Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
തലയിലും കൈയിലും ബാൻഡേജുമായി നിൽക്കുന്ന ഒരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജ്യമായ പോർച്ചുഗലിന്റെ പതാക എസ്ഡിപിഐയുടേതാണെന്ന് കരുതി കീറിക്കളഞ്ഞ ബിജെപി പ്രവർത്തകന്റെതാണ് ചിത്രമെന്നാണ് അവകാശവാദം.
അതിന് ശേഷം കേരളത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ അയാളെ മർദ്ദിച്ചുവെന്ന് ചിത്രതിനൊപ്പം ഉള്ള വിവരണം പറയുന്നു. നിരവധി പേർ ഇത് പങ്കിട്ടിട്ടുണ്ട് . അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
ലോകം മുഴുവനും ശ്രദ്ധിച്ച കേരളത്തിലെ ആരാധകരുടെ ആവേശ പ്രകടനങ്ങൾക്കിടയിൽ ഖത്തറിൽ ഫിഫ ലോകകപ്പ് നവംബർ 16 ന് ആരംഭിച്ച സന്ദർഭത്തിലാണ് ഈ പ്രചരണം.
ന്യൂസ്ചെക്കർ ആദ്യം, “Portugal flag India fan” എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ ലോകകപ്പിന് മുന്നോടിയായി നടന്ന സംഭവത്തെ കുറിച്ചുള്ള ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ കിട്ടി. കണ്ണൂർ ജില്ലയിലെ പാനൂരിലെ റോഡരികിൽ ഉയർത്തിയിരുന്ന പോർച്ചുഗലിന്റെ പതാക നശിപ്പിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി നവംബർ 16-ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബിജെപി അനുഭാവിയെന്ന് പറയപ്പെടുന്ന ഇയാൾ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ പതാകയാണെന്ന് തെറ്റിദ്ധരിച്ചാണ് പോർച്ചുഗൽ കൊടി നശിപ്പിച്ചതെന്ന് ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അവകാശപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ പോർച്ചുഗൽ പതാക വലിച്ചുകീറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇയാൾ ബിജെപി അനുഭാവിയായിരിക്കാമെന്നും എന്നാൽ മദ്യലഹരിയിലാണ് ഇയാൾ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ദീപക് എലങ്കോട് എന്നാണ് ഇയാളുടെ പേരെന്നും പൊതുശല്യം ഉണ്ടാക്കിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയെന്നും ഞങ്ങൾ മനസ്സിലാക്കി.
പോലീസ് ഇടപെടുന്നതിന് മുമ്പ് പ്രതികളും പോർച്ചുഗൽ ആരാധകരും തമ്മിൽ ഉണ്ടായ ഒരു ചെറിയ ഏറ്റുമുട്ടൽ ഒഴികെ, ആ മനുഷ്യന് പരിക്കുകകൾ പറ്റിയതായോ ആക്രമിക്കപ്പെട്ടതായോ റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടില്ല.
സംഭവത്തിന്റെ വൈറൽ വീഡിയോ ഞങ്ങൾ പരോശോധിച്ചു. അതിൽ ഒരാൾ റോഡരികിൽ ഉയർത്തിയ പോർച്ചുഗലിന്റെ പതാക കീറുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, വീഡിയോയിലെ ആൾ വൈറൽ ഇമേജിലുള്ള ആളാണെന്ന് തോന്നിയില്ല. ഇത് ഞങളുടെ സംശയങ്ങൾ വർദ്ധിപ്പിച്ചു.
പാനൂർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ആസാദ് എംപിയുമായി ഞങ്ങൾ ബന്ധപ്പെട്ടു. വൈറലായ ചിത്രം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ‘എസ്ഡിപിഐയുടേതെന്ന് തെറ്റിദ്ധരിച്ച് പ്രാദേശിക ബിജെപി പ്രവർത്തകനായ ദീപക് പോർച്ചുഗലിന്റെ പതാക വലിച്ചുകീറിയ സംഭവമുണ്ടായി. ബാൻഡേജിൽ നിൽക്കുന്ന മനുഷ്യന്റെ ഈ വൈറലായ ചിത്രം ഞങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ചിത്രം വ്യാജമാണ്. ചിത്രത്തിലെ ആൾ ദീപക് അല്ല. കൊടികീറിയ സംഭവവുമായി ചിത്രത്തിൽ ഉള്ള ആൾക്ക് ബന്ധമില്ല. ഞങ്ങൾ ഉടൻ തന്നെ ദീപക്കിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ആരാധക സംഘത്തിന്റെ ഒരു കയ്യേറ്റവും ഉണ്ടായിട്ടില്ല. ഈ ഫോട്ടോ പരിക്കേറ്റ മറ്റാരുടേതോ ആണ്, ‘ അദ്ദേഹം പറഞ്ഞു.
വായിക്കാം:ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം തിരിച്ച് വരുമ്പോൾ കെഎസ്ആർടിസി ഈടാക്കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കേരളത്തിലെ ആരാധകർ റോഡരികിൽ സൂക്ഷിച്ചിരുന്ന പോർച്ചുഗലിന്റെ പതാക വലിച്ചുകീറിയ ബിജെപി പ്രവർത്തകനെ മർദ്ദിച്ചില്ല.
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ കുശാൽ എച്ച് എമ്മാണ്. അത് ഇവിടെ വായിക്കാം.)
Sources
Telephonic conversation with CI Azad MP, Panoor police station
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.