിച്ചിരിക്കുന്നത്.
https://www.newindianexpress.com/states/kerala/2021/may/13/israel-palestine-conflict-soumya-was-talking-to-husband-son-when-tragedy-struck-2301859.html
https://www.janmabhumi.in/news/india/israel-authorities-have-announced-that-a-fighter-jet-participating-in-the-attack-will-be-named-after-soumya
https://xw.qq.com/amphtml/20200402A0B86Y00
https://kuaibao.qq.com/s/20200402A0B86Y00
https://www.globaltimes.cn/page/202003/1181486.shtml
https://eurasiantimes.com/why-is-china-reluctant-to-sell-its-chengdu-j-10-fighter-jets-to-iran/
https://hushkit.net/2019/02/26/how-good-is-chinas-j-10c-fighter-we-ask-justin-bronk-from-the-rusi-think-tank/
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 8, 2025
Sabloo Thomas
February 12, 2025
Sabloo Thomas
February 11, 2025
|