schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
”ശ്രദ്ധിക്കുക. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ എല്ലാവിധ ക്യാൻസർ രോഗമുള്ളവർക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു. പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു.ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ്:0483 280669. കിഡ്നി മാറ്റി വെച്ച ആളുകൾ കഴിക്കുന്ന Azoran 50 Mയും, Takfa. .05 Mg, medicineയും ആവശ്യം ഉള്ളവർ ഈ നമ്പറിൽ. 9946368516 ബന്ധപ്പെടുക പണം ആവശ്യമില്ല? പരമാവധി ഷെയർ ചെയ്യുക എന്നാണ് പോസ്റ്റ്. വാട്ട്സ്ആപ്പിലാണ് പോസ്റ്റ് വൈറലാവുന്നത്.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ (+91 9999499044) ഈ പോസ്റ്റിൽ പറയുന്ന വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു.
വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ഇത് സംബന്ധിച്ച പോസ്റ്റുകൾ കാണാം. Viswan K Mഎന്ന ഐഡിയിൽ നിന്നും ഭാരതീയ ജനതാ പാർട്ടി (BJP) ഇന്ത്യ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 17 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ട്.
BiJu Mon Bkv എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം മറ്റൊരു പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 12 ഷെയറുകൾ ഉണ്ടായിരുന്നു.
K V Radha Krishnan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 2 ഷെയറുകൾ ഉണ്ടായിരുന്നു.
പോസ്റ്റിൽ ഒന്നിൽ അധികം അവകാശവാദങ്ങൾ ഉണ്ട്. ആദ്യം ഞങ്ങൾ പരിശോധിച്ചത് 0483 280669 എന്ന നമ്പർ കോട്ടക്കൽ ആര്യ വൈദ്യശാലയുടെതാണോ എന്നാണ്. ആ നമ്പറിൽ വിളിച്ചപ്പോൾ അത് ആര്യ വൈദ്യശാലയുടെ നമ്പർ തന്നെയാണ് എന്ന് ബോധ്യപ്പെട്ടു. എന്നാൽ അവരോടു സംസാരിച്ചപ്പോൾ അവർ ക്യാൻസർ ചികിത്സ നടത്തുന്നുണ്ട് എങ്കിലും റേഡിയേഷൻ അവരുടെ ചികിത്സ പദ്ധതിയിൽ ഇല്ല എന്ന് മനസിലായി.
അടുത്ത അവകാശവാദം പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നുവന്നതാണ്. ജൂലൈ 10,2021ൽ തന്റെ നൂറാമത്തെ വയസിൽ ഡോ:പി കെ വാര്യർ അന്തരിച്ചു. മനോരമ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങൾ ഈ വാർത്ത നന്നായി കൊടുത്തിട്ടുണ്ട്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഈ നിലയിൽ വളർത്തിയെടുത്തത് പി.കെ.വാര്യർ ആണ്. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
മറ്റൊരു അവകാശവാദം കിഡ്നി മാറ്റി വെച്ച ആളുകൾ കഴിക്കുന്ന Azoran 50 Mയും , Takfa. .05 Mg, medicineയും ആവശ്യം ഉള്ളവർ എന്ന നമ്പറിൽ വിളിച്ചാൽ സൗജന്യമായി കിട്ടും എന്നാണ്.
എന്നാൽ ഈ നമ്പർ തങ്ങളുടേതല്ല എന്ന് കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഓഫീസ് അറിയിച്ചു. 9946368516 എന്ന നമ്പറിലേക്ക് ഞങ്ങൾ വിളിച്ചപ്പോൾ ആ നമ്പറിലേക്കുള്ള സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന സന്ദേശമാണ് ഞങ്ങൾക്ക് ലഭിച്ചത്.
വായിക്കാം: ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസർ ഭേദമാക്കില്ല, വൈറലാവുന്ന അവകാശവാദം തെറ്റാണ്
കോട്ടക്കൽ ആര്യ വൈദ്യശാല ക്യാൻസർ ചികിത്സ നടത്തുന്നുണ്ടെങ്കിലും അവിടെ സൗജന്യ റേഡിയേഷൻ ചികിത്സയില്ല. പോരെങ്കിൽ പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ടു ചികിത്സ ഏറ്റെടുക്കുന്നുവെന്ന വാദവും തെറ്റാണ്. കാരണം അദ്ദേഹം അന്തരിച്ചു.കിഡ്നി രോഗങ്ങൾക്ക് ഉള്ള Azoran 50 Mയും , Takfa. .05 Mg, എന്നീ മരുന്നുകൾ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ നിന്നും സൗജന്യമായി കൊടുക്കും എന്ന വാദവും തെറ്റാണ്.9946368516 എന്ന നമ്പർ ആര്യവൈദ്യശാലയുടേതല്ല. പോരെങ്കിൽ ഈ നമ്പറിലേക്കുള്ള സേവനങ്ങൾ താത്കാലികമായി ലഭ്യവുമല്ല.
Sources
News report in Times of India on July 10,2021
News report in Manorama on July 10,2021
Telephone conversation with Kottakkal Arya Vaidyasala office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023
|