About: http://data.cimple.eu/claim-review/fbb29a0167d9b95973cc26ea0ea75ba842ec53b085950ea111f90495     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം പാക്കിസ്ഥാൻ പതാക വീശി ഒരാൾ. Fact വീഡിയോയിൽ കാണുന്നത് മത പതാകയാണെന്ന് ഉത്തര കന്നഡ എസ്പിയും പ്രാദേശിക മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചു. വെളുത്ത ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി ഒരാൾ വീശുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വൈറൽ ക്ലിപ്പിൽ കാണുന്നയാൾ പാകിസ്ഥാൻ പതാക വീശിയെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവർ ആരോപിക്കുന്നത്.”ബെലഗാവിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങി. സ്നേഹത്തിന്റെ കട തുറന്നു,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടു. Adv Remya Murali എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 464 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണും വരെ Jinesh Padmanabhan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 22 ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക:Fact Check: കോൺഗ്രസ് വിജയത്തിന് ശേഷം പൊളിറ്റിക്കൽ ഇസ്ലാമിന്റെ റാലി നടന്നോ? Fact Check/Verification പാകിസ്ഥാൻ പതാകയിൽ വെള്ള സ്ട്രിപ്പ് ഉള്ളപ്പോൾ, വൈറൽ ഫൂട്ടേജിൽ കാണുന്നത് വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും ഉള്ള മുഴുവനായും പച്ച നിറത്തിലുള്ള പതാകയാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ, ഞങ്ങൾ വീഡിയോയിൽ കാവി പതാക, അംബേദ്കർ പതാക (ദളിത് സംഘടനകൾ ഉപയോഗിക്കുന്നത്), കോൺഗ്രസ് പാർട്ടി പതാക എന്നിവയും കണ്ടു. 2023 മെയ് 13-ലെ വാർത്താ ഭാരതിയുടെ റിപ്പോർട്ട്, വൈറലായ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ട് കൊടുത്തിട്ടുണ്ട്. ഭട്കൽ-ഹോന്നാവർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തെ തുടർന്ന് അനുഭാവികൾ പച്ചയും കാവിയും പതാകയുമായി ഭട്കൽ ഷംസുദ്ദീൻ സർക്കിളിൽ തടിച്ചുകൂടിയെന്നാണ് റിപ്പോർട്ട്. ഭട്കലിൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം പാകിസ്ഥാൻ പതാക വീശിയതായി അവകാശപ്പെട്ട് ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു പട്ടണമാണ് ഭട്കൽ. ഉത്തര കന്നഡ ജില്ലാ എസ്പി വിഷ്ണുവർദ്ധനെയെ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്: “ഇതൊരു മതപതാകയായിരുന്നു, പാകിസ്ഥാൻ പതാകയായിരുന്നില്ല. ഞങ്ങൾ അത് സ്ഥിരീകരിച്ചു, സാമുദായിക അശാന്തി സൃഷ്ടിച്ചേക്കാവുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളൊന്നും പങ്കിടരുതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.” സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന, വാർത്താ മാധ്യമമായ ഉദയവാണിയിലെ മാധ്യമപ്രവർത്തകൻ ആർകെ ഭട്ടിനോടും ന്യൂസ്ചെക്കർ സംസാരിച്ചു. ദൃശ്യങ്ങളിൽ കാണുന്ന പതാക ഇസ്ലാമിക പതാകയാണെന്ന് ഭട്ട് ഞങ്ങളോട് പറഞ്ഞു. “ഭട്കൽ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ മങ്കൽ വൈദ്യയ്ക്ക്, ബിജെപിയുടെ സുനിൽ നായിക്കിന്റെ കയ്യിൽ നിന്ന് ഉപദ്രവം നേരിട്ടേണ്ടി വന്ന ചില ഹിന്ദു സംഘടനയിലെ അംഗങ്ങളുടെയും തൻസീമിന്റെ (ഒരു ഇസ്ലാമിക സംഘടന) പിന്തുണ ഉണ്ടായിരുന്നതായി,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു. വൈദ്യയുടെ വിജയത്തെത്തുടർന്ന്, ഹിന്ദു, മുസ്ലീം (തൻസീം അംഗങ്ങൾ) സമുദായങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികൾ ഷംഷുദ്ദീൻ സർക്കിളിൽ ആഘോഷിക്കാൻ ഒത്തുകൂടി യഥാക്രമം കാവിയും പച്ചയും കൊടി വീശി. കാവി, പച്ചക്കൊടികൾക്ക് പുറമെ കോൺഗ്രസ് പാർട്ടിയുടെ കൊടികളും ഉയർത്തി. മങ്കലിന്റെ അനുയായികളും അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കാൻ അദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച പതാകകൾ വീശിയതായും ഭട്ട് ചൂണ്ടിക്കാട്ടി. ഭട്ട്കലിലെ പ്രാദേശിക വാർത്താ വെബ്സൈറ്റായ സഹിൽഓൺലൈനിന്റെ മാനേജിംഗ് എഡിറ്റർ ഇനായത്തുള്ളയുമായും ന്യൂസ്ചെക്കർ സംസാരിച്ചു. അദ്ദേഹം ഭട്ടിന്റെ പ്രസ്താവനയെ ശരിവച്ചു. വൈറൽ ദൃശ്യങ്ങളിൽ കാണുന്ന പതാക ഇസ്ലാമിന്റെ മത പതാകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അത് വിവിധ ഉത്സവങ്ങളിൽ ദർഗകളിൽ ഉയർത്തുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിൽ വൈദ്യ വിജയിച്ചതിൽ ആഘോഷിക്കാൻ പ്രാദേശിക തൻസീം സംഘടനയിലെ ഒരു യുവ അംഗമാണ് പതാക ഉയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൈൽ ഓൺലൈൻ തങ്ങളുടെ യൂട്യൂബ് ചാനലിൽ ആഘോഷത്തിന്റെ വീഡിയോ ഞങ്ങളുമായിപങ്കു വെച്ചു. ഇവിടെ അതു കാണാം. ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ? Conclusion കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയിൽ പാകിസ്ഥാൻ പതാക വീശിയതായി പ്രചരിക്കുന്ന പോസ്റ്റ് തെറ്റാണ്. കാവി പതാകയ്ക്കും അംബേദ്കർ പതാകയ്ക്കും കോൺഗ്രസ് പതാകയ്ക്കും ഒപ്പം പറത്തിയ ഇസ്ലാമിക പതാകയാണ് വൈറലായ വീഡിയോയിൽ കാണുന്നത്. ഇവിടെ വായിക്കുക:Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ? Result: False Sources Report By Vartha Bharati, Dated May 13, 2023 Conversation With RK Bhat Of Udayavani Conversation With Inayatullah Of SahilOnline Self Analysis ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software