schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
മോർബി പാലം അപകടത്തിൽ പരിക്ക് പറ്റിയവരെ ഫുട്ട്പാത്തിൽ ചികിത്സിച്ചു എന്ന പേരിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.
” അഭിമാനിക്കൂ.ലോകത്തു എവിടെ കിട്ടും ഈ സൗകര്യം. ദുരന്തസ്ഥലത്തു നിന്നും 10മീറ്റർ പരിധിയിൽ ICU, മെഡിക്കൽ ടീം, ബെഡ്, അങ്ങനെ എല്ലാം,” എന്ന വിവരണത്തോടെയാണ് പ്രചരണം.പോസ്റ്റിൽ മോർബി അപകടത്തെ കുറിച്ച് ഒന്നും നേരിട്ട് പറയുന്നില്ലെങ്കിലും ദുരന്തസ്ഥലത്തെ കുറിച്ചുള്ള പോസ്റ്റിലെ സൂചന ആ അപകടത്തെക്കുറിച്ചാണ് പറയുന്നത് എന്ന് സൂചിപ്പിക്കുന്നു.
V Sasi Kumar എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 248 ഷെയറുകൾ ഉണ്ടായിരുന്നു.
Ashraf N P എന്ന ഐഡിയിൽ നിന്നും CPIM Cyber Comrades എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 91 ഷെയറുകൾ ഉണ്ടായിരുന്നു.
Shamnad Razack എന്ന ഐഡിയിൽ Pinarayi Vijayan എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 6 ഷെയറുകൾ ഉണ്ടായിരുന്നു.
ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലം തകർന്ന് 144 പേരാണ് മരിച്ചത്. ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്ക് കുറുകെയായിരുന്നു തൂക്കുപാലം.
ഇതിൽ 47 കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള പാലത്തിൽ അപകട സമയത്ത് 400 ന് മുകളിൽ പേരായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല പാലത്തിൽ കയറിയവർ പാലത്തിന് മുകളിൽ വെച്ച് ചാടുന്നതും കമ്പികൾ പിടിച്ച് തൂങ്ങുന്നതും ആടുന്നതുമായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബർ 26 നാണ് പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്.
ഫേസ്ബുക്കിൽ ഈ വിഷയത്തെ കുറിച്ചുള്ള ഒരു പോസ്റ്റിൽ,”ഇത് യുപിയിലെ ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളെ ഒരു ആയുർവേദ ഡോക്ടർ ട്രീറ്റ് ചെയ്യുന്നതാണ് ആ ക്ലിനിക്ക് പൂട്ടി സീൽ വെച്ചു,” എന്ന ഒരാളുടെ കമന്റ് ഞങ്ങൾ ശ്രദ്ധിച്ചു. അതിനൊപ്പം ഇതേ പടം പങ്ക് വെച്ച് കൊണ്ട് ജാഗരൺ എന്ന ഹിന്ദി വെബ്സൈറ്റ് ഒക്ടോബർ 6 2021ൽ പ്രസിദ്ധികരിച്ച റിപ്പോർട്ടും കിട്ടി.
ജാഗരൺ റിപ്പോർട്ട് ഇങ്ങനെ പറയുന്നു:”കഠ്ഫോരിയിൽ പേരില്ലാതെ ആശുപത്രി നടത്തുന്ന ബിഎഎംഎസ് ബിരുദധാരിയായ ഡോ. അശ്വനി ഗുപ്തയുടെ ക്ലിനിക്കിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നു. രോഗികൾക്ക് അലോപ്പതി ചികിത്സയാണ് ഡോക്ടർ നൽകിയിരുന്നത്.പോരെങ്കിൽ ക്ലിനിക്കിന്റെ മറവിൽ ഡോകടർ ആശുപത്രി തുറന്നു. പനിയുടെയും ഡെങ്കിപ്പനിയുടെയും നാശത്തിൽ കിടക്കകൾ 20 ആയി വർദ്ധിപ്പിച്ചു.കിടക്കകൾ നിറഞ്ഞപ്പോൾ രോഗികളെ ആശുപത്രിക്ക് മുന്നിലെ ഫ്ലൈ ഓവറിൽ ഇരുത്തി.”
കൂടുതൽ തിരഞ്ഞപ്പോൾ, 2021 ഒക്ടോബർ 5-ന് മീഡിയ വിജിൽ എന്ന ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ അപ്ലോഡ് ചെയ്ത അതേ ചിത്രം ഞങ്ങൾ കണ്ടെത്തി. “ഫിറോസാബാദിലെ സിർസാഗഞ്ചിലുള്ള പേരില്ലാത്ത ആശുപത്രിയിൽ വരുന്ന രോഗികൾ ഡിവൈഡറിൽ ഇരുത്തിയാണ് ചികിത്സിച്ചിരുന്നത്. ആരോഗ്യവകുപ്പ് ആശുപത്രി സീൽ ചെയ്തു, ” മീഡിയ വിജിൽ റിപ്പോർട്ട് പറയുന്നു.
ഇതേ വിവരങ്ങൾ ഉൾപ്പെടുത്തി ദീപക് ഭരദ്വാജ് എന്ന പത്രപ്രവർത്തകൻ 2021 ഒക്ടോബർ 5-ന് ചെയ്ത ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
മോർബി പാലം അപകടത്തിൽ നിന്നുള്ളതാണ് എന്ന് പോസ്റ്റുകൾ നേരിട്ട് പറയുന്നില്ല. എന്നാൽ ദുരന്തസ്ഥലത്തിൽ നിന്നുള്ളത് എന്ന സൂചനയിൽ നിന്നും മോർബി അപകടമാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത് എന്ന് വ്യക്തം.
വായിക്കാം: ശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഫോട്ടോ 2018 ലേത്
ഞങ്ങളുടെ അന്വേഷണത്തിൽ ഇത് 2021 ഒക്ടോബറിലെ പടമാണ് എന്ന് വ്യക്തമായി. ഇത് യുപിയിലെ ഫിറോസാബാദിൽ നിന്നും ഉള്ള പടമാണ്.
Sources
News report in Jagran on October 6,2021
News report in Media Vigil on October 5,2021
Tweet by @BhardwajNews on October 5,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|