About: http://data.cimple.eu/claim-review/f93e3eddf504da3a75fde39eb9ebc600b2e429fba4da27d7e4941cd1     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim ഡൽഹി ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രവേശിപ്പിച്ചില്ല. Fact ശ്രീകോവിലിന് പുറത്ത് നിന്ന് ദർശനം നടത്താനുള്ള തീരുമാനം രാഷ്ട്രപതിയുടേതായിരുന്നു. ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ദ്രൗപതി മുർമുവിനെ തടഞ്ഞില്ല. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഡൽഹി ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമു അതേ ക്ഷേത്രത്തിൽ ശ്രീകോവിലിന് വെളിയിൽ നിന്നും പ്രാർത്ഥിക്കുന്ന രണ്ടു ഫോട്ടോകൾ ഉള്ള ഒരു കൊളാഷ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. വൈഷ്ണവിന്റെ പടത്തിന് നേരെ ഒരു ‘ശരി’ അടയാളവും രാഷ്ട്രപതിയുടെ പടത്തിന് നേരെ ഒരു ‘തെറ്റ്’ അടയാളവും രേഖപ്പെടുത്തിരിക്കുന്നത് കാണാം. “നമ്മളെ വില കല്പിക്കാത്തിടത്ത് നമ്മൾ പോകാതിരിക്കുമ്പോൾ വില ഇരട്ടിയ്ക്കും,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ് Fact Check/Verification ന്യൂസ്ചെക്കർ രണ്ട് ഫോട്ടോകളുടെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. 2023 ജൂൺ 20-ൽ രാഷ്ട്രപതിയും 2021 ജൂലൈ 12-ലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും നടത്തിയ ട്വീറ്റുകൾ ഞങ്ങൾക്ക് ലഭിച്ചു. രഥയാത്ര വേളയിൽ ഈ ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ചായിരുന്നു ട്വീറ്റുകൾ. തുടർന്ന് ന്യൂസ്ചെക്കർ പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടു. ശ്രീകോവിലിന് പുറത്ത് നിന്ന് ദർശനം നടത്താനുള്ള തീരുമാനം രാഷ്ട്രപതി വ്യക്തിപരമായി എടുത്തതാണ് എന്ന് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് അറിയിച്ചു. കുട്ടിക്കാലം മുതൽ ജഗന്നാഥന്റെ ഭക്തയായിരുന്നു രാഷ്ട്രപതിയെന്ന്, സെക്രട്ടറിയേറ്റ് അറിയിച്ചു. തുടർന്ന് ഞങ്ങൾ ഡൽഹിയിലെ ഹൗസ് ഖാസിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ശ്രീ നീലാചൽ സേവാ സംഘവുമായി ബന്ധപ്പെട്ടു. രാഷ്ട്രപതി തന്റെ ജന്മദിനത്തിൽ രാവിലെ ക്ഷേത്രം സന്ദർശിച്ചതായി പറഞ്ഞു. “രഥയാത്രയ്ക്കിടയിലുള്ള തിരക്ക് കണക്കിലെടുത്ത്, സുരക്ഷാ കാരണങ്ങളാൽ, രാഷ്ട്രപതി തന്നെ രാവിലെ ക്ഷേത്രം സന്ദർശിക്കാനും ശ്രീകോവിലിന് പുറത്തു നിന്ന് ദർശനം നടത്താനും തീരുമാനിച്ചിരുന്നു. സന്ദർശനത്തിന് കാര്യമായ പ്രചരണം കൊടുത്തിരുന്നില്ലെന്നും,” ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ അറിയിച്ചു. ചേറ പഹൻറാ – രഥവേദി വൃത്തിയാക്കുകയോ അല്ലെങ്കിൽ തൂത്തുവാരുകയോ ചെയ്യുക- എന്ന ആചാരം നടക്കുന്ന സമയത്ത് ഒഴിച്ച്, മറ്റെല്ലാ നേരത്തും എല്ലാ ഭക്തരും ശ്രീകോവിലിന് പുറത്തുനിന്നാണ് ദർശനം നടത്തുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കി. അശ്വിനി വൈഷ്ണവിന്റെ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചിത്രം ചെരാ പഹൻറാ ചടങ്ങിനിടെയുള്ളതാണെന്ന് സംഘാടകർ പറഞ്ഞു. രാഷ്ട്രപതി വന്നത് ആചാരങ്ങളിൽ പങ്കെടുക്കാനല്ല, മറിച്ച് ദർശനത്തിന് മാത്രമായിട്ടാണെന്നും, ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ കൂട്ടിച്ചേർത്തു. 2023 ജൂൺ 26-ന് “മാഡം പ്രസിഡന്റ്” എന്ന പ്രസിഡന്റിന്റെ ജീവചരിത്രത്തിന്റെ രചയിതാവായ സന്ദീപ് സാഹുവിന്റെ ഈ വിഷയത്തിലുള്ള ട്വീറ്റും ഞങ്ങൾ കണ്ടു. അതിലും പ്രചരണം തെറ്റാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ വായിക്കുക:Fact Check: ഈഫൽ ടവറിന് ചുവട്ടിലെ തീയ്ക്ക് ഫ്രാൻസിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധമില്ല Conclusion ഡൽഹിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ വിലക്കിയെന്ന് അവകാശപ്പെടുന്ന വൈറൽ ചിത്രങ്ങളുടെ കൊളാഷ് തെറ്റിദ്ധരിപ്പിക്കുന്നതാണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. Result: Partly False ഇവിടെ വായിക്കുക: Fact Check: ഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്? Sources Newschecker’s telephonic conversation with President’s office Newschecker’s telephonic conversation with Sree Neelachala Seva Sangha officials (ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ഹിന്ദിയിലാണ്. അത് ഇവിടെ വായിക്കാം.) ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software