About: http://data.cimple.eu/claim-review/0ea99524a6febfc4cc87bb6b328848cf35c8379fe0e98a66b7d952a2     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Fact Check: ടാറ്റ മോട്ടോർസ് G20 സമ്മിറ്റിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ സമ്മാനങ്ങൾ നൽകുന്നതായുള്ള വൈറൽ പോസ്റ്റ് വ്യാജം - By: Devika Mehta - Published: Sep 21, 2023 at 05:18 PM ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇന്ത്യയുടെ മെഗാ ജി 20 ഉച്ചകോടിയോ ടനുബന്ധിച്ച് ടാറ്റ മോട്ടോഴ്സ് സൗജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് അവകാശപ്പെടുന്നു. പോസ്റ്റിനൊപ്പം ഒരു ലിങ്കും ഉണ്ട്. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ പോസ്റ്റ് തട്ടിപ്പാണെന്ന് കണ്ടെത്തി. സംശയാസ്പദമായ ലിങ്ക് വായനക്കാരെ അവരുടെ സ്വകാര്യ വിശദാംശങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നു. ഇത്തരമൊരു ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് വായനക്കാരെ ഉപദേശിക്കുന്നു, ഇതൊരു വ്യാജ പോസ്റ്റാണ്. അവകാശവാദം: ഇന്ത്യയുടെ മെഗാ ജി 20 ഇവന്റിനോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്സ് സൗജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ഫേസ്ബുക്കിലെ ഒരു പോസ്റ്റ് (ആർക്കൈവ് ലിങ്ക്) അവകാശപ്പെടുന്നു. പോസ്റ്റിനൊപ്പം ഒരു ലിങ്കും പങ്കുവെച്ചിട്ടുണ്ട്. വാട്സ്ആപ്പിലും നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. അന്വേഷണം: ടാറ്റ മോട്ടോഴ്സ് അടുത്തിടെ സംഘടിപ്പിച്ച മത്സരങ്ങൾക്കായി സെർച്ച് ചെയ്തുകൊണ്ടാണ് വിശ്വാസ് ന്യൂസ് അന്വേഷണം ആരംഭിച്ചത്. അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരം മത്സരങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. അത്തരം വിവരങ്ങൾ പരാമർശിക്കുന്ന വാർത്താ ലേഖനങ്ങൾക്കായി ഞങ്ങൾ കൂടുതൽ തിരഞ്ഞു, അത്തരം വാർത്താ ലേഖനങ്ങളൊന്നും അടുത്തിടെ പ്രസിദ്ധീകരിച്ചില്ല എന്ന ഞങ്ങൾ കണ്ടെത്തി. ടാറ്റ മോട്ടോഴ്സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഞങ്ങൾ കൂടുതൽ സെർച്ച് ചെയ്തു, “ഡാറ്റ പ്രവർത്തനക്ഷമമാക്കുക എന്ന ദുരുദ്ദേശത്തോടെ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള മത്സരങ്ങളുടെയും സൗജന്യ സമ്മാനങ്ങളുടെയും യും ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലിങ്കുകൾ തുറക്കുന്ന ആരുടെയും ഡാറ്റാ മോഷണവും ഫിഷിംഗും അതിന്റെ ലക്ഷ്യം…” തുടർന്ന് വൈറൽ പോസ്റ്റിൽ നൽകിയ ലിങ്ക് ഞങ്ങൾ പരിശോധിച്ചു. വൈറൽ പോസ്റ്റിലെ ലിങ്ക് ടാറ്റ മോട്ടോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ നിന്ന് വ്യത്യസ്തമാണ് – tatamotors.com. ലിങ്ക് ഒന്നിലധികം സർവേ ചോദ്യങ്ങൾ ചോദിക്കുകയും അത് വാട്ട്സ്ആപ്പിലെ കൂടുതൽ സുഹൃത്തുക്കളുമായി പങ്കിടാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഒരു തട്ടിപ്പായി യി തോന്നുന്നുവെന്ന് ഒരു ഉപയോക്താവ് പ്രസ്താവിക്കുന്ന ഒരു പോസ്റ്റും ഞങ്ങൾ ഫേസ്ബുക്കിൽ കണ്ടെത്തി. വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് ഒരു സൈബർ സുരക്ഷാ വിദഗ്ധനായ അനുജ് അഗർവാളുമായി ബന്ധപ്പെട്ടു, അദ്ദേഹം പറഞ്ഞു, “സൗജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ പോസ്റ്റ് വൈറലാകാൻ കാരണം, ഇത് തീർച്ചയായും ടാറ്റയല്ല. ദയവായി അതിൽ ക്ലിക്ക് ചെയ്യരുത്.” വൈറൽ അവകാശവാദം പങ്കുവെച്ച രഞ്ജൻ കുമാർ എന്ന ഉപയോക്താവിന്റെ സോഷ്യൽ സ്കാൻ നടത്തിയപ്പോൾ, അദ്ദേഹം തൊഴിൽപരമായി ഒരു സംഗീതജ്ഞനാണെന്നും റോഹ്താസിൽ താമസിക്കുന്നുവെന്നും അഹാൾക്ക് ഫേസ്ബുക്കിൽ 2,500 ഫോളോവേഴ്സ് ഉണ്ടെന്നും വിശ്വാസ് ന്യൂസ് കണ്ടെത്തി. നിഗമനം: ജി 20 ഉച്ചകോടി സമ്മാനങ്ങൾടാറ്റ മോട്ടോഴ് വാഗ്ദാനം ചെയ്തുവെന്ന അവകാശവാദം തട്ടിപ്പാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കാനും സോഷ്യൽ മീഡിയയിൽ സമാനമായ ക്ലെയിമുകൾ കാണപ്പെടയുമ്പോൾ ജാഗ്രത പാലിക്കാനും ഞങ്ങൾ വായനക്കാരോട് ശക്തമായി ഉപദേശിക്കുന്നു. - Claim Review : ടാറ്റ മോട്ടോർസ് G20 സമ്മിറ്റിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ സമ്മാനങ്ങൾ നൽകുന്നു - Claimed By : ഫേസ്ബുക്ക് യൂസർ രഞ്ചൻ കുമാർ - Fact Check : False Know the truth! If you have any doubts about any information or a rumor, do let us know! Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software