About: http://data.cimple.eu/claim-review/01963f45e159ce175a84c8192cc158663f783a910966941de082b62b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കൊച്ചിയിലെ വികസനപ്രവർത്തനങ്ങളാണ് സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദു. മഴ കാരണം അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും, റോഡ് നിർമ്മാണവും, കൊച്ചി മെട്രോയും മറ്റു വികസനപദ്ധതികളും എല്ലാം ഇപ്പോൾ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഒരു ചിത്രവും സജീവമായി പ്രചരിക്കുന്നുണ്ട്. കെ-റെയിലുമായി മുന്നോട്ടുപോകുന്ന സിപിഎം കൊച്ചി മെട്രോക്ക് എതിരായി സമരം ചെയ്തവരാണ് എന്ന് വാദത്തോടൊപ്പമാണ് ചിത്രം ഉപയോഗിക്കുന്നത്. "കൊച്ചി മെട്രോക്കെതിരെ സമരം ചെയ്യുന്ന കൂട്ടത്തിൽ മുന്നിൽ തന്നെയുള്ള താടിയുള്ള കഷണ്ടി തലയനെ അറിയുമോ...? ഇതാണ് മക്കളെ പി രാജീവ്. കൊച്ചി മെട്രോക്കെതിരെ സമരം ചെയ്ത ഇ യാളാണ് ഇന്ന് വ്യവസായമന്ത്രി... വലിയ വികസന നായകൻ ആണ് എന്നാണ് വെപ്പ്..." എന്ന കുറിപ്പിനൊപ്പമുള്ള പോസ്റ്റ് താഴെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ ചിത്രം വർഷങ്ങളായി സമൂഹമാധ്യമങ്ങൾ പ്രചരണത്തിലുള്ളതാണ്. ഈ മാർച്ച് കൊച്ചി മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ ഇഴഞ്ഞുപോക്കിനെതിരെ നടന്നതായിരുന്നു. പദ്ധതിക്കെതിരെ നടന്ന സമരമായിരുന്നില്ല ഇത്. AFWA അന്വേഷണം "കെഎംആർഎൽ ഓഫീസിലേക്ക് ജനകീയ മാർച്ച് -- സിപിഐഎം" എന്ന ബാനറുമായി നീങ്ങുന്ന ജനക്കൂട്ടത്തിന്റെ മുമ്പിലുള്ളത് വ്യവസായമന്ത്രി പി രാജീവ് തന്നെയാണ്. മാർച്ചിന്റെ വിവരങ്ങൾ അറിയാനായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി. ഇവയെല്ലാംതന്നെ 2014 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ചവ ആയിരുന്നു. റിപ്പോർട്ടുകളുടെ ഒപ്പമുണ്ടായിരുന്ന ചിത്രങ്ങളിലെ ബാനറും, വൃത്താകൃതിയിലുള്ള പ്ലക്കാർഡുകളും, രാജീവന്റെ വസ്ത്രത്തിന്റെ നിറവും ഇവ ഒരേ സംഭവത്തിന്റെതന്നെ ചിത്രങ്ങളാണെന്ന് ഉറപ്പിക്കാൻ സഹായിച്ചു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്തുത മാർച്ച് നടത്തിയത് കൊച്ചി മെട്രോ പദ്ധതിക്കെതിരെ ആയിരുന്നില്ല, മറിച്ച് പദ്ധതിയുടെ മെല്ലെപ്പോക്കിനെതിരെയാണെന്ന് കണ്ടെത്താൻ സാധിച്ചു. മേനക ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കെഎംആർഎൽ (Kochi Metro Rail Limited) ഓഫീസിന് 100 മീറ്റർ മുമ്പായി പോലീസ് തടയുകയായിരുന്നു. കൊച്ചി മെട്രോയുടെ പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, നിർമാണപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്തണം എന്നുമായിരുന്നു മാർച്ച് ഉന്നയിച്ച പ്രധാന മുദ്രാവാക്യങ്ങൾ. 2014 മെയ് 6 ശനിയാഴ്ച ആയിരുന്നു രാജീവ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത മാർച്ച് സിപിഐഎം സംഘടിപ്പിച്ചത്. പണിപുരോഗമിക്കവേ സംസ്ഥാനസർക്കാരും കൊച്ചി കോർപ്പറേഷനും തമ്മിൽ ആശയവിനിമയം നടക്കുന്നില്ല എന്നും, ഗതാഗതക്കുരുക്കിന് പുറമേ കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം നടക്കുന്നില്ലെന്നും പി രാജീവ് ആരോപിച്ചതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്തിനുമേതിനും മുഖ്യമന്ത്രി മീറ്റിങ്ങുകൾ വിളിക്കുമ്പോഴും ഇവയൊന്നും വേണ്ട ഫലം നൽകുന്നില്ല എന്നും രാജീവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡെക്കാൻ ക്രോണിക്കിൾ, മാധ്യമം എന്നീ പത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന് സമാനമായവ ഉപയോഗിച്ചുകൊണ്ട് വിഷയത്തിൽ നൽകിയ റിപ്പോർട്ടുകൾ താഴെ കാണാം. 2017 ജൂണിൽ സിപിഎം മുഖപത്രമായ ദേശാഭിമാനി രാജീവിന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന വ്യാജ വാർത്തയെപ്പറ്റി നൽകിയ റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു. "കൊച്ചി മെട്രോയ്ക്ക് സിപിഐഎം എതിരായിരുന്നു എന്ന വ്യാജ പ്രചരണവുമായി സംഘപരിവാർ" എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പരാമർശിക്കുന്ന ചിത്രം തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് ഞങ്ങൾക്ക് കണ്ടെത്താനായി. വ്യാജ പ്രചരണത്തിന് എതിരെ രാജീവ് പ്രതികരിച്ചതിനെപ്പറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. ചിത്രം ഉപയോഗിച്ച് നുണ പ്രചരണം നടത്തുന്നവരെ തിരിച്ചറിയാൻ ഓർമ്മശക്തി ഉള്ളവർക്ക് കഴിയുമെന്നും വ്യാജന്മാരെ അവർ തിരിച്ചറിയുമെന്നുന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന രാജീവ് പ്രതികരിച്ചത്. 2014ൽ കളമശ്ശേരിയിലെ പാർട്ടി പ്രവർത്തകർ റോഡുകളുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട കരാർ ഉടമ്പടി DMRC ലംഘിച്ചു എന്നാരോപിച്ച് മെട്രോയുടെ നിർമ്മാണം തടസപ്പെടുത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന് ഈ സംഭവമായി ബന്ധമില്ല. അതുകൊണ്ട് കൊച്ചി മെട്രോ പദ്ധതിക്കെതിരെ സിപിഐഎം നടത്തിയ സമരത്തിന്റെ ചിത്രമെന്ന പേരിൽ പ്രചരിക്കുന്നത് പദ്ധതിയുടെ ഇഴഞ്ഞുപോക്കിനെതിരെ പാർട്ടി 2014ൽ നടത്തിയ മാർച്ചിന്റേതാണെന്ന് കണ്ടെത്താനായി. കൊച്ചി മെട്രോ പദ്ധതിക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന മന്ത്രി പി രാജീവിന്റെ ചിത്രം. ഈ ചിത്രം കൊച്ചി മെട്രോക്കെതിരെ സിപിഎം നടത്തിയ സമരത്തിന്റേതല്ല. നിർമ്മാണഘട്ടത്തിലിരിക്കെ പദ്ധതിയുടെ മെല്ലെ പോക്കിനെതിരെ 2014ൽ സിപിഎം നടത്തിയ കെഎംആർഎൽ ഓഫീസ് മാർച്ചിന്റെ ചിത്രമാണിത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കുകൾക്ക് പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു മാർച്ചിന്റെ ആവശ്യങ്ങൾ.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software