schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
പുഴ മുതൽ പുഴ വരെ കാണാൻ വന്ന കാസ പ്രവർത്തകർ.
Fact
2013 ലെ ഫോട്ടോ ആണിത്.
‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വാട്സ്ആപ്പിൽ ലഭിച്ച ഫോർവേഡ് മെസേജിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യുന്ന രീതിയിലാണ് ഈ പോസ്റ്റ്. Deepa Arun എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 114 ഷെയറുകൾ ഉണ്ടായിരുന്നു.
Dr N Gopalakrishanan എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 31 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ, സംഘപരിവാർ കേരളം എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന് 5 ഷെയറുകൾ ഉണ്ടായിരുന്നു,
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് അലി അക്ബർ. ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ , പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സംഘപരിവാർ അനുകൂലിയായ അദ്ദേഹം പിന്നീട്, ഇസ്ലാം മതം ഉപേക്ഷിച്ച് രാംസിംഹൻ എന്ന പേര് സ്വീകരിച്ചു. “സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധിയാളുകൾ ഫേസ്ബുക്കിൽ ആഹ്ളാദ പ്രകടനം നടത്തിയതിൽ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നത്. ഭാര്യയുമായി സംസാരിച്ചെടുത്ത തീരുമാനമാണിതെന്നും,”ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം പറഞ്ഞിരുന്നു.
1921ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കി, വാരിയന് കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല് പുഴ വരെ.’ ഷൂട്ടിംഗിന് മുന്പ് തന്നെ ചിത്രം വിവാദങ്ങളില് നിറഞ്ഞിരുന്നു. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല് തങ്ങള് ചെയ്യാനിരുന്ന സിനിമയില് നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. ആർ എസ് എസ് മാപ്പിള കലാപത്തെ ഒരു ഹിന്ദു കൂട്ട കൊലയായാണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാപ്പിള കലാപം ഒരു കർഷക മുന്നേറ്റമാണ് എന്നാണ് അഭിപ്രായപ്പെടുന്നത്.
സംഘ പരിവാർ അനുകൂല നിലപാട് ആരോപിക്കപ്പെടുന്ന ഒരു തീവ്ര ക്രിസ്ത്യൻ സഘടനയാണ് കാസ. തീവ്രമായ ഇസ്ലാം വിരോധം കാത്ത് സൂക്ഷിക്കുന്ന സംഘടനയാണിത്. ലൗ ജിഹാദിനു പുറമെ നർക്കോട്ടിക്ക് ജിഹാദ് വഴിയും മതം മാറ്റം നടക്കുന്നുണ്ടെന്ന് സീറോ മലബാർ സഭ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, 2021 ൽ കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത് വിവാദമായ കാലത്ത് അദ്ദേഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് കാസ.
ഞങ്ങൾ പടം ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ധാരാളം ഫലങ്ങൾ കിട്ടി.
അതിലൊന് ഡെഡ്ലൈൻ എന്ന വെബ്സൈറ്റ് ഇന്ത്യൻ സിനിമകൾ നിരോധിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതിനെ കുറിച്ച് 2017 ഫെബ്രുവരി 27 ന് കൊടുത്ത വാർത്തയാണ്. അതിൽ ഈ ഫോട്ടോയോയുടെ കൂടുതൽ വിപുലമായ ഒരു പതിപ്പ് കിട്ടി.
അത് പരിശോധിച്ചപ്പോൾ, ഹിന്ദിയിൽ “ഗാലക്സി’ എന്നും അതിന്റെ ഇടതുവശത്തായി ഇംഗ്ലീഷിൽ ആഷിഖി 2 എന്നും എഴുതിയിട്ടുണ്ട് എന്ന് മനസിലായി. കൂടാതെ ഷട്ടർ സ്റ്റോക്സ് എന്ന ഫോട്ടോ ഷെയറിങ്ങ് വെബ്സെറ്റിന് ഫോട്ടോയ്ക്ക് ക്രെഡിറ്റും കൊടുത്തിട്ടുണ്ട്.
അതിൽ നിന്നും, ഷട്ടർ സ്റ്റോക്സ് എന്ന ഫോട്ടോ ഷെയറിങ് വെബ്സൈറ്റ് 2013 പ്രസിദ്ധീകരിച്ച ഫോട്ടോയാണിത് എന്ന് മനസിലായി. Ivndians crowd outside movie theatre mumbai എന്നാണ് ഫോട്ടോയ്ക്ക് ഷട്ടർ സ്റ്റോക്സ് കൊടുത്ത വിവരണം.
ആഷിഖി 2 എന്ന സിനിമ ഇറങ്ങിയത് 2013ലാണെന്ന് ഐഎംഡിബിയുടെ വെബ്സൈറ്റും പറയുന്നു.
വായിക്കാം: Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ
2013 ൽ റിലീസായ ആഷിഖി 2 എന്ന ചിത്രം കാണാൻ നിൽക്കുന്നവരുടെ ക്യു ആണ് ചിത്രത്തിലുള്ളത്. ഇത് പുഴ മുതൽ പുഴ വരെ കാണാൻ വന്നവരുടേത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
News report in Deadline on February 27,2017
Photo in shutterstocks
IMBD
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|