About: http://data.cimple.eu/claim-review/2ef86d8a8f2dcac8c6af5051400aca525843778685458f6f3710afaa     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും സജീവമാകുയാണ്. ഇതിനിടെ മുസ്ലിം ലീഗിന്റെ ശ്രമഫലമായിട്ടാണ് സർവേ നിർത്തിവയ്ക്കാനുള്ള ഉത്തരവ് ഉണ്ടായത് എന്ന രീതിയിൽ ഒരു വാർത്താ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മീഡിയ വൺ ചാനലിന്റെ ലോഗോയും സ്ക്രീൻഷോട്ടിൽ കാണാം. "കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം. ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് " എന്ന കുറിപ്പോടെ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. മീഡിയ വൺ വാർത്തയിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്. അന്വേഷണം മുസ്ലിം ലീഗിന്റെ ശ്രമഫലമായാണോ സുപ്രിം കോടതി ആരാധനാലയങ്ങളിലെ സർവേ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്ന കാര്യമാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. എന്നാൽ, വാർത്തകളിലൊന്നും ഇത്തരമൊരു വിവരം കണ്ടെത്താനായില്ല. തുടർന്ന് വൈറൽ സ്ക്രീൻഷോട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ 2024 ഡിസംബർ 12 എന്ന തിയ്യതിയും 4.17pm എന്ന സമയവും സ്ക്രീനിന്റെ വലത് വശത്തുള്ളതായി ശ്രദ്ധയിൽപ്പെട്ടു. താഴെയായി ഫോണിലൂടെ അഡ്വ. ഹാരിസ് ബീരാൻ എംപി സംസാരിക്കുന്നതായുള്ള കാർഡും കാണാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെ മീഡിയ വൺ സംപ്രേഷണം ചെയ്ത യഥാർത്ഥ വീഡിയോ അവരുടെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. ഈ വീഡിയോ ചുവടെ കാണാം. മീഡിയ വൺ പങ്കുവച്ച വീഡിയോയിൽ "മൂന്ന് പള്ളികളിൽ പുതിയ ഉത്തരവ് വേണ്ട, കീഴ്കോടതികൾ സർവേക്ക് ഉത്തരവിടരുത്, പുതിയ ഹരജികൾ വേണ്ടെന്ന് സുപ്രിം കോടതി, കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകണം, ആരാധനാലയങ്ങളിലെ സർവെ തടഞ്ഞ് കോടതി, ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദം തടഞ്ഞു" എന്നിങ്ങനെയാണ് എഴുതി കാണിക്കുന്നത്. ഇതിൽ ലീഗിന്റെ ശ്രമം ഫലം കണ്ടുവെന്ന് എഴുതിയിട്ടില്ല. തുടർന്ന് ഞങ്ങൾ പരിശോധിച്ചത് മീഡിയ വൺ ടിവിയുടെ സോഷ്യൽ മീഡിയ പേജുകളാണ്. 2024 ഡിസംബർ 12ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയവൺ വ്യക്തമാക്കിയിട്ടുണ്ട്. "മീഡിയവണിന്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണ്, പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും" എന്നെഴുതിയ കാർഡ് ഉൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. തുടർന്ന് ആരാധനാലയങ്ങളിലെ സർവേ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഞങ്ങൾ പരിശോധിച്ചു. ആരാധനാലയങ്ങളുടെ അവകാശവാദം ഉന്നയിച്ച് ഇതര വിഭാഗങ്ങൾ നൽകുന്ന ഹർജികളുടെ രജിസ്ട്രേഷൻ സുപ്രിം കോടതി തടഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ഓഗസ്റ്റ് 15ൽ ഉള്ള സ്ഥിതി തന്നെ തുടരണമെന്ന് പറയുന്ന 1991ലെ ആരാധനാലയ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ ഉത്തരവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ കക്ഷി ചേരാനുള്ള സിപിഎം, മുസ്ലിം ലീഗ്, സമസ്ത, ഡിഎംകെ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ഹർജികൾ കോടതി അനുവദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ കക്ഷി ചേരാനായി മുസ്ലിം ലീഗ് സുപ്രിം കോടതിയെ സമർപ്പിച്ചുവെന്ന വാർത്ത 2024 ഡിസംബർ 12ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടി മുഹമ്മദ് ബഷീർ എംപിയാണ് ഇതിനായി അപേക്ഷ നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ഹർജിയാണ് സുപ്രിം കോടതി അനുവദിച്ചത്. ആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കേസിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ കോടതി അനുവാദം നൽകിയത്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളിൽ നിന്നും ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവിന്റെ വാർത്തയിൽ ലീഗിന്റെ ശ്രമം ഫലം കണ്ടു എന്ന ഭാഗം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് വ്യക്തമായി. ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമം കൊണ്ടാണെന്ന് വാർത്ത. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്തതാണ്. ലീഗിന്റെ ശ്രമം ഫലം കണ്ടു എന്ന ഭാഗമുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ സ്ഥിരീകരിച്ചു.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software