schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
മാത്യു കുഴൽനാടൻ എംഎൽഎ കുഴലപ്പം ഉണ്ടാക്കുന്ന വിധം എന്ന പുസ്തകം വായിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?
മന്ത്രി ആർ ബിന്ദു ₹ 30,500യുടെ കണ്ണട വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി കെഎസ് യുവും മഹിളാ കോണ്ഗ്രസും പ്രതിഷേധം നടത്തിയതിന് പിന്നാലെ ചട്ടപ്രകാരമാണ് കണ്ണട വാങ്ങിയതെന്നും യുഡിഎഫ് എംഎല്എമാരും ഈ രീതിയില് പണം എഴുതിയെടുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ദോസ് കുന്നപ്പിള്ളി (₹ 35,842) ടി ജെ വിനോദ് (₹ 31,600),മാത്യു കുഴല്നാടന് (₹ 27,700), പി ഉബൈദുള്ള (₹ 25,950), മഞ്ഞളാംകുഴി അലി (₹ 29,400), സണ്ണി ജോസഫ് (₹ 23,500), ആബിദ് ഹുസ്സൈന് തങ്ങള് (₹ 26,800) എന്നിവരും വില കൂടിയ കണ്ണടയാണ് വാങ്ങിയത് എന്നും ആരോപിക്കപ്പെട്ടു.
ഈ സാഹചര്യത്തിൽ കുഴൽനാടൻ വാങ്ങിയ വില കൂടിയ കണ്ണാടിയെ കുറിച്ചുള്ള സൂചനയോട് കൂടിയാണ് ചില പോസ്റ്റുകൾ.ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ സിറാജ് പത്രത്തിന്റെ ഓൺലൈനിൽ ഓഗസ്റ്റ് 22,2023ൽ ഈ പടം പ്രസീദ്ധീകരിച്ചതായി കണ്ടു.
പടത്തിലുള്ളത് എ ജയശങ്കർ എഴുതിയ കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകമാണ്. ഫെബ്രുവരി 7,2023ൽ കുഴൽനാടൻ തന്റെ ഫേസ്ബുക്ക് പേജിലും പടം കൊടുത്തിരുന്നു.
ഇതിൽ നിന്നും അദ്ദേഹം വായിക്കുന്നത് ഒരു പാചക പുസ്തകമല്ലെന്നും ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അതിനെതിരെ നടന്ന വിമോചന സമരത്തെയും കുറിച്ചുള്ള ഒരു പുസ്തകമാണെന്നും വ്യക്തം.
ഇവിടെ വായിക്കുക: Fact Check: ഡിവൈ എഫ് ഐ സംസ്ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ്
Sources
Facebook Post by Mathew Kuzhalnadan on February 7,2023
News report by Siraj on August 22,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|