About: http://data.cimple.eu/claim-review/f393ddb63422fda38847d9f26a3142ab8084f24ba080db3587c0ed92     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • യുക്രൈനുമായുള്ള യുദ്ധം പുരോഗമിക്കവേ റഷ്യൻ കപ്പൽവ്യൂഹത്തിന്റെ ഫ്ലാഗ്ഷിപ്പ് 'മാസ്ക്വാ' പൊട്ടിത്തെറിയെത്തുടർന്ന് കരിങ്കടലിൽ മുങ്ങിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തങ്ങളുടെ സൈന്യം നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിലാണ് സോവിയറ്റ് കാലത്ത് കമീഷൻചെയ്ത 'മാസ്ക്വാ' മുങ്ങിയതെന്ന് യുക്രൈൻ അവകാശപ്പെട്ടിരുന്നു. സംഭവം കഴിഞ്ഞ് അധികനാൾ ആകുംമുമ്പേ, റഷ്യൻ നാവികസേനയുടെ മേലുണ്ടായ ഡ്രോൺ ആക്രമണം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുർക്കി-നിർമ്മിത ബെറാക്തർ TB2 ഡ്രോണുകൾ തകർക്കുന്ന റഷ്യൻ കപ്പലുകൾ എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം. എന്നാല് പ്രചരിക്കുന്ന വാദം തെറ്റാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഒരു വീഡിയോ ഗെയിമിലെ രംഗമാണ് യഥാർത്ഥ സംഭവത്തിന്റേതായി ഇപ്പോൾ പ്രചരിക്കുന്നത്. AFWA അന്വേഷണം ലേസർ-ടാർഗറ്റ് സംവിധാനം ഉപയോഗിച്ച് തൊടുക്കുന്ന ബോംബുകളിലൂടെ ശത്രുവിനെ തകർത്തുകളയാനാണ് ബെറാക്തർ TB2 ഡ്രോണുകൾ ഉപയോഗിക്കുന്നത്. യുക്രൈന്റെ പക്കലുള്ള TB2 ഡ്രോണുകൾമൂലം റഷ്യൻ സൈന്യത്തിന് വൻ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനോടകം അനവധി റഷ്യൻ കപ്പലുകളെ TB2 ഉപയോഗിച്ച് ആക്രമിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോ ഇന്വിഡ് ടൂള്കിറ്റിന്റെ സഹായത്തോടെ റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് സമാനമായ വീഡിയോകള് കണ്ടെത്താനായി. "Xadarov" എന്ന യൂട്യൂബ് ചാനലിൽ 2022 മെയ് 7ന് ഇതേ വീഡിയോ സമാനമായ തലക്കെട്ടോടൊപ്പം അപ്ലോഡ് ചെയ്തിരിക്കുന്നത് കണ്ടെത്താൻ കഴിഞ്ഞു. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിലെ വരികൾ അതുപോലെ തന്നെ ഈ വീഡിയോയിലെ ഡിസ്ക്രിപ്ഷനിൽ ഞങ്ങൾക്ക് കണ്ടെത്താനായി. എന്നാൽ ഇത് യഥാർത്ഥ വീഡിയോ അല്ലെന്നും, ARMA 3 ഉപയോഗിച്ചുകൊണ്ടുള്ള സിമുലേഷൻ ആണെന്നും ഇവിടെ ചേർത്തിട്ടുണ്ട്. ഗെയിം ഉപയോഗിച്ച് സാമ്പത്തിക ലാഭത്തിനായി മിലിട്ടറി സിമുലേഷനുകൾ സൃഷ്ടിക്കുന്ന യൂട്യൂബർ ആണ് താനെന്നും വിവരണത്തിൽ കൃത്യമായി പറഞ്ഞിട്ടുള്ളത് ചുവടെ കാണാം. ഇതില്നിന്നും ARMA 3 എന്ന വീഡിയോ ഗെയിമിലെ രംഗങ്ങളാണ് യുദ്ധത്തിന്റേതായി ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. ഫേസ്ബുക്കിൽ വീഡിയോ പ്രചരിപ്പിക്കുന്നവർ യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് ഇത് ഷെയർ ചെയ്യുന്നത് എന്നും ഞങ്ങൾ ഉറപ്പിച്ചു. "Xadarov" വീഡിയോ അപ്ലോഡ് ചെയ്ത ദിവസംതന്നെ റഷ്യൻ കപ്പലുകൾ ആക്രമിച്ചു എന്നറിയിച്ചുകൊണ്ട് യുക്രൈനിയൻ പ്രതിരോധ വകുപ്പ് നൽകിയ ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. Ukrainian Bayraktar TB2 destroyed another Russian ship. This time the landing craft of the "Serna" project. The traditional parade of the russian Black Sea fleet on May 9 this year will be held near Snake Island - at the bottom of the sea. pic.twitter.com/WYEPywmAwX— Defence of Ukraine (@DefenceU) May 7, 2022 STEAM ഡിസ്ട്രിബ്യൂഷന് പ്ലാറ്റ്ഫോമിലൂടെ ബൊഹീമിയ ഇന്ററാക്റ്റീവ് എന്ന കമ്പനിയാണ് മിലിട്ടറി ടാക്റ്റിക്കല് ഷൂട്ടര് വീഡിയോ ഗെയിമായ ARMA 3 പുറത്തിറക്കുന്നത്. വീഡിയോ ഗെയിമുകൾ ഓണലൈനിൽ സ്ട്രീം ചെയ്യുന്ന ചാനലുകളും പ്രഫഷണൽ ഗെയിമർമാരും യൂട്യൂബിലും ഫേസ്ബുക്കിലും നിരവധിയാണ്. ആർമ 3 നിരന്തരം ഇക്കൂട്ടർ സ്ട്രീം ചെയ്യാറുള്ള വീഡിയോ ഗെയിമാണ്. രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ ഇതുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ നൽകി ഇവർ ഗെയിമുകൾ സ്ട്രീം ചെയ്യുന്നത് നിത്യസംഭവമാണ്. വീഡിയോ നിർമ്മിക്കുന്നതിന് അടുത്ത ദിവസങ്ങളിലായി നടന്ന അക്രമണങ്ങളുടെയോ, യുദ്ധത്തിൽ തകർന്ന കപ്പലുകളുടെയോ സൈനിക കേന്ദ്രങ്ങളുടെയോ ഒക്കെ പേരുകൾ നൽകിയാവും ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യുക. എന്നാൽ ഇതിനൊപ്പം വ്യക്തമായ മുന്നറിയിപ്പുകളോ സൂചനകളോ നൽകാത്തത് യഥാർത്ഥ സംഭവമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ കാരണമാകുന്നു. ഉപയോഗിക്കുന്ന ആളുകളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ പറ്റുന്നവയാണ് ആർമ്മ 3ലെ വീഡിയോകൾ എന്ന ഇതിൻറെ സൃഷ്ടാക്കൾ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു സംഘർഷമേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന നിലക്ക് ആർമ IIIലെ രംഗങ്ങൾ ഉപയോഗിച്ചുള്ള വ്യാജപ്രചരണങ്ങൾ AFWA ഇതിനുമുമ്പും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ഇവയിൽ ചിലത് ഇവിടെ കാണാം. അതുകൊണ്ട് വീഡിയോ ഗെയിമായ ആർമ 3 സ്ട്രീം ചെയ്താണ് റഷ്യ-ഉക്രയ്ൻ യുദ്ധത്തിന്റെ രംഗങ്ങളായി പ്രചരിപ്പിക്കുന്നതെന്ന് ബോധ്യമായി. ഉക്രയ്ൻ-റഷ്യ യുദ്ധത്തിന്റെ ദൃശ്യങ്ങൾ. ഇത് യഥാർത്ഥ യുദ്ധ രംഗങ്ങളല്ല. പ്രചരിക്കുന്ന വീഡിയോ ARMA 3 എന്ന വീഡിയോ ഗെയിമില് നിന്നുള്ളവയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software