schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
EVMകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ അതിന്റെ ദുരുപയോഗത്തെ കുറിച്ച് പല തരം ആരോപണങ്ങൾ അവയ്ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ബിഎസ്പിയും ഈ തിരഞ്ഞെടുപ്പിലും EVMകളുടെ ദുരുപയോഗത്തെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില് നാലിലും ബിജെപി വിജയിച്ചു. ഉത്തര്പ്രദേശില് യോഗി ആദിത്യനാഥ് സർക്കാരിന് തുടർഭരണം ലഭിച്ചു. കോണ്ഗ്രസിന് പഞ്ചാബ് നഷ്ടമാവുകയും ചെയ്തു. 92 സീറ്റുകളില് വിജയിച്ച ആംആദ്മി പാർട്ടിയ്ക്കാണ് പഞ്ചാബിൽ നേട്ടം കൊയ്യാനായത്. ശക്തമായ മത്സരം നടക്കുമെന്ന് പ്രവചിച്ച ഉത്തരാഖണ്ഡിലും ബിജെപിയ്ക്ക് ഭരണം നിലനിർത്താനായി. ഗോവയിലും ശക്തമായ പോരാട്ടമായിരുന്നു എക്സിറ്റ് പോള് ഫലങ്ങള് പ്രവചിച്ചിരുന്നത്. ഇവിടെയും ബിജെപി പഞ്ചാബ് ഒഴിക്കെ മറ്റ് നാലിടത്തും ബിജെപി തന്നെയായിരുന്നു ഭരണകക്ഷി. പഞ്ചാഞ്ച് കോൺഗ്രസായിരുന്നു ഭരിച്ചിരുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞത് ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പിക്ക് തുടരുമെന്നാണ്. പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിച്ചു. ഈ പ്രവചനങ്ങള് ശരിയായി.
ഇത്തരം ഒരു സാഹചര്യത്തിൽ, “EVM ൽ ഏത് ബട്ടനിൽ കുത്തിയാലും താമര വിരിയും. പിന്നെ എങ്ങനെ ചാണക കുഴിയിൽ നിന്ന് രക്ഷപ്പെടും,”” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Cha Choos എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 141 ഷെയറുകൾ ഉണ്ടായിരുന്നു.
Haneef Chavakkad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 48 ഷെയറുകൾ ഉണ്ടായിരുന്നു.
Abu Yaser Abu എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 40 ഷെയറുകൾ ഉണ്ടായിരുന്നു.
ഈ വീഡിയോയിലെ നിജസ്ഥിതി അറിയാൻ ദൃശ്യങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ, ഞങ്ങൾ വിഭജിച്ചു. തുടർന്ന്, വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2019 ലും ഈ പോസ്റ്റ് വൈറലായിരുന്നുവെന്ന് മനസിലായി.
തുടർന്ന് ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ,2019 ഏപ്രിൽ 11-ന് jantakareporter.com പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ഉത്തർപ്രദേശിലെ ബിജ്നോറിലെ ആളുകൾ ബിഎസ്പിയുടെ ബട്ടണിൽ ക്ലിക്ക് ചെയ്തപ്പോൾ ബിജെപിക്ക് വോട്ട് ചെയ്തതായി കാണിക്കുന്നുവെന്ന് അവകാശപ്പെട്ടതായി ആ റിപ്പോർട്ട് പറയുന്നു.
വീണ്ടും ഞങ്ങൾക്ക് തിരഞ്ഞപ്പോൾ Virendra Singh എന്ന ആൾ ഫെബ്രുവരി 9 ന് യൂട്യൂബിൽ പ്രസിദ്ധികരിച്ച വീഡിയോ കിട്ടി. അതിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ വോട്ടർ ബിജെപിയുടെയും ബിഎസ്പിയുടെയും ചിഹ്നത്തിന് നേരെ ഒരുമിച്ച് കൈ തൊടുന്നത് കാണാം.
ഈ യുപി തിരഞ്ഞെടുപ്പിലെ വോട്ടിങ്ങിനെ കുറിച്ചുള്ള പരാതികളുടെ മറ്റ് വീഡിയോകളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ഞങ്ങൾ മുമ്പ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ അന്വേഷണത്തിൽ, EVM ൽ ഏത് ബട്ടനിൽ കുത്തിയാലും താമര വിരിയും എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2019ലേതാണ്. ആ വീഡിയോയിൽ ഒ വോട്ടർ ബിജെപിയുടെയും ബിഎസ്പിയുടെയും ചിഹ്നത്തിന് നേരെ ഒരുമിച്ച് കൈഅമർത്തുന്നത് കൊണ്ടാണിത് എന്ന് മനസിലായി. ആ വീഡിയോ ഉത്തർപ്രദേശിലെ ബിജ്നോറിലേതാണ്.
വായിക്കാം:പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയായിരുന്നുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
Our Sources
Facebok Post of Vennakkad Sakhakal
News report from jantakareporter.com
Video from Youtube channel of Virendra Singh
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 8, 2025
Sabloo Thomas
February 12, 2025
Sabloo Thomas
February 11, 2025
|