About: http://data.cimple.eu/claim-review/feb06c0f2253fc0dbebb5857b4fbe05f2ba81882de04811f49d5f5fe     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ എറണാകുളം വൈറ്റില ജംഗ്ഷനിൽ മേൽപ്പാലം വന്നിട്ടും ഗതാഗത കുരുക്കിൽനിന്നു ജനങ്ങൾ രക്ഷനേടിയിട്ടില്ല. . വൈറ്റിലയിലെ ഗതാഗതക്കുരുക്കിൽനിന്ന് ശാശ്വത പരിഹാരം ലഭിക്കാൻ മെട്രോമാൻ ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത് എന്നു അവകാശപ്പെട്ട് ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഈ ശ്രീധരൻ രൂപകല്പനചെയ്ത മേൽപ്പാലത്തിന്റെ ചിത്രം എന്ന തരത്തിൽ ഒരു ഫോട്ടോയും ഈ പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ ചിത്രം രൂപകല്പനചെയ്തത് കൊച്ചി സ്വദേശിയായ ഷമീർ അബ്ദുള്ളയാണ്. AFWA അന്വേഷണം പ്രചാരത്തിലുള്ള ചിത്രം ഞങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ റിവേഴ്സ് തിരച്ചിൽ നടത്തിയപ്പോൾ ഇതേചിത്രമടങ്ങുന്ന ഒരു വീഡിയോ “PROJECT VYTTILA FLYOVER by Shameer Abdulla” എന്ന തലകേട്ടോടെ നവംബർ 2017 ൽ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വൈറ്റിലയിലെ ഗതാഗതകുരുക്ക് ഇല്ലാതാക്കുന്നതിനായി കൊച്ചി സ്വദേശിയും എൻജിനീയറുമായ ഷമീർ അബ്ദുള്ള മുന്നോട്ടുവയ്ക്കുന്ന പദ്ധതിയെക്കുറിച്ചാണ് ഈ വീഡിയോ. ഷമീർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഈ വീഡിയോ താൻ തയ്യാറാക്കിയതാണെന്നു പറയുന്നുണ്ട്. ഷമീർ ചെയ്ത വൈറ്റില മേല്പ്പാലത്തിന്റെ രൂപകൽപന മുമ്പ് ദി ഹിന്ദു https://www.thehindu.com/news/cities/Kochi/vyttila-needs-east-west-flyover-too-says-sreedharan/article22525708.ece , ഡെക്കാൻ ക്രോണിക്കിൾ https://www.deccanchronicle.com/nation/current-affairs/040218/no-major-changes-in-vyttila-flyover-pwd-minister-g-sudhakaran.html തുടങ്ങിയ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. വൈറ്റില മേൽപ്പാല നിർമ്മാണത്തിലെ അപാകതകൾ ഇ ശ്രീധരനും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, അദ്ദേഹം അന്ന് ഷമീറിന്റെ രൂപകൽപ്പനയെ പ്രശംസിച്ചിരുന്നതായി മനോരമ റിപ്പോർട്ട് https://www.onmanorama.com/news/kerala/2018/01/26/sreedharan-criticises-unscientific-vyttila-flyover-plan-kochi.html ചെയ്തിട്ടുണ്ട്. എന്നാൽ പ്രചാരത്തിലുള്ള മേൽപ്പാലത്തിന്റെ രൂപരേഖ ഈ ശ്രീധരൻ തയ്യാറാക്കിയതല്ല എന്നു ലഭിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്. വൈറ്റിലയിലെ ഗതാഗതക്കുരുക്കിൽനിന്ന് ശാശ്വത പരിഹാരം ലഭിക്കാൻ മെട്രോമാൻ ഈ ശ്രീധരൻ തയ്യാറാക്കിയ മേൽപ്പാലത്തിന്റെ രൂപരേഖ. ഈ ചിത്രം രൂപകല്പനചെയ്തത് കൊച്ചി സ്വദേശിയായ ഷമീർ അബ്ദുള്ളയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software