About: http://data.cimple.eu/claim-review/3be09949e8995826da595633afa5dc6c9021a69c05f5aac834c3c9e5     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001. Claim: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കുന്നു. Fact: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക അവതരിപ്പിച്ചത് 2014ൽ. ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ടിപ്പു സുൽത്താൻ്റെ ജീവിതം ചിത്രീകരിക്കുന്ന ടാബ്ലോയാണ് കര്ണാടക അവതരിപ്പിച്ചത്,” എന്ന വിവരണത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “സംഘ്പരിവാരത്തിന്റേ അണ്ണാക്കില് പൊട്ടിക്കുക എന്നതാണ് ഇപ്പോഴത്തേ ഹോബി. ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പു സുൽത്താൻ്റെ ജീവിതം ചിത്രീകരിക്കുന്ന ടാബ്ലോയാണ് കര്ണാടക അവതരിപ്പിച്ചത്,” പോസ്റ്റ് പറയുന്നു. “രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനിടെ മൈസൂർ കടുവ എന്നറിയപ്പെടുന്ന മൈസൂർ രാജ്യത്തിൻ്റെ ഭരണാധികാരി ടിപ്പു സുൽത്താനെ കർണാടക ടാബ്ലോ ചിത്രീകരിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ട്വിറ്ററിൽ വാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.കർണാടകയിൽ ടിപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സങ്കികള് സങ്കടം കൊണ്ടു,” പോസ്റ്റ് പറയുന്നു. ഇവിടെ വായിക്കുക:Fact Check: കുംഭമേളയിൽ ഹിന്ദു സന്യാസി ക്യാമ്പിൽ കയറിയ മുസ്ലിം യുവാവിന്റെ പടമാണോയിത്? Fact Check/ Verification ഞങ്ങൾ ഈ ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഈ പടം ഉൾകൊള്ളുന്ന 2014 ജനുവരി 27ലെ എൻഡിടിവി റിപ്പോർട്ട് കിട്ടി. ടിപ്പു സുൽത്താന്റെ ടാബ്ലോ സമൂഹ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണം ഉയർത്തിയതിനെ കുറിച്ചാണ് വാർത്ത. ഏകാധിപതിയും അനേകം മുസ്ലിം ഇതര മനുഷ്യരെ കൊന്ന ഭരണാധികാരിയുമായ ടിപ്പുവിനെ റിപ്പബ്ലിക്ക് ദിനത്തിൽ ആദരിച്ചതിനെ ഒരു വിഭാഗം എതിർത്തപ്പോൾ, മറ്റ് ചിലർ രാഷ്ട്രീയമായ കാരണങ്ങളാൽ മറന്ന് പോയ മഹത്തായ മഹാനെ ഓർത്തത്തിൽ സന്തോഷം പങ്കിട്ടുവെന്ന് വാർത്ത പറയുന്നു. 2014 ജനുവരി 26ലെ ഇന്ത്യ ടുഡേ റിപ്പോർട്ടിലും ഈ പടമുണ്ട്. “രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനിടെ മൈസൂർ കടുവ എന്നറിയപ്പെടുന്ന മൈസൂർ രാജ്യത്തിൻ്റെ ഭരണാധികാരി ടിപ്പു സുൽത്താനെ ചിത്രീകരിച്ച കർണാടക ടാബ്ലോയ്ക്ക് തൊട്ടുപിന്നാലെ ഞായറാഴ്ച ട്വിറ്ററിൽ ഒരു വാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത ചുരുക്കം ചില ഇന്ത്യൻ ഭരണാധികാരികളിൽ ഒരാളാണ് മൈസൂർ രാജാവെന്ന് അനുയായികൾ പറഞ്ഞതുപോലെ, “ആയിരങ്ങളെ കൊന്ന ടിപ്പു മാത്രമേ കർണാടകയിൽ ഉണ്ടായിരുന്നുള്ളൂവോ എന്ന് മറ്റൊരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ തങ്ങളുടെ വികാരങ്ങൾ തുറന്നു പറഞ്ഞു,” എന്നും റിപ്പോർട്ട് പറയുന്നു. ഈ വർഷത്തെ കർണാടകയുടെ റിപ്പബ്ലക്ക് ദിന നിശ്ചല ദൃശ്യം എന്തായിരുന്നുവെന്നും ഞങ്ങൾ പരിശോധിച്ചു. കർണാടകയുടെ റിപ്പബ്ലിക്ക് ദിന ടാബ്ലോയുടെ മുൻഭാഗത്ത് മഹാവീരന് സമർപ്പിച്ചിരിക്കുന്ന ലക്കുണ്ടിയിലെ ഏറ്റവും പഴക്കം ചെന്ന ജൈനക്ഷേത്രമായ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൽ നിന്നുള്ള ബ്രഹ്മ പ്രതിമ ഉണ്ടായിരുന്നു, പ്രധാന ഭാഗം ശിവന് സമർപ്പിച്ചിരിക്കുന്ന അലങ്കരിച്ച കാശി വിശ്വേശ്വര ക്ഷേത്രവും, നന്നേശ്വര ക്ഷേത്രവും പ്രദർശിപ്പിച്ചുവെന്ന് ജനുവരി 26, 2025ലെ ദി ഹിന്ദു റിപ്പോർട്ട് പറയുന്നു. ജനുവരി 26, 2025ലെ വൺ ഇന്ത്യ റിപ്പോർട്ട് പ്രകാരം,”കർണാടകയുടെ റിപ്പബ്ലിക്ക് ദിന ടാബ്ലോയുടെ ഘടന ഇങ്ങനെയാണ്: ബ്രഹ്മ ജിനാലയ ക്ഷേത്രം: മഹാവീരന് സമർപ്പിച്ചിരിക്കുന്ന ലക്കുണ്ടിയിലെ ഏറ്റവും പഴക്കം ചെന്ന ജൈനക്ഷേത്രമായ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൽ നിന്നുള്ള ബ്രഹ്മാവിൻ്റെ പ്രതിമയാണ് ടാബ്ലോയുടെ മുൻഭാഗത്ത്. തുറന്ന തൂണുകളുള്ള മണ്ഡപം: പ്രതിമയ്ക്ക് താഴെ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൻ്റെ തുറന്ന തൂണുകളുള്ള മണ്ഡപത്തിൻ്റെ ചിത്രീകരണം അക്കാലത്തെ സങ്കീർണ്ണമായ കരകൗശലത്തെ പ്രകടമാക്കുന്നു. മഹത്തായ ശിവക്ഷേത്രങ്ങൾ: ടാബ്ലോയുടെ പ്രധാന ഭാഗം കാശി വിശ്വേശ്വര, നന്നേശ്വര ക്ഷേത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു, ഇവ രണ്ടും ശിവന് സമർപ്പിച്ചിരിക്കുന്നു.” Conclusion ടിപ്പു സുൽത്താനെ ചിത്രീകരിക്കുന്ന കർണാടകയുടെ 2014-ലെ നിശ്ചല ദൃശ്യമാണ് 2025-ലെ റിപ്പബ്ലിക് ദിനത്തിലേത് എന്ന് പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. Result: False Sources News report by NDTV on January 27,2014 News report by India Today on January 26,2014 News report by Hindu on January 26,2025 News report by One India on January 26,2025 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്. Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software