About: http://data.cimple.eu/claim-review/34ef0d7193e70a4821fa7846b316cb578ffe3db49c41ff9c701d9405     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ദില്ലിയിലെത്തിയിരുന്നു. ഈ വേളയിൽ കാറിന് കീഴിൽ നാരങ്ങകൾ വച്ചിരിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോദിയെ സന്ദർശിക്കാൻ സ്റ്റാലിൻ ഉപയോഗിച്ച കാറാണിത് എന്ന അവകാശവാദത്തോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ചില പ്രതിപക്ഷ നേതാക്കൾ ഈ ഫോട്ടോ ഉപയോഗിച്ച് ഡി.എം.കെ യുടെ പ്രത്യയശാസ്ത്രപരമായ സത്യസന്ധതയെ വരെ ചോദ്യംചെയ്യുന്നുണ്ട്. നിരീശ്വരവാദിയായ മുഖ്യമന്ത്രി എന്തിന് നാരങ്ങ ഉപയോഗിച്ച് ഇത്തരം പൂജകൾ നടത്തണം എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. അത്തരമൊരു പോസ്റ്റ് താഴെക്കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വാദം തെറ്റാണെന്ന് കണ്ടെത്തി. പ്രധാനമന്ത്രിയെ സന്ദർശിക്കാനായി സ്റ്റാലിൻ ഉപയോഗിച്ച കാർ അല്ല ചിത്രത്തിൽ കാണുന്നത്. സമാനമായ പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് : Archive 1 AFWA അന്വേഷണം പ്രചാരത്തിലുള്ള ചിത്രം വൈറലായതോടെ സ്റ്റാലിന്റെ ഡൽഹി സന്ദർശനം റിപ്പോർട്ട് ചെയ്ത നിരവധി മാധ്യമപ്രവർത്തകർ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും "പുതിയ തലൈമുറൈ" ടി വിയുടെ ഡൽഹി റിപ്പോർട്ടറുമായ നിരജൻ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം ചിത്രത്തിലെ കാർ എ.ഐ.എ.ഡി.എം.കെ അധികാരത്തിലിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഡൽഹി സന്ദർശിച്ചപ്പോൾ ഉപയോഗിച്ചതാണ്. സ്റ്റാലിൻ ഡൽഹി സന്ദർശനത്തിനായി ഉപയോഗിച്ച കാറിന്റെ ചിത്രം "NDTV" ഡൽഹി റിപ്പോർട്ടർ അർവിന്ദ് ഗുണശേഖർ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് പ്രകാരം, സ്റ്റാലിൻ ഉപയോഗിച്ച കാർ DL 9C F 0900 എന്ന നമ്പറുള്ള ലാൻഡ് ക്രൂയ്സറാണ്, പ്രചാരത്തിലുള്ള ചിത്രത്തിൽ കാണുന്ന DL 9C T 5858 നമ്പറിലുള്ള ഇന്നോവയല്ല. മാത്രമല്ല, അർവിന്ദ് പങ്കുവെച്ച ചിത്രത്തിലെ കാറിന്റെ വീലിൽ നാരങ്ങകളും വെച്ചിട്ടില്ല. TN Govt official vehicle used by CM MK Stalin in Delhi. Don’t fall for the WhatsApp University 🙂 https://t.co/tUeMCx90Zu pic.twitter.com/86heuVx2HK അതിനാൽ പ്രചാരത്തിലുള്ള ചിത്രം പഴയതാണെന്നും സ്റ്റാലിന്റെ ദില്ലി സന്ദർശനവുമായി ബന്ധമില്ലാത്തതാണെന്നും വ്യക്തമാണ്. പ്രധാനമന്ത്രിയെ സന്ദർശിക്കാൻ ഉപയോഗിച്ച സ്റ്റാലിന്റെ കാർ പൂജചെയ്യുന്നതിന്റെ ദൃശ്യം. ഈ ചിത്രം പഴയതാണ്. സ്റ്റാലിൻ ദില്ലിയിൽ ഉപയോഗിച്ച കാറുമായി ഇതിന് യാതൊരു ബന്ധവുമില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software