കൂറ്റന് തിമിംഗലം കപ്പല് തകര്ക്കുന്ന ദൃശ്യങ്ങള് യഥാര്ത്ഥമല്ല, എഐ നിര്മ്മിതം...
സമുദ്രം വിസ്മയങ്ങളുടെ മാത്രമല്ല, ദുരൂഹതകളുടെയും വലിയ കലവറയാണ്. ഭീമൻ മത്സ്യം കപ്പലിനെ പകുതിയായി തകർക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.
പ്രചരണം
കടലിലൂടെ സഞ്ചരിക്കുന്ന കപ്പലില് നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള് എന്നു തോന്നുന്ന തരത്തിലുള്ള വീഡിയോ ആണ് കൊടുത്തിട്ടുള്ളത്. ദൃശ്യങ്ങളില് ഒരു വലിയ കപ്പലിന് സമീപത്ത് കൂടെ കൂറ്റന് തിമിംഗലം നീന്തി നടക്കുന്നത് കാണാം. ഏതാനും നിമിഷങ്ങള്ക്കകം അത് കപ്പലിനടിയിലൂടെ ചെന്ന് രണ്ടു കഷണമാക്കി കപ്പല് തകര്ത്ത് എറിയുന്നതും കാണാം. തുടര്ന്ന് തിമിംഗലം വീഡിയോ ചിത്രീകരിക്കുന്ന കപ്പലിനെ ലക്ഷ്യമിടുകയാണ്. ഇത് യഥാര്ത്ഥ സംഭവമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഏതാനും മണിക്കൂറുകൾക്ക് മുമ്പ് CNN പുറത്തു വിട്ട ദൃശ്യം. രണ്ടു കപ്പലുകൾ ജെമ്പോ സൈസ് ഉള്ള തിമിംഗലങ്ങൾ / സ്രാവുകൾ തകർത്തെറിയുന്നു!
”
എന്നാല് ദൃശ്യങ്ങള് എഐ നിര്മ്മിതമാണെന്നും യഥാര്ത്ഥമല്ലെന്നും അന്വേഷണത്തില് ഞങ്ങള് കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോയുടെ ഏതാനും കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള് ഇതേ വീഡിയോ ആധാരമാക്കി പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്ട്ടുകള് ലഭിച്ചു. 'ദ സൺ' റിപ്പോര്ട്ട് അനുസരിച്ച്, ഈ ആനിമേറ്റഡ് സിജിഐ വീഡിയോ ക്ലിപ്പ് സൃഷ്ടിച്ചത് 'അലെക്സി' എന്ന ഡിജിറ്റൽ വീഡിയോ ക്രിയേറ്റര് ആണ്.
ആനിമേറ്റഡ് സിജിഐ വീഡിയോയ്ക്ക് ടിക്ടോക്കിൽ ഒമ്പത് ദശലക്ഷത്തിലധികം ലൈക്കുകൾ ഉണ്ട്, കൂടാതെ ഒരു ഭീമൻ മെഗലോഡൺ സ്രാവ് എങ്ങനെ ഒരു ആധുനിക ബോട്ടിനെ നശിപ്പിക്കുമെന്നുള്ളതിന്റെ ഭാവനാസൃഷ്ടിയാണിത്.
ഇൻസ്റ്റാഗ്രാമിൽ 434K ഫോളോവേഴ്സുള്ള അലക്സി, 'Meg🦈' എന്ന അടിക്കുറിപ്പോടെ 2023 മാർച്ച് 9-ന് ആ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്ത വീഡിയോ ആണിത്. വീഡിയോയുടെ അടിക്കുറിപ്പില് ഇത് അനിമേറ്റഡ് ആണെന്ന് പ്രത്യേകം പറയുന്നുണ്ട്.