About: http://data.cimple.eu/claim-review/d902799dfca39eb582a7bf2b209e623f0eeaf3ffa48d22799c13611b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഇസ്രായേൽ-പലസ്തീൻ സംഘർഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. പുതുവത്സര ദിനത്തിൽ ഗാസയിൽ ഇസ്രായേൽ അക്രമം നടത്തിയപ്പോഴാണ് വിഷയത്തിന്മേൽ ചൂടുപിടിച്ച ചർച്ചകൾ അവസാനം നടന്നത്. ഇപ്പോൾ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ ഇസ്രായേൽ-വിരോധി ആണെന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പലപ്പോഴായി സംഭവിച്ച കാര്യങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിച്ച വീഡിയോ ഉപയോഗിച്ചും ഈ പ്രചാരണം ഉയരുന്നുണ്ട്. "ഇസ്രായേൽ കളിക്കാരനോട് റൊണാൾഡോ ചെയ്തതുകണ്ടാൽ രോമാഞ്ചം വരും__CRISTIANO RONALDO__PALASTINE__," എന്നുള്ള കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ ഇവിടെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വീഡിയോയിൽ പറയുന്ന പല വാദങ്ങളും അടിസ്ഥാനരഹിതമാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ ഇസ്രായേൽ-വിരുദ്ധ നിലപാട് സ്വീകരിച്ചതിനുള്ള യാതൊരു തെളിവുകളും കണ്ടെത്താനായില്ല. ഹീബ്രൂ പരസ്യങ്ങളിൽ അഭിനയിക്കുകപോലും ചെയ്തിട്ടുള്ള താരമാണ് ക്രിസ്റ്റിയാനോ. AFWA അന്വേഷണം ആതുരസേവനങ്ങളുടെ ഭാഗമായായി സിറിയ, പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ റൊണാൾഡോ സഹായങ്ങൾ എത്തിക്കുന്നുണ്ട് എന്ന് വീഡിയോയുടെ ആദ്യഭാഗത്തു പറയുന്നത് വാസ്തവമാണ്. 2011ൽ തന്റെ ഷൂസ് ലേലം ചെയ്തുകിട്ടിയ 2,400 യൂറോ റൊണാൾഡോ പലസ്തീനിലെ കുട്ടികൾക്കായി സംഭാവന നൽകിയിരുന്നു. എന്നാൽ തുടർന്ന് അങ്ങോട്ട് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. 2013ൽ നടന്ന ഇസ്രായേൽ-പോർച്ചുഗൽ മത്സരത്തിനുശേഷം എതിർ ടീമിലെ കളിക്കാരുമായി ജേഴ്സി കൈമാറാൻ പോർച്ചുഗൽ നിരയിൽ ക്രിസ്റ്റിയാനോ മാത്രം തയ്യാറായില്ലെന്നും, ഇത് ഇസ്രായേലിനോടുള്ള അദ്ദേഹത്തിന്റെ വെറുപ്പിനെ സൂചിപ്പിക്കുന്നു എന്നുമാണ് ആദ്യത്തെ വാദം. എന്നാൽ ഇത് അതിശയോക്തി കലർത്തി യാഥാർത്ഥ്യത്തെ വളച്ചൊടിക്കലാണെന്ന് വീഡിയോയിൽ നിന്നുതന്നെ മനസ്സിലാക്കാനാവും. റൊണാൾഡോയെ പോലെതന്നെ ഇരുടീമിലെ പല കളിക്കാരും സ്വന്തം ജേഴ്സി ഇട്ടു കൊണ്ട് തന്നെയാണ് മത്സരശേഷം സ്റ്റേഡിയം വിടുന്നതെന്ന് കാണാം. വീഡിയോയിൽ രണ്ടാമതായി പറയുന്നത് റിയാദിൽ വച്ചുനടന്ന ഒരു മത്സരത്തിനുശേഷം ഇസ്രായേലുകാരൻ ആയതുകൊണ്ട് ഒരാൾക്ക് കൈകൊടുക്കാൻ ക്രിസ്റ്റിയാനോ തയ്യാറായില്ല എന്നാണ്. ഇറ്റലിയിലെ യുവന്റസ് ക്ലബ്ലിനായി കളിക്കുമ്പോൾ 2019ലാണ് പ്രചാരണത്തിന് അടിസ്ഥാനമായ സംഭവമുണ്ടായതെന്ന് ഞങ്ങൾ കണ്ടെത്തി. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിന് ശേഷം വരിയുടെ അവസാനമായി നിൽക്കുന്ന ആൾക്ക് മുഖം കൊടുക്കാതെ താരം നടന്നുനീങ്ങുകയായിരുന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നതുപോലെ ഇതിനുകാരണം ക്രിസ്റ്റിയാനോയുടെ ഇസ്രയേൽ-വിരുദ്ധത അല്ല. ക്രിസ്റ്റിയാനോ റൊണാൾഡോ കൈകൊടുക്കാതിരുന്നത് സൗദിയിലെ അന്നത്തെ ഇറ്റാലിയൻ അംബാസഡർ ആയിരുന്ന ലൂക്ക ഫെറാരിക്ക് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇവിടെ വായിക്കാം. സമാനമായ മറ്റൊരു പ്രചാരണവും ഫ്രഞ്ച് വാർത്താ ഏജൻസി ആയ AFP റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഞങ്ങൾക്ക് കണ്ടെത്താനായി. ഇസ്രായേലിന്റെ പ്രസിഡന്റിന് കൈകൊടുക്കാൻ വിസമ്മതിക്കുന്ന ക്രിസ്റ്റിയാനോ എന്നവകാശപ്പെടുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് ഈ റിപ്പോർട്ട് പറയുന്നു. പ്രസിഡന്റായും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനായിയുമൊക്കെ പലരും നവമാധ്യമങ്ങളിൽ അവതരിപ്പിച്ചത് വിഖ്യാത കളിക്കാരനും UEFAയുടെ തലവനുമായിരുന്ന മിഷേൽ പ്ലാറ്റിനിയെ ആയിരുന്നു. 2014 ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള ക്ലിപ്പാണ് വ്യാജവാർത്ത പ്രചരിപ്പിക്കാനായി പലരും ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽനിന്നും ക്രിസ്റ്റിയാനോ റൊണാൾഡോയെപ്പറ്റി ഇത്തരം ആരോപണം ഉണ്ടാകുന്നത് ആദ്യമായല്ല എന്ന് ബോധ്യമായി. റൊണാൾഡോയ്ക്ക് ഇസ്രായേലിനോട് വെറുപ്പാണ് എന്ന് സ്ഥാപിക്കാനുള്ള യാതൊരു തെളിവുകളും ഞങ്ങൾക്ക് കണ്ടെത്താനായില്ല. ഗൂഗിൾ കീവേർഡ് സേർച്ച് നടത്തി പരിശോധിച്ചപ്പോൾ ഇസ്രയേലി പരസ്യങ്ങൾ ക്രിസ്റ്റിയാനോ റൊണാൾഡോ അഭിനയിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനായി. 2016ൽ ഒന്നിൽക്കൂടുതൽ ഹീബ്രൂ പരസ്യങ്ങളിൽ ക്രിസ്റ്റിയാനോ വേഷമിട്ടിരുന്നു. ഇതിനെത്തുടർന്ന് പലസ്തീൻ അനുകൂളികളിൽ നിന്ന് റൊണാൾഡോയ്ക്ക് നേരെ സൈബർ പ്രതിഷേധം ഉണ്ടായത് വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചുവടെക്കാണാം. ഇസ്രായേലിനോട് വിമുഖത ഉണ്ടെങ്കിൽ പോർച്ചുഗൽ നായകൻ അവരുടെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള സാധ്യതയില്ല. 2021 ജൂൺ മാസത്തിലും പോർച്ചുഗൽ ഇസ്രയേലിനെ നേരിട്ടിരുന്നു. ഈ മത്സരത്തിലും എല്ലാ സ്വാഭാവിക മര്യാദകളും പാലിച്ചുകൊണ്ടുതന്നെ റൊണാൾഡോ പങ്കെടുത്തിരുന്നു. ഇതിൽനിന്നുമെല്ലാം ഫുട്ബോൾതാരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ജൂതരാഷ്ട്രവിരോധിയായി അവതരിപ്പിക്കാൻ ബോധപൂർവ്വം വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത് എന്ന് മനസ്സിലാക്കാം. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ ഇസ്രായേൽ വിരോധിയാണ് പോർച്ചുഗൽ താരത്തെ ജൂതരാഷ്ട്രവിരോധിയായി അവതരിപ്പിക്കാൻ ബോധപൂർവ്വം വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software