About: http://data.cimple.eu/claim-review/e04ce516b91814eee1892a90be2b76b09216ac52814cf0ecd8ece7f8     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • പിടിപെടുന്ന ശരീരഭാഗങ്ങളെ കാര്ന്നു തിന്നുന്ന അസുഖമാണ് ക്യാന്സര്. ആദ്യഘട്ടത്തില് കണ്ടെത്താനായാല് പലവിധ ക്യാന്സറും പൂര്ണ്ണമായി ചികിത്സിച്ച് ഭേദമാക്കാന് സാധിക്കും. ക്യാന്സറിനോടുള്ള ജനങ്ങളുടെ ഭയം മുതലാക്കി ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള് സമൂഹമാധ്യമങ്ങളിലുണ്ട്. അത്തരത്തിലൊരു സന്ദേശത്തില് ബ്ലഡ് ക്യാന്സര് ഭേദമാക്കുന്ന മരുന്നിനെപ്പറ്റിയാണ് പറയുന്നത്. ' Blood cancer രോഗം പൂര്ണ്ണമായും ഗുണപ്പെടുത്താന് കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Chennai ല് ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് സുഹുര്ത്തുക്കളെ നിങ്ങള്ക്ക് അറിയാവുന്ന ര് ഉണ്ടെങ്കില് ഇല്ലെങ്കില് മറ്റുള്ളവര്ക്ക് ഈ സന്ദേശം എത്തിക്കുവാന് സഹായിക്കണമെന്ന് അഭ്യര്ത്തിക്കുന്നു. താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന് ലഭിക്കുന്നത് അതിന്റെ കൂടെ ഫോണ് നമ്പരും ചേര്ക്കുന്നു Cancer institute Adayar East canal bank road Gandhi nagar Adayar Chennai Pin code 600020 Land mark. Near Michael School Pnone number. 044-24910754/044-24911526/044-22350241 (Forwarding msg)' എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് ക്യാന്സര് ചികിത്സയ്ക്കുള്ള മരുന്നാണെങ്കിലും രോഗം പൂര്ണ്ണമായി ഭേദമാക്കാന് ഇതുവഴി സാധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. മരുന്ന് സൗജന്യമായി ലഭിക്കുമെന്നതും തെറ്റായ വിവരമാണ്. AFWA അന്വേഷണം പോസ്റ്റിനെപ്പറ്റി അന്വേഷിക്കുന്നതിന് കീവേര്ഡ് സെര്ച്ച് നടത്തിയപ്പോള് ഇത് വര്ഷങ്ങളായി പ്രചാരത്തിലുള്ള സന്ദേശമാണെന്ന് മനസിലാക്കാനായി. പോസ്റ്റിലുള്ള ഫോണ് നമ്പറുകള് പ്രവര്ത്തന രഹിതമായവയാണ്. ആദ്യം ഞങ്ങള് ബ്ലഡ്ക്യാന്സറും അതിന്റെ ചികിത്സയും എങ്ങനെയെന്ന് അന്വേഷിച്ചു. എന്താണ് ബ്ലഡ് ക്യാന്സര് രക്ത കോശങ്ങളെ ബാധിക്കുന്ന അസുഖമാണ് ബ്ലഡ് ക്യാന്സര് അഥവ രക്താര്ബുദം. അസ്ഥിമജ്ജയില് രക്ത കോശങ്ങള് നിര്മിക്കുന്ന കലകള് (ടിഷ്യു) നശിക്കുകയോ പ്രവര്ത്തനരഹിതമാവുകയോ ചെയ്യുന്നതാണ് രക്താര്ബുദം. ബ്ലഡ് ക്യാന്സറിന് മൂന്ന് പ്രധാന വകഭേദങ്ങളുണ്ട്. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെയാണിവ. ഇവയ്ക്കെല്ലാം പ്രത്യേക ചികിത്സയാണ്. ഒരേ മരുന്ന് ഉപയോഗിച്ച് ഇവയ്ക്കെല്ലാം ചികിത്സ നടത്താനാവില്ല. പോസ്റ്റില് പറയുന്ന lmitinef mercilte എന്ന മരുന്നിനെക്കുറിച്ചാണ് പിന്നീട് ഞങ്ങള് അന്വേഷിച്ചത്. ശാസ്ത്ര ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണമായ Avensonlineല് ഇതെപ്പറ്റി നല്കിയ ഒരു കുറിപ്പ് ലഭ്യമായി. ഇമാറ്റിനിബ്(Imatinib) എന്ന് സാധാരണയായി അറിയപ്പെടുന്ന മരുന്നാണിത്. ബ്ലഡ് ക്യാന്സര് ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല് എല്ലാത്തരം ക്യാന്സറിനും ഈ മരുന്ന് ശാശ്വതമായ പരിഹാരമല്ലെന്ന് വിദഗ്ധ ഡോക്ടര്മാര് നല്കിയ വിശദീകരണവും റിപ്പോര്ട്ടില് പറയുന്നുണ്ട്. 'ക്രോണിക് മൈലോയ്ഡ് ലുക്കീമിയ' (സിഎംഎല്) എന്ന ഒരു തരം രക്താര്ബുദത്തെ ചികിത്സിക്കാന് ഉപയോഗിക്കുന്ന മരുന്നാണ് 'ഇമാറ്റിനിബ് മെസിലേറ്റ് . ഈ മരുന്ന് സൗജന്യമായി ലഭ്യമാകും എന്ന് സന്ദേശത്തില് പറയുന്ന ചെന്നൈ അഡയാര് ഇന്സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ വിശദീകരണവും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇത് താഴെ കാണാം. 'ക്രോണിക് മൈലോയ്ഡ് ലുക്കീമിയ' (സിഎംഎല്) എന്ന ഒരു തരം രക്താര്ബുദത്തെ ചികിത്സിക്കാന് ഉപയോഗിക്കുന്ന 'ഇമാറ്റിനിബ് മെസിലേറ്റ്' എന്ന മരുന്നാണിതെന്ന് ചെന്നൈയിലെ കാന്സര് ഇന്സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഈ മരുന്ന് ചെന്നൈ അഡയാറിലെ കാന്സര് ഇന്സ്റ്റിറ്റ്യൂട്ടില് മാത്രമുള്ളതല്ല. ഇന്ത്യയിലുടനീളം ലഭ്യമാണ്. രാജ്യത്തെ എല്ലാ പ്രധാന കാന്സര് സെന്ററുകളിലും ഡ്രഗ് സപ്പോര്ട്ട് പ്രോഗ്രാം സജീവമാണ്. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താര്ബുദത്തിന്റെ ഒരു രൂപത്തെ നിയന്ത്രിക്കാന് ഇത് ഉപയോഗിക്കുന്നു. ഇതുവരെ മികച്ച ഫലങ്ങള് ലഭിച്ചിട്ടുണ്ട്. ഇത് തീര്ച്ചയായും CML-നുള്ള ഒരു പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. മറ്റ് ചില ക്യാന്സറുകള്ക്കും ഇത് ഉപയോഗിക്കുന്നു, എന്നിരുന്നാലും CMLന് ലഭിക്കുന്ന റിസള്ട്ട് മറ്റൊരു രോഗത്തിനും ഈ മരുന്ന് നല്കിയിട്ടില്ല. എന്നതാണ് അഡയാര് ഇന്സ്റ്റിറ്റ്യൂട്ട് നല്കുന്ന വിശദീകരണം. ഇപ്പോള് പ്രചരിക്കുന്ന സന്ദേശം 2015ല് പൂനെ, യശോദ ഹെമറ്റോളജി ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന്റെ പേരില് വൈറലായിരുന്നു. അന്ന്, ബംഗളൂരു എച്ച് സിജി ക്യാന്സര് സെന്ററിലെ സര്ജന് ഡോ. വിശാല് റാവു നടത്തിയ വാര്ത്താസമ്മേളനം ടൈംസ് ഓഫ് ഇന്ത്യ നല്കിയിട്ടുണ്ട്. ഇതുപ്രകാരം Imitinef Mercilite എന്ന മരുന്നിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. എല്ലാത്തരം ക്യാന്സറിനെയും ഭേദമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അത്തരത്തിലൊരു മാന്ത്രികമരുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല് ദി ക്വിന്റ് ഒരു വിശദമായ ഫാക്ട് ചെക്ക് റിപ്പോര്ട്ട് നല്കിയതും കണ്ടെത്താനായി. കൂടുതല് വിശദാംശങ്ങള്ക്കായി ഞങ്ങള് തിരുവനന്തപുരം റീജിയണല് ക്യാന്സര് സെന്ററിലെ പാലിയേറ്റീവ് മെഡിസിന് വിഭാഗം റസിഡന്റ് മെഡിക്കല് ഓഫിസര് ഡോ. സി.വി പ്രശാന്തിനെ ബന്ധപ്പെട്ടു. അദ്ദേഹം നല്കിയ വിവരം അനുസരിച്ച് ഈ സന്ദേശം തെറ്റിദ്ധാരണ പരത്തുന്നതാണ്. 'ഇത് വളരെ കാലങ്ങളായി സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. തികച്ചും വ്യാജപ്രചാരണമാണ്. ഈ മരുന്ന് ചില ക്യാന്സര് രോഗങ്ങള്ക്ക് ഉപയോഗിക്കും. എന്നാല് എല്ലാത്തിനും ഇത് ശാശ്വത പരിഹാരമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാല് ഇത്തരം സന്ദേശങ്ങള് പങ്കുവയ്ക്കാതിരിക്കാന് എല്ലാവരും ശ്രദ്ധിക്കുക. ' ഡോ.പ്രശാന്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചരിക്കുന്ന സന്ദേശം വര്ഷങ്ങളായുള്ളതാണെന്നും ക്യാന്സറിനെ പൂര്ണ്ണമായി പ്രതിരോധിക്കുന്ന മരുന്നല്ല ഇതെന്നും വ്യക്തമായി. ബ്ലഡ് ക്യാന്സര് പൂര്ണ്ണമായി ചികിത്സിച്ച് ഭേദമാക്കാന് സാധിക്കുന്ന മരുന്ന് കണ്ടെത്തി. ചെന്നൈ അഡയാര് ഇന്സ്റ്റിറ്റ്യൂട്ട് ഇത് സൗജന്യമായി നല്കുന്നുണ്ട്. 'ഇമാറ്റിനിബ് മെസിലേറ്റ്' ക്യാന്സര് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് തന്നെയാണ്. എന്നാലിത് എല്ലാവിധ രക്താര്ബുദവും ഭേദമാക്കുമെന്നത് തെറ്റായ വിവരമാണ്. കൂടാതെ അഡയാര് ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ഇത് എല്ലാവര്ക്കും സൗജന്യമായ നല്കുന്നുവെന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software