About: http://data.cimple.eu/claim-review/0826e7016ecd7bf51880c42d2841c1334350963970783a47cc5652c9     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെച്ച് ഹിന്ദുക്കൾക്ക് വിൽക്കുന്നു. Fact ആപ്പിളിലെ പാടുകൾ കീടബാധ കൊണ്ട് ഉണ്ടായത്. സ്റ്റിക്കറുകൾ ഓടിച്ച ചെറിയ ദ്വാരങ്ങളുള്ള നിരവധി ആപ്പിളുകളുമായി ഒരു വ്യക്തി നിൽക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, വർഗീയമായ ഉള്ളടക്കത്തോടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നുണ്ട്. “കാശ്മീരിൽ നിന്നും വരുന്ന ആപ്പിളുകളിൽ. ഇത് തീവ്രവാദികൾ ചെയ്തത് ആണോ? സംശയിക്കണം. മുഴുവൻ ആപ്പിളിലും എന്തോ കുത്തിവച്ച പാടുകൾ. സൂക്ഷിക്കുക. ആപ്പിൾ വാങ്ങുന്നതിനു മുൻപ് ഇത്തരം ദ്വാരങ്ങൾ ഉണ്ടോ എന്ന് നോക്കുക. ഷെയർ,” എന്ന വിവരണതോടെയാണ് ഷെയറ് ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയോ? Fact Check/Verification ഇതേ വിഷയത്തിലുള്ള ഇംഗ്ലീഷിൽ ഉള്ള ചില പോസ്റ്റുകളിൽ ആപ്പിളിൻ്റെ അഴുകിയ ഭാഗം മറയ്ക്കാനാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതെന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചതായി ഞങ്ങൾ കണ്ടെത്തി, ഇത്തരം ആപ്പിളുകളിൽ ചെറിയ ദ്വാരങ്ങൾ സാധാരണമാണെന്നും അവ കീടങ്ങൾ മൂലമാണ് ഉണ്ടാകുന്നതെന്നും മറ്റ് ചില ഉപയോക്താക്കൾ പറഞ്ഞിട്ടുള്ളതും ഞങ്ങൾ കണ്ടെത്തി. ഇതേ വിഷയത്തിലുള്ള ഇംഗ്ലീഷിൽ ഉള്ള ചില പോസ്റ്റുകളിൽ ആപ്പിളിൻ്റെ അഴുകിയ ഭാഗം മറയ്ക്കാനാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതെന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചതായി ഞങ്ങൾ കണ്ടെത്തി. ഇത്തരം ആപ്പിളുകളിൽ ചെറിയ ദ്വാരങ്ങൾ സാധാരണമാണെന്നും അവ കീടങ്ങൾ മൂലമാണ് ഉണ്ടാകുന്നതെന്നും മറ്റ് ചില ഉപയോക്താക്കൾ പറഞ്ഞിട്ടുള്ളതും ഞങ്ങൾ കണ്ടെത്തി. ഹിമാലയത്തിൽ ആപ്പിളും മറ്റ് മിതശീതോഷ്ണ പഴങ്ങളും കൃഷി ചെയ്യുന്ന കർഷകരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ഗ്രോവേഴ്സ് അസോസിയേഷൻ ഓഫ് സിംല പ്രസിഡൻ്റായ ലോകീന്ദർ സിംഗ് ബിഷ്ടുമായി ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ പോസ്റ്റിലെ അവകാശവാദങ്ങളെ ബിഷ്ത് തള്ളിക്കളഞ്ഞു, അവയെ ഗൂഢാലോചന സിദ്ധാന്തങ്ങളാണെന്നും ദ്വാരങ്ങൾ പ്രാണികൾ മൂലമുണ്ടാകുന്ന നാശത്തിൻ്റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. “ഈ ദ്വാരങ്ങൾ തീർച്ചയായും stink bugs കീടങ്ങൾ ഉണ്ടാക്കുന്നതാണ്, ഇത് ഹിമാചൽ പ്രദേശിലെ തോട്ടങ്ങളിലും ഫാമുകളിലും ഒരു സാധാരണ സംഭവമാണ്. പഴത്തിൽ കാൽസ്യത്തിൻ്റെ കുറവ് മൂലവും ഇത്തരം അടയാളങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഒരു സത്യസന്ധമായ പ്രവർത്തനമല്ല. എന്നാൽ , വിൽപ്പനക്കാർ/കർഷകർ നാശനഷ്ടങ്ങൾ മറയ്ക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് കൊണ്ട് അവ വിൽക്കാൻ കഴിയും. ആരെങ്കിലും വിഷം കുത്തിവയ്ക്കാൻ ആഗ്രഹിച്ചാലും, അവർ അത് അവർ പരസ്യമായി ചെയ്യില്ല, അത്തരം വ്യക്തമായ അടയാളങ്ങൾ അവർ ബാക്കി വെക്കില്ല,” അദ്ദേഹം പറഞ്ഞു.. “കൂടാതെ, ആരെങ്കിലും എന്തെങ്കിലും കുത്തിവച്ചാൽ, അത് പഴത്തിൻ്റെ ഉൾഭാഗം ചീയ്യാൻ കാരണമാകും. അങ്ങനെ ചീഞ്ഞതായി വീഡിയോയിൽ കാണുന്നില്ല. നിങ്ങൾ ഈ ആപ്പിളുകൾ മുറിച്ച് നോക്കിയാൽ, ഉപരിതലത്തിൽ കേടുപാടുകൾ പരിമിതമാണെന്നും ഗുണനിലവാരത്തിൽ വ്യത്യാസങ്ങളിലെന്നും നിങ്ങൾ കാണും. കൂടാതെ, ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും കുത്തിവയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആപ്പിളിന് അതിൻ്റെ താഴത്തെ അറ്റത്ത് ഒരു സ്വാഭാവിക അറയുണ്ട് അവിടെ കുത്തിവെക്കാൻ കഴിയും,” അദ്ദേഹം കൂടി ചേർത്തു. വൈറൽ വീഡിയോയിൽ കാണുന്ന അടയാളങ്ങൾക്ക് സമാനമായി കീടങ്ങളുടെ കടിയേറ്റ ആപ്പിളിൻ്റെ ഫോട്ടോകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം. അടയാളങ്ങൾ കീടബാധയുടെ ലക്ഷണങ്ങളാണെന്ന് ഞങ്ങൾ സമീപിച്ച വിദഗ്ധരും സ്ഥിരീകരിച്ചു. “മിക്കവാറും ഇത് ഒരു കീടങ്ങൾ മൂലമുണ്ടാകുന്ന അടയാളങ്ങളാണ്, പഴത്തിൻ്റെ രൂപ ഭംഗി വർദ്ധിപ്പിക്കുന്നതിനും മികച്ച വില ലഭിക്കുന്നതിനും വേണ്ടിയാണ് ദ്വാരം മറയ്ക്കാൻ സ്റ്റിക്കർ ഉപയോഗിച്ചിരിക്കുന്നത്,” ഷിംലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ. ഉഷാ ശർമ്മ പറഞ്ഞു. ഇവിടെ വായിക്കുക: Fact Check: അഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ വിമർശിച്ചോ? Conclusion കീടങ്ങൾ മൂലമുണ്ടാകുന്ന അടയാളങ്ങളുള്ള ആപ്പിളിൻ്റെ വീഡിയോ വ്യാജമായ, വർഗീയ വിവരണത്തോടെ വൈറലാകുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. Result: False ഇവിടെ വായിക്കുക: Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ? (ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം) Sources Conversation with Lokinder Singh Bisht, president of Progressive Growers’ Association, Shimla Conversation with Dr Usha Sharma, senior scientist, Krishi Vigyan Kendra ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 6 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software