About: http://data.cimple.eu/claim-review/3bd21645563c2c703b5202728c17bd27abbea48abeccf0f3abe19885     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വധശിക്ഷ കാത്ത് സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനത്തിനായി 'ദയാ ധനം' (ബ്ലഡ് മണി) സ്വരൂപിച്ച് നല്കിയത് അടുത്തിടെയാണ്. 15 മില്യണ് സൗദി റിയാല്(33.24 കോടി രൂപ) ഇന്ത്യന് എംബസി വഴി സൗദി കുടുംബത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണ്. അതിനിടെ സമാനമായ രീതിയില് യെമന് ജയിലില് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിന് ആരും തന്നെ പണംപിരിക്കുന്നില്ലെന്ന രീതിയില് ഒരു പോസ്റ്റ് സോഷ്യല് മീഡിയയില് വൈറലാണ്. നിമിഷ പ്രിയ മുസ്ലീം അല്ലാത്തതിനാലാണ് സഹായധനം സ്വരൂപിക്കാത്തതെന്നാണ് പോസ്റ്റുകളിലെ അവകാശവാദം. "കോടികള്ക്കൊന്നും ഒരു വിലയും ഇല്ല അല്ലേ.... ഒരു ഹിന്ദു / ക്രൈസ്തവ ആണേല് കാണാരുന്നു.... ഇവരും ജയില് തന്നെ? വധശിഷ വിധിച്ച് മേത്തനു മാത്രം മൂഞ്ചിയ മതേതരത്വം " എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. നിമിഷ പ്രിയയുടെ കേസില് കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഇതുവരെ ദയാ ധനം സ്വീകരിക്കാന് സന്നദ്ധത അറിയിച്ചിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക് അന്വേഷണം സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനത്തിനായുള്ള നടപടികള് പുരോഗമിക്കുകയാണ്. 34 കോടി രൂപ ദയാ ധനം നല്കിയാല് മാപ്പ് നല്കാമെന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ ബന്ധുക്കള് സമ്മതം അറിയിച്ചതു പ്രകാരമാണ് ധനസമാഹരണം നടത്തിയത്. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില് ആരംഭിച്ച ഫണ്ട് സമാഹരണം ദിവസങ്ങള് കൊണ്ടാണ് മുഴുവന് തുകയും പിരിച്ചെടുത്തത്. ജാതിമത ഭേദമന്യേ മലയാളികള് എല്ലാവരും തന്നെ ഈ ധനസമാഹരണത്തില് പങ്കാളികളായി. 18 വര്ഷമായി സൗദി ജയിലില് കഴിയുന്ന അബ്ദുള് റഹിമിന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള് ഇവിടെ വായിക്കാം. നിമിഷ പ്രിയയുടെ മോചനം യെമനില് ക്ലിനിക്ക് നടത്തിയിരുന്ന മലയാളി നഴ്സ് നിമിഷ പ്രിയ സ്പോണ്സറെ വധിച്ച കേസിലാണ് ജയില് ശിക്ഷ അനുഭവിക്കുന്നത്. തലാല് അബ്ദോ മഹ്ദി (Thalal Abdo Mahdi) എന്ന യെമനി പൗരനാണ് കൊല്ലപ്പെട്ടത്. യെമനിലെ നിയമം അനുസരിച്ച് പ്രദേശിക പൗരന്മാരുമായി ചേര്ന്നു മാത്രമെ പ്രവാസികള്ക്ക് സംരംഭം തുടങ്ങാന് സാധിക്കൂ. തലാലിനൊപ്പം ചേര്ന്നാണ് നിമിഷ പ്രിയ ക്ലിനിക്ക് ആരംഭിച്ചത്. വരുമാനം ഒറ്റയ്ക്ക് കൈക്കലാക്കാനായി തലാല് വ്യാജ രേഖ ചമച്ചു. ഇത് ചോദ്യം ചെയ്തതോടെ നിമിഷ പ്രിയയെ ദേഹോപദ്രവം ഏല്പ്പിക്കാന് തുടങ്ങി. ഉപദ്രവം പതിവായതോടെയാണ് നാട്ടിലേക്ക് രക്ഷപെടാനായി നിമിഷ പ്രിയ ശ്രമിച്ചത്. തലാലിന്റെ പക്കലുണ്ടായിരുന്ന പാസ്പോര്ട്ട് തിരികെ ലഭിക്കാനായി മയക്കുമരുന്ന് കുത്തിവച്ചതാണ്, എന്നാല് മരുന്ന് ഓവര്ഡോസായി തലാല് കൊല്ലപ്പെട്ടു. പിന്നീട് യെമനി സ്വദേശിയായ സുഹൃത്ത് ഹനാന്റെ സഹായത്തോടെയാണ് മൃതദേഹം ഒളിപ്പിച്ചതെന്നാണ് റിപ്പോര്ട്ടുകളിലുള്ളത്. സുഹൃത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരായി നിമിഷ പ്രിയ നല്കിയ അപ്പീല് യെമന് മേല്ക്കോടതി തള്ളിയ ശേഷം ബിബിസി നല്കിയ വിശദമായ റിപ്പോര്ട്ട് ഇവിടെ വായിക്കാം. നിമിഷ പ്രിയയ്ക്ക് വേണ്ടി 'ദയാ ധനം' ആവശ്യപ്പെട്ടിട്ടുണ്ടോ? വധശിക്ഷയ്ക്കെതിരായി നിമിഷ പ്രിയ സമര്പ്പിച്ച അപ്പീല് യെമന് മേല്ക്കോടതി തള്ളിയെങ്കിലും ദയാ ധനം സ്വീകരിച്ച് മാപ്പ് നല്കാന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സാധിക്കും. അതിനുള്ള ശ്രമം നടക്കുന്നുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്നാഷണല് ആക്ഷന് കൗണ്സിലിന്റെ നേതൃത്വത്തില് ഡല്ഹി ഹൈക്കോടതിയില് നല്കിയ ഹര്ജിയുടെ ഫലമായി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിക്ക് യെമനില് പോയി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കാണാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. 2017ല് യെമനുമായുള്ള അന്താരാഷ്ട്ര ബന്ധം ഇന്ത്യ അവസാനിപ്പിച്ചതിനാല് യെമനിലേക്ക് യാത്ര ചെയ്യാന് ഇന്ത്യന് പൗരന്മാര്ക്ക് വിലക്കുണ്ട്. ഇത് മറികടക്കാനാണ് കേന്ദ്ര സര്ക്കാരിന്റെ പ്രത്യേക അനുമതി തേടി പ്രേമകുമാരി കോടതിയെ സമീപിച്ചത്. നിലവില് യെമന് യാത്രയ്ക്കുള്ള അനുമതി ലഭിച്ചതായും ഉടന് യെമനിലെത്തി തലാലിന്റെ കുടുംബത്തിനെയും ഗോത്രത്തലവന്മാരെയും കണ്ട് മാപ്പ് തേടാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ മാതാവ്. ഇതു സംബന്ധിച്ച് ഏപ്രില് 14ന് പ്രേമകുമാരി 24 ന്യൂസിന് നല്കിയ അഭിമുഖം താഴെ കാണാം. സേവ് നിമിഷ പ്രിയ ആക്ഷന് ഫോറത്തിന്റെ വൈസ് ചെയര്പേഴ്സണ് അഡ്വ. ദീപ ജോസഫ് നിമിഷ പ്രിയ കേസിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ലഭ്യമായി. കൊല്ലപ്പെട്ട തലാലിന്റെ ഗോത്ര തലവന്മാരുമായും അതുവഴി അയാളുടെ കുടുംബവുമായും സംസാരിച്ച് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്കണമെന്ന് അപേക്ഷിക്കാനാണ് നിമിഷ പ്രിയയുടെ മാതാവ് യെമനിലേക്ക് പോകുന്നത്. അഡ്വ. ദീപാ ജോസഫിന്റെ പോസ്റ്റ് ചുവടെ കാണാം. അതായത് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്കാനായി കൊല്ലപ്പെട്ടയാളുടെ കുടുബം ഇതുവരെ ദയാ ധനം സ്വീകരിക്കാമെന്ന് അറിയിച്ചിട്ടില്ല. അതിനാല് വര്ഗീയ പരാമര്ശത്തോടെയുള്ള ഫേസബുക്ക് പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. മറ്റൊരു കാര്യം, വ്യവസായി എംഎ യൂസഫലിയാണ് യെമനി പൗരന്റെ കുടുബവുമായി സംസാരിക്കാന് മുന്കൈ എടുത്തത്. നിരവധിപ്പേര് നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും പരിശ്രമം തുടരുന്നതായും വ്യക്തമാണ്. സമാനമായ സാഹചര്യത്തില് അബുദാബിയില് നിന്ന് ജയില് മോചിതനായ ബെക്സ് കൃഷ്ണന്റെ കേസിലും എംഎ യൂസഫലിയാണ് ഇടപെട്ടത്. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകളില് ആരോപിക്കുന്നതുപോലെ യെമന് ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇതുവരെ ദയാ ധനം സ്വീകരിക്കുന്നതിനുള്ള നടപടി ഒന്നും തന്നെ ആയിട്ടില്ലെന്ന് വ്യക്തം. യെമന് ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് പണം സ്വരൂപിക്കാത്തത് മുസ്ലീം അല്ലാത്തതിനാല്. നിമിഷ പ്രിയയുടെ മോചനത്തിനായി ദയാ ധനം സ്വീകരിക്കുന്നതിനുള്ള നടപടി ആയിട്ടില്ല. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബത്തെ കണ്ട് മാപ്പ് അഭ്യര്ഥിക്കാനായി നിമിഷയുടെ മാതാവ് പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software