കേരളത്തിലെന്നപോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമ രാഷ്ട്രീയം മുഖ്യധാരയില് ചര്ച്ചയാകുന്ന വിഷയമാണ്. രാഷ്ട്രീയ പാര്ട്ടികളുടെ ഓഫീസുകള് കേന്ദ്രീകരിച്ച് ആയുധങ്ങളും മറ്റും പിടിച്ചെടുക്കുന്നതും ചിലയിടങ്ങളില് കാണാന് സാധിച്ചിട്ടുണ്ട്. അത്തരത്തില് ഡല്ഹിയിലെ ആര്.എസ്.എസ്, സംഘപരിവാര് കേന്ദ്രങ്ങളില് നിന്നും മാരക ആയുധങ്ങള് പൊലീസ് റെയ്ഡില് പിടിച്ചെടുത്തതായി ഇപ്പോള് സാമൂഹ്യ മാധ്യമങ്ങളില് ഒരു പോസ്റ്റ് വൈറലാ
" *ദല്ഹിയില് വ്യാപക റെയ്ഡ്.*
RSS സംഘപരിവാര ഒളികേന്ദ്രങ്ങളില് നിന്നും പിടിച്ചെടുത്ത *ആയുധങ്ങള്* കണ്ട് പോലീസ്ഞെട്ടി. ഇന്ത്യയുടെ തലസ്ഥാനത്ത് ഇത്രയേറെ ആയുധകള് ശേഖരിച്ച് വച്ചത് എന്തിനായിരുന്നുവെന്ന് ഇനിയെങ്കിലും സമൂഹം ചിന്തിക്കണ്ടേതാണ്. *'വേലി തന്നെ വിളവുകള് 'തിന്നുന്നത് മനസ്സിലാക്കണം.*
രാജ്യദ്രോഹികളാര്? വര്ഗ്ഗീയ ഭീകരവാദികളാര്? ജനങ്ങള് വിലയിരുത്തണം.
നിഷ്പക്ഷമായ അന്വേഷണത്തിന്
ഡല്ഹിക്ക് പുറത്ത്നിന്നുമുള്ള പോലീസ് സഹായം തേടണം
*ചൗകിദാര് ഒന്നും മിണ്ടുന്നില്ല"... എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളില് പറഞ്ഞിരിക്കുന്നത്.
എന്നാല് ഇപ്പോള് ഡല്ഹിയിലെ ആര്.എസ്.എസ് കേന്ദ്രത്തില് നടത്തിയ റെയ്ഡില് ആയുധങ്ങള് പിടിച്ചെടുത്തെന്ന രീതിയില് പ്രചരിക്കുന്ന ഈ ചിത്രങ്ങള് വ്യാജമാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. പ്രചരിക്കുന്ന വാളുകളുടെ ചിത്രങ്ങള് യഥാര്ത്ഥത്തില് ഒരു സിഖ് ആയുധ ശാലയില് നിന്നുള്ളതാണ്.
സമാന പോസ്റ്റുകളുടെ ആർക്കൈവ് പതിപ്പുകൾ : Archive 1, Archive 2, Archive 3
AFWA അന്വേഷണം
പ്രചരിക്കുന്ന ചിത്രങ്ങള് ഗൂഗില് റിവേഴ്സ് ഇമേജ് സെര്ച്ചിന്റെ സഹായത്താല് പരിശോധിച്ചപ്പോള് ഇതുമായി ബന്ധപ്പെട്ട നിരവധി വാര്ത്തകള് ഞങ്ങള്ക്ക് കണ്ടെത്താന് സാധിച്ചു. അതില് പ്രമുഖമായ ഒരു വാദം 2018ല് ഇതേ ചിത്രത്തോടൊപ്പം പ്രചരിച്ചിരുന്നു. അന്ന് മലയാളത്തില് പ്രചരിച്ച വാദം ' ഇന്ത്യാ ടുഡേ ' ഫാക്റ്റ് ചെക്കിന് വിധേയമാക്കിയിരുന്നു. എസ്.ഡി.പി.ഐയുടെ ആയുധ ശേഖരം കണ്ടെത്തിയെന്നായിരുന്നു അന്ന് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിച്ചിരുന്നത്.
എന്നാല് ചിത്രങ്ങള് പഞ്ചാബിലെ പട്യാലയിലുള്ള ' ഖല്സ കൃപാണ് ' എന്ന ആയുധ നിര്മ്മാണ ശാലയില് നിന്നുള്ളതാണെന്നതാണ് സത്യാവസ്ഥ. ഇപ്പോള് പ്രചരിക്കുന്ന ചിത്രങ്ങള് വളരെ കാലം മുമ്പ് ആയുധശാല സന്ദര്ശിച്ച ചിലര് പകര്ത്തിയതാണെന്ന് ഫാക്ടറി ഉടമ ബച്ചന് സിങ് അന്ന് ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തിയിരുന്നു.
സിഖ് മതവിശ്വാസത്തിന്റെ ഭാഗമായാണ് കൃപാണ് എന്ന ആയുധം ഉപയോഗിച്ചുവരുന്നത്. സിഖ് കുടുംബത്തിലെ അംഗങ്ങള് പലരും കൃപാണ് എപ്പോഴും കയ്യില് സൂക്ഷിക്കാറുണ്ട്.
വാളുകളോടൊപ്പം പ്രചരിക്കുന്ന തോക്കുകളുടെ ചിത്രം വളരെക്കാലമായി ഇന്റര്നെറ്റില് കാണപ്പെടുന്നവയാണ്. രണ്ടാമതായി കാണപ്പെടുന്ന വാളുകള്ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥര് നില്ക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്ച്ചിന് വിധേയമാക്കിയപ്പോള് ഗുജറാത്ത് ഹെഡ്ലൈന് ന്യൂസ് നല്കിയ ഒരു വാര്ത്ത ഞങ്ങള്ക്ക് കണ്ടൈത്താന് സാധിച്ചു. വാര്ത്തകളനുസരിച്ച് 2016ല് രാജ്കോട്ടിലെ ഒരു മുസ്ലീം പള്ളിയില് നിന്നാണ് ഈ ആയുധങ്ങള്കണ്ടെടുത്തിരിക്കുന്നത്.
അതിനാല് തന്നെ ഇപ്പോള് പ്രചരിക്കുന്ന ചിത്രങ്ങള് വ്യാജമാണെന്നും, ഡല്ഹിയിലെ ആര്.എസ്.എസ്, സംഘപരിവാര് കേന്ദ്രങ്ങളില് നിന്നാണ് ഈ ആയുധങ്ങള് കണ്ടെത്തിയതെന്ന വാദം തെറ്റാണെന്നും വ്യക്തമാണ്.
ഡല്ഹിയിലെ ആര്.എസ്.എസ്, സംഘപരിവാര് കേന്ദ്രങ്ങളില് നിന്നും മാരക ആയുധങ്ങള് പൊലീസ് റെയ്ഡില് പിടിച്ചെടുത്തു
പ്രചരിക്കുന്ന ചിത്രങ്ങൾ വിവിധ സ്ഥലങ്ങളിലേതാണ്. പഞ്ചാബിലെ ആയുധ നിർമ്മാണ ശാലയിൽ നിന്നുള്ളതാണ് ഒരു ചിത്രം, 2016ല് രാജ്കോട്ടിലെ ഒരു മുസ്ലീം പള്ളിയില് നിന്ന് പിടിച്ചെടുത്തതാണ് രണ്ടാം ചിത്രം. തോക്കുകളുടെ ചിത്രം വർഷങ്ങളായി പ്രചരിക്കുന്നവയാണ്