About: http://data.cimple.eu/claim-review/1261cec04f29f4aaff8fae23648c68bb36c725aead7ee7f06a3e0bdc     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഒരു ലിറ്റര് പെട്രോളിന്റെ പിന്നില് കേന്ദ്ര സര്ക്കാര് ഇരാക്കുന്നത് 32.9 രുപയാണോ? സത്യാവസ്ഥ അറിയൂ… ഒരു ലിറ്റര് പെട്രോലിന് മുകളില് കേന്ദ്ര സര്ക്കാര് ഇറക്കുന്നത് 32.9 രൂപയും അതെ സമയം സംസ്ഥാനം ഇരാക്കുന്നത് 22.20 രൂപയാണ് എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. പ്രചരണം മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം ചിത്രത്തില് എഴുതിയ വാചകം ഇപ്രകാരമാണ്: “ഒരു ലിറ്റര് പെട്രോളിന് കേന്ദ്രം നമ്മളെ പിഴിയുന്നത് 32.9 സംസ്ഥാനം പിഴിയുന്നത് 22.20…ചേട്ടനും അനിയനും കുടി ഒന്നിച്ചു പിഴിയുന്നത് 55.10.” എന്നാല് എന്താണ് ഈ പ്രചരണത്തിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. വസ്തുത അന്വേഷണം ഞങ്ങള് പെട്രോളിന്റെ വില എങ്ങനെയാണ് നിശ്ചയിക്കുന്നത് എന്ന് മനസിലാക്കാന് ഇന്ത്യന് ഓയില് കോര്പോറേഷന് (IOC)യുടെ വെബ്സൈറ്റ് സന്ദര്ശിച്ചു. ഈ വെബ്സൈറ്റില് പെട്രോള് വിലയും അതില് എത്ര നികുതികളുണ്ട് എന്നതിനെ കുറിച്ച് വിവരങ്ങള് നല്കിയിട്ടുണ്ട്. താഴെ നല്കിയ സ്ക്രീന്ഷോട്ടില് നമുക്ക് ഈ കണക്കുകള് കാണാം. ഈ വിവരങ്ങള് പ്രകാരം പെട്രോളിന്റെ ഒരു ലിറ്ററിന്റെ പിന്നില് കേന്ദ്ര സര്ക്കാര് ഈടാക്കുന്നത് വെറും 19.9 രൂപയാണ് എന്ന് വ്യക്തമാകുന്നു. ഞങ്ങള് കേരള സര്ക്കാര് പെട്രോളിന്റെ മുകളില് ഇരാക്കുന്ന നികുതികളെ കുറിച്ച് അന്വേഷിച്ചു. കേന്ദ്ര സര്കാരിന്റെ പെട്രോളിയം പ്ലാനിംഗ് ആന്ഡ് അനാലിസിസ് സെല് (PPAC) യുടെ വെബ്സൈറ്റില് ഞങ്ങള്ക്ക് ഈ വിവരങ്ങള് ലഭിച്ചു. കേരള സര്ക്കാര് ഒരു ലിറ്റര് പെട്രോളിന്റെ പിന്നില് ഈടാക്കുന്ന സെയിൽസ് ടാക്സ് 30.08% ആണ്. ഇതോടപ്പം കേരള സർക്കാർ 1% സെസ്സും 1 രൂപ അധിക സെയിൽസ് ടാക്സും 2 രൂപ സാമൂഹിക സുരക്ഷാ സെസ്സും ഇറാക്കും. ഈ വിവരങ്ങൾ വെച്ച് നമുക്ക് പെട്രോളിന്റെ മുകളിൽ എത്ര രൂപയാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത് നമുക്ക് കണക്കാക്കാം. നികുതി രഹിത വില 55.7 എക്സൈസ് ഡ്യൂട്ടി 19.9 ഡീലറിന്റെ കമ്മീഷന് 3.73 സംസ്ഥാനം ടാക്സ് ഈടാക്കുനത്തിന്റെ മുമ്പേയുള്ള വില 79.33 കേരള സര്ക്കാര് സെലസ് ടാക്സ് (@ 30.8 %) 23.8624 സെസ് 1 മൊത്തത്തില് 104.12 കേരള സര്ക്കാര് അധിക സെലസ് ടാക്സ് (@ 1%) 1.04192 സാമൂഹിക സുരക്ഷാ സെസ് 2 ഒരു ലീറ്റര് പെട്രോള് റീറ്റെല് വില 107.234 തിരുവനന്തപുരത്ത് ഇന്ന് അതായത് 28 ഒക്ടോബര് 2024ന് ഒരു ലിറ്റര് പെട്രോളിന് വില 107.35 രൂപയാണ്. അങ്ങനെ കേരള സംസ്ഥാന സർക്കാർ ഒരു ലിറ്റർ പെട്രോളിന് പിന്നിൽ ഈടാക്കുന്നത് ഏകദേശം 28.02 രൂപയാണ്. Source: NDTV 15ആം ഫൈനാന്സ് കമ്മീഷന് നിര്ദേശിച്ച പ്രകാരം കേന്ദ്ര സര്ക്കാര് ഈടാക്കുന്ന എക്സൈസില് സംസ്ഥാനങ്ങള്ക്ക് 59% വിഹിതം കേന്ദ്രം നല്കണം. കേന്ദ്രം പെട്രോളില് ഈടാക്കുന്ന നികുതിയില് എക്സൈസ് ഘടകം 1.4 രൂപയാണ്.ഫൈനാന്സ് കമ്മീഷന് നിര്ദേശം പ്രകാരം കേന്ദ്രം സംസ്ഥാനങ്ങള്ക്ക് എക്സൈസ് ഘടകത്തിന്റെ 59% നല്കാന് ബാധ്യസ്ഥരാണ്. സെസുകള് സംസ്ഥാനങ്ങള്ക്ക് ലഭിക്കില്ല. 1.4. എങ്ങനെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് എക്സൈസ് ഡ്യൂട്ടി വിതരണം ചെയ്യുന്നത് എന്ന് അറിയാൻ ഈ റിപ്പോർട്ട് വായിക്കുക. നിഗമനം സമൂഹ മാധ്യമങ്ങളില് കേന്ദ്രം സംസ്ഥാനം പെട്രോളിന് മേലെ ഈടാക്കുന്ന നികുതികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയ കണക്കുകൾ തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. Sources PPAC https://ppac.gov.in/prices/central-excise-and-customs-rate-on-major-petroleum-products Onmanorama https://www.onmanorama.com/news/business/2023/02/06/kerala-two-rupee-cess-fuel-tax-burden.html NDTV https://www.ndtv.com/fuel-prices/petrol-price-in-malappuram-city Malayalam Fact Crescendo https://malayalam.factcrescendo.com/explainer-on-determination-of-fuel-prices-and-factors-influencing-it/
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software