schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ ഒരു സാദാ സ്റ്റാഫ് ആണ് എന്നും എന്നാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചുറ്റി കാണിച്ചത് യുസഫ്അലി തന്നെയാണ് എന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി എം .എ. യൂസഫലിയാണ് ലുലു മാളിന്റെ ഉടമസ്ഥൻ.
”തലസ്ഥാനത്ത് നൈറ്റ് ഷോപ്പിംഗ് ആശയം നടപ്പാക്കുന്ന ആദ്യ മാള് ആയി തിരുവനന്തപുരം ലുലു മാള് ഒരുങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനുള്ള സര്ക്കാര് നടപടികള്ക്ക് പിന്തുണയായാണിത്.”
“ഒരേ സ്ഥാപനം. രണ്ട് സംസ്ഥാനങ്ങൾ. വീര വിരാടസിങ്കം ഫിണറായി വിജയനെ ലുലു മാൾ (തിരുവനന്തപുരം). ചുറ്റി കാണിക്കുന്നത് ലുലുവിലെ ഒരു സാദാ സ്റ്റാഫ്.യു.പി.യാണ് അടുത്ത രംഗം. ആരാണ് യോഗിജിയെ മാൾ ചുറ്റി കാണിക്കാൻ കൊണ്ടുപോകുന്നതെന്ന് കാണുക. ആളു വില. പൊന്നുവില.ഇതൊക്കെ എങ്ങനെ സഹിക്കും ചകാക്കളെ,”എന്ന് പിണറായി വിജയനെ കളിയാക്കിയാണ് പോസ്റ്റ്.
പിണറായി എന്നതിന് പകരം അദ്ദേഹത്തെ ഫിണറായിയെന്നും സഖാക്കളെ എന്നതിന് പകരം ചകാക്കളെ എന്നുമാണ് ആക്ഷേപ സ്വരത്തിലുള്ള പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ഞങ്ങൾ കണ്ടപ്പോൾ,Rajeev Lal, എന്ന ആൾ KERALA BJP (കേരള ബി.ജെ.പി) എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് 110 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിക്കുന്ന സമയത്ത്,Rajeev Lal തന്നെ അഘോരി ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് 30 ഷെയറുകൾ ഉണ്ടായിരുന്നു.
Rajeev Lal, സംഘ സാരഥി എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു.
ജൂലൈ 10 ന് യുപിയിലെ ലഖ്നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് ലുലു മാൾ ഉടമയും മലയാളിയുമായ യൂസഫ് അലിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. 2021 ഡിസംബർ 16 ന് തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനത്തിന്റെ ഒരു ചിത്രത്തോടൊപ്പം ലഖ്നൗവിലെ മാൾ ഉദ്ഘാടനത്തിന്റെ ഒരു ചിത്രവും ചേർത്ത് വെച്ചാണ് പ്രചരണം.
ലഖ്നൗവിലെ ലുലു മാളിൽ ‘നിസ്കരിച്ചതിന് സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പതക്, ഗൗരവ് ഗോസ്വാമി എന്നിങ്ങനെ പേരുള്ളവരെ അറസ്റ്റ് ചെയ്തുവെന്ന രീതിയിൽ ഒരു വീഡിയോ രൂപത്തിൽ ഉള്ള പോസ്റ്റും പ്രചരിക്കുന്നുണ്ട്. അത് ഞങ്ങൾ ഫാക്ട് ചെയ്തു. ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചതിനാണ് ഈ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് എന്ന് മനസിലായി. അത് ഇവിടെ വായിക്കാം.
പോരെങ്കിൽ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ജൂലായ് 12ന് ലുലു മാളിൽ നിസ്കരിച്ച നോമൻ, ലുഖ്മാൻ, അതിഫ്, റഹ്മാൻ എന്നിവർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
ഞങ്ങൾചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ഹിന്ദു ദിനപത്രം 2021 ഡിസംബർ 16ൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനത്തിന്റെ ചിത്രം കിട്ടി. അതിൽ ഈ ഫോട്ടോ ഉണ്ടായിരുന്നു. യുഎഇ വിദേശവ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അബ്ദുൾറഹ്മാൻ അൽബന്ന, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി എം.എ, തുടങ്ങിയവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ലുലു മാളിൽ ബഗ്ഗിയിൽ പര്യടനം നടത്തുന്നുവെന്നാണ് ചിത്രത്തിൻറെ കാപ്ഷൻ.
യുഎഇ വിദേശവ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അബ്ദുൾറഹ്മാൻ അൽബന്ന, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി എം.എ, തുടങ്ങിയവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ലുലു മാളിൽ ബഗ്ഗിയിൽ പര്യടനം നടത്തുന്നുവെന്നാണ് ചിത്രത്തിൻറെ കാപ്ഷൻ.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും 2021 ഡിസംബർ 16-നു യുഎഇ വിദേശവ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ-സെയൗദിയ്ക്ക് ഒപ്പമുള്ള ചിത്രം ഉണ്ട്. അതിൽ നിന്നും മാളിൽ ബഗ്ഗി ഓടിച്ചിരുന്ന വ്യക്തി താനി ബിൻ അഹമ്മദ് അൽ-സെയൗദിയാണ് എന്ന് മനസിലായി.
ശശി തരൂർ എം.പിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നും 2021 ഡിസംബർ 16-നു താനി ബിൻ അഹമ്മദ് അൽ-സെയൗദിയെ ടാഗ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ കിട്ടി. ഇന്ത്യയിലെ യു.എ.ഇ. അംബാസിഡർ അഹമ്മദ് അബ്ദുൾറഹ്മാൻ അൽ ബന്നയെയും ഈ ചിത്രങ്ങളിൽ കാണാം.അതിൽ നിന്നും ചിത്രത്തിൽ ഉള്ളത് താനി ബിൻ അഹമ്മദ് അൽ-സെയൗദിയാണ് എന്ന് മനസിലായി.യു.എ.ഇ മന്ത്രി തങ്ങളുടെ ഗോൾഫ് കാർട്ട് പൈലറ്റ് ചെയ്തുവെന്ന് ട്വീറ്റിൽ തരൂർ പറയുന്നു.
താനി ബിൻ അഹമ്മദ് അൽ-സെയൗദി യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പ്രൊഫൈൽ പടവുമായി ഒത്തുനോക്കിയപ്പോൾ ഗോൾഫ് കാർട്ട് ഓടിച്ച പടത്തിൽ ഉള്ളത് അദ്ദേഹം തന്നെ എന്ന് ബോധ്യമായി.
യുഎഇയുടെ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം ഡോ താനി ബിൻ അഹമ്മദ് അൽ-സെയൗദി വിദേശ വ്യാപാര സഹമന്ത്രിയാണ്. “2020 ജൂലൈയിൽ നടന്ന യുഎഇ ഗവൺമെന്റ് പുനഃസംഘടനയിൽ ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി യുഎഇ വിദേശ വ്യാപാര സഹമന്ത്രിയായി നിയമിക്കപ്പെട്ടു,” എന്നാണ് .യുഎഇയുടെ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നത്.
വെബ്സെറ്റിൽ കൊടുത്തിരിക്കുന്ന താനി ബിൻ അഹമ്മദ് അൽ-സെയൗദിയുടെ പടം ലുലുമാൾ ഉദ്ഘാടനത്തിന്റെ പടവുമായി ഒത്തുനോക്കിയപ്പോൾ അത് കൂടുതൽ വ്യക്തമായി.
വായിക്കാം:കേരളത്തിൽ മങ്കിപോക്സ്: മങ്കിപോക്സ് വൈറസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനത്തിൽ പിണറായി വിജയനോടൊപ്പം ഉണ്ടായിരുന്നത് ലുലുവിലെ സ്റ്റാഫ് അല്ല യുഎഇ വിദേശവ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ-സെയൗദിയാണ് എന്ന ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
News report in The Hindu on December 16,2021
Tweet by Pinarayi Vijayan on December 16,2021
Tweet by Sashi Tharoor on December 16,2021
Tweeter profile of Thani Al Zeyoudi
Website of UAE Ministry of Economic Affairs
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|