About: http://data.cimple.eu/claim-review/56f3806eb1e57f70c05c22327d9ad4809ac98b2ffa301531c6521822     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • തുർക്കിയിൽ അടുത്തിടെ നടന്ന ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ആയിരങ്ങൾ മരിക്കുകയും ചെയ്തിരുന്നു. ആളുകളുടെ മരണത്തിന് കാരണമായ, നിലവാരമില്ലാത്തതും അനധികൃതമായി നിർമ്മിച്ചതുമായ കെട്ടിടങ്ങളുടെ 130 ഓളം കരാറുകാരെ തുർക്കി സർക്കാർ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു. ഇത്തരം കരാറുകാരെ തുർക്കി സൈന്യം കൂട്ടമായി വധിച്ചു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. നിരവധി ആളുകളെ ആയുധധാരികളായ വ്യക്തികൾ കുഴിയിലേക്ക് തള്ളിയിടുന്നതും പിന്നീട് അവരെ വെടിവെച്ച് കൊല്ലുന്നതും വീഡിയോയിൽ കാണാം. ഞങ്ങൾ നടത്തിയ'അന്വേഷണത്തിൽ വീഡിയോ സിറിയയിൽ നിന്നുള്ളതാണെന്നും ഇതിനു വർഷങ്ങൾ പഴക്കമുണ്ടെന്നും വ്യക്തമായി. AFWA അന്വേഷണം ഗൂഗിളിന്റെ സഹായത്തോടെ ഞങ്ങൾ ഈ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തിയപ്പോൾ ഇതേ വീഡിയോ സിറിയൻ സൈനിക ഉദ്യോഗസ്ഥർ നടത്തിയ കൂട്ടക്കൊലയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കണ്ടെത്താൻ സാധിച്ചു. ന്യൂ ലൈൻസ് മാഗസിൻ, ദി ഗാർഡിയൻ എന്നീ വാർത്താ ഔട്ട്ലെറ്റുകളിൾ 2022 ൽ ഇതേ വീഡിയോ ഉപയോഗിച്ചിരുന്നു. ന്യൂ ലൈൻസ് മാഗസിൻ ലേഖനം അനുസരിച്ച്, സിറിയൻ സൈനിക ഉദ്യോഗസ്ഥർ 2013 ഏപ്രിൽ 16 ന് ടാഡമോണിലെ ഡമാസ്കസ് ജില്ലയിൽ കൂട്ടക്കൊല നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. റിപ്പോർട്ടുകൾ പ്രകാരം Annsar Shahhoud, Uğur Ümit Üngör എന്ന രണ്ടു ഗവേഷകർക്ക് 2019 ൽ ലഭിച്ചതാണ് ഈ വീഡിയോ. ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം 2022 ലാണ് അവർ വീഡിയോ പുറത്തുവിട്ടത് സിറിയൻ സായുധ സേനയുടെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ 227-ാം ബ്രാഞ്ചിൽപ്പെടുന്ന സൈനികർ കൂട്ടക്കൊലകൾ നടത്തുന്നതാണ് വീഡിയോയിൽ കാണുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് പറയുന്നുണ്ട് . പ്രചാരത്തിലുള്ളത് സിറിയയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണെന്നും ഇതിനു തുർക്കിയുമായി ബന്ധമില്ല എന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്. ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ കരാറുകാരെ തുർക്കി സൈന്യം വധിക്കുന്നതിന്റെ വീഡിയോ. ഈ വീഡിയോ സിറിയയിൽ നിന്നുള്ളതാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software