schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ഗുജറാത്തിലെ പ്രളയം എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. എന്നാൽ അവ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
റോഡ് തകർന്ന് ലോറി കുത്തനെ പതിക്കുന്ന ഒരു ദൃശ്യത്തിന്റെ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.”വഴിക്കടവ് – നാടുകാണി എന്ന തെറ്റായ ക്യാപ്ഷനില് വാട്സാപ്പില് വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോ ഗുജറാത്തിലെ വല്സാട് പ്രദേശത്തെ പ്രളയമാണ്. ദയവായി ജനങ്ങളെ ഭീതിയിലാക്കരുത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ഞങ്ങൾ കാണുമ്പോൾ, Kvs Abid, എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 90 പേർ ഷെയർ ചെയ്തതിട്ടുണ്ട്.
Jaleel Kariyavattom എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ ഈ വീഡിയോ 4 പേർ ഷെയർ ചെയ്തിട്ടുണ്ട്.
ഇവ വഴിക്കടവ് – നാടുകാണിയിൽ നിന്നുള്ളതല്ല. ഗുജറാത്തിലെ വല്സാട് പ്രദേശത്തെതുമല്ല. മേഘാലയയിലെ നിന്നുള്ളതാണ് ഈ വീഡിയോ. ഈ വീഡിയോയുടെ ഒരു കീ ഫ്രയിം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് കിട്ടി. 2022 ജൂൺ മാസം 16 ന് തീയതി പ്രസിദ്ധീകരിച്ച ആ റിപ്പോർട്ടിൽ ഈ ലോറിയുടെ പടം ഉണ്ടായിരുന്നു.
വാർത്ത ഏജൻസി ആയ ANI അതേ ദിവസം ചെയ്ത ഒരു വീഡിയോ ട്വീറ്റിലും ഈ വീഡിയോ ഉണ്ടായിരുന്നു. മേഘാലയയിലെ ഈസ്റ്റ് ജെയ്ൻറ്റിയ ഹിൽസ് എന്ന സ്ഥലത്താണ് അപകടം ഉണ്ടായത് എന്ന് ഇതിൽ നിന്നും മനസിലായി.
”ഗുജറാത്തിൽ മഴ ഒന്ന് കനപ്പിച്ചു ഉഷാറാക്കി തുടങ്ങിയതേ ഉള്ളൂ. അപ്പോഴേക്കും ഒലിച്ചു പോയത് ആയിരക്കണക്കിന് കന്നുകാലികളും നിരവധി മനുഷ്യരുമാണ്,” എന്ന വിവരണത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. നിരവധി ചിത്രങ്ങൾ അടങ്ങിയതാണ് പോസ്റ്റ്. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെടുത്തിയും അക്കാലത്തെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നടന്ന കേരള വിരുദ്ധ പ്രചരണങ്ങളെ സൂചിപ്പിച്ചുമാണ് പോസ്റ്റ്. ALex Chacko, എന്ന എന്ന ഐഡിയിൽ നിന്നും Freethinkers സ്വതന്ത്രചിന്തകർ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.ഈ പോസ്റ്റിൽ മൊത്തം 6 ഫോട്ടോകൾ ഉണ്ടായിരുന്നു. അവ ഓരോന്നായി ഞങ്ങൾ പരിശോധിച്ചു.
റിവേഴ്സ് ഇമേജ് സെർച്ചിൽ ജൂലൈ 31 2019 ൽ ബിഹാറിൽ 13 ജില്ലകളിൽ ഉണ്ടായ പ്രളയത്തിൽ 133 പേർ മരിച്ചതായി പറയുന്ന എൻഡിടിവി റിപ്പോർട്ടിൽ ഈ പടം ചേർത്തിട്ടുണ്ട് എന്ന് തെളിഞ്ഞു.
ജൂലൈ 23 2019 ൽ ബിഹാറിൽ 13 ജില്ലകളിൽ ഉണ്ടായ പ്രളയത്തിൽ 102 മരിച്ചതായി പറയുന്ന റിപ്പോർട്ടിൽ സീതമർഹിയിൽ നിന്നുള്ളതാണ് ഈ പടം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നുണ്ട്.
റിവേഴ്സ് ഇമേജ് സെർച്ചിൽ, ഓഗസ്റ്റ് 30, 2020ൽ മധ്യപ്രദേശിലെ ഒൻപത് ജില്ലകളിൽ പ്രളയം ഉണ്ടായതുമായി ബന്ധപ്പെട്ടു കൊടുത്ത വാർത്തയിൽ ഇക്കണോമിക്ക് ടൈംസ് ഈ ദൃശ്യം കൊടുത്തിട്ടുണ്ട് എന്ന് മനസിലായി.
ഓഗസ്റ്റ് 23,2020ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ ഉണ്ടായ പ്രളയത്തെ കുറിച്ചുള്ള വാർത്തയിൽ ആജ്തക്കും ഈ പടം കൊടുത്തിട്ടുണ്ട്.
റിവേഴ്സ് ഇമേജ് സെർച്ചിൽ ഓഗസ്റ്റ് 8 2019 മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഉണ്ടായ പ്രളയത്തെ കുറിച്ചുള്ള വാർത്തയിൽ വയർ ഈ പടം കൊടുത്തിട്ടുണ്ട് എന്ന് മനസിലായി.
ഓഗസ്റ്റ് 7 2019 മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഉണ്ടായ പ്രളയത്തെ കുറിച്ചുള്ള വാർത്തയിൽ ദി ഫെഡറൽ ഈ പടം ചേർത്തിട്ടുണ്ട്.
2017 സെപ്തംബർ 1 ന് യുപിയിൽ പ്രളയത്തിൽ മരണസംഖ്യ 108 ആയി ഉയർന്നുവെന്ന വർത്തയ്ക്കൊപ്പം ബിസിനസ്സ് സ്റ്റാൻഡേർഡ് ഈ പടം കൊടുത്തിട്ടുണ്ട് എന്ന് റിവേഴ്സ് ഇമേജ് സെർച്ചിൽ മനസിലായി.
സെപ്തംബർ 1 2017 ൽ യുപിയിൽ പ്രളയത്തിൽ മരണസംഖ്യ 108 ആയി ഉയർന്നുവെന്ന വാർത്തയ്ക്കൊപ്പം ഇന്ത്യാ ടിവിയും ഈ പടം കൊടുത്തിട്ടുണ്ട്.
ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ ഒഡിഷയിലെ ജാജ്പൂർ കേന്ദ്രപ്പാറ ജില്ലകളിൽ ഉണ്ടായ പ്രളയത്തെ കുറിച്ചുള്ള ജൂലൈ 31 2017 ലെ ഇന്ത്യാഡോട്ട്കോം റിപ്പോർട്ടിൽ ഈ പടം കണ്ടു.
മലയാളത്തിൽ ചന്ദ്രികയും ഒഡിഷയിലെ പ്രളയത്തെ കുറിച്ചുള്ള ജൂലൈ 31 2017 ലെ റിപ്പോർട്ടിൽ ഈ പടം കൊടുത്തിട്ടുണ്ട്.
ഗുജറാത്തിലെ പ്രളയം തന്നെയാണ് ഈ ദൃശ്യങ്ങളിൽ എന്ന് ലേറ്റസ്റ്റ്ലി, ഫ്രഷ്ഹെഡ്ലൈൻസ് എന്നീ മാധ്യമങ്ങൾ യഥാക്രമം ജുലൈ 12, 13 തീയതികളിൽ കൊടുത്ത റിപ്പോർട്ടുകളിൽ നിന്നും മനസിലായി. കഴിഞ്ഞ ആഴ്ചയിലെ മഴയെ തുടർന്ന് ഗുജറാത്തിൽ പ്രളയം അനുഭവപ്പെട്ടിരുന്നു.
വായിക്കാം:അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി പുതിയ സ്കോളർഷിപ്പ് പ്രഖ്യാപിച്ചുവെന്ന പ്രചരണം തെറ്റ്
Sources
Newsreport of Hindustan Times dated June 16,2022
Tweet by ANI dated June 16,2022
News report by NDTV dated July 31,2019
News report by Hindustan Times dated July 23 2019
Newsreport of Economic Times dated August 30,2020
Newsreport of Ajtak dated August 23,2020
Newsreport of Wire dated August 8,2019
Newsreport of Federal dated August 7,2019
Newsreport of Business Standard dated September 1,2017
Newsreport of IndiaTV dated September 1,2017
News report by India.com News on July 31,2017
News report by Chandrika on July 31,2017
News report by Latestly on July 12,2022
News report by Freshheadlines on July 13,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|