schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന്” ധ്വനിപ്പിക്കുന്ന, ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “നാട്ടിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുമ്പോൾ ഇറ്റലിയിലെ പെറുഗ്വിയയിൽ ബസ് പൊട്ടിത്തെറിച്ചപ്പോൾ,” എന്നാണ് പോസ്റ്റ് പറയുന്നത്. Chalakudy News TV എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 725 ഷെയറുകൾ ഉണ്ട്.
ഞങ്ങൾ പരിശോദിക്കുമ്പോൾ Dileep Narayanan എന്ന ഐഡിയിൽ നിന്നും Chalakudy NewsTV എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 33 ഷെയറുകൾ ഉണ്ട്.
ചാർജിങിനിടെ ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ എൺപതുകാരൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം തന്നെ ചാർജിങിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്. ആന്ധ്രപ്രദേശ് വിജയവാഡയിൽ സമാന അപകടത്തിൽ 40കാരൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. നിസാമാബാദിൽ തന്നെ 80 കാരനായ ബി രാമസ്വാമി മരിച്ചത് മകന്റെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഒല തിരിച്ചു വിളിച്ചതായും വാർത്ത ഉണ്ടായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കമ്പനി തന്നെയാണ് പ്രസ്താവനയിറക്കിയത്. മാർച്ച് 26ന് പൂനെയിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഒരു മുൻകൂർ നടപടിയെന്ന നിലയിൽ ആ പ്രത്യേക ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ പരിശോധനകൾ നടത്തുമെന്നും അതിനാൽ 1,441 വാഹനങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.9999499044 എന്ന ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഒരു അഭ്യർത്ഥന ഞങ്ങൾക്ക് ലഭിച്ചു.
ഞങ്ങൾ പരിശോധിച്ചപ്പോൾ, Chalakudy News TV ന്റെ പോസ്റ്റിൽ P V Jayapalan Chengannur,Binoy P D Danial എന്നീ ഐഡികളിൽ നിന്നും രണ്ടു പേരിട്ടിരിക്കുന്ന കമന്റുകൾ കണ്ടു. അവർ ‘കത്തിയത്,ഇലക്ട്രിക് ബസ് അല്ലെന്നും സിഎൻജി ബസാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തുടർന്ന്,”ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന,” എന്ന വാദത്തിന്റെ സത്യാവസ്ഥ അറിയാൻ, ഞങ്ങൾ വീഡിയോയിൽ ഒരു ഇമേജ് റിവേഴ്സ് സേർച്ച് ചെയ്തപ്പോൾ നിരവധി വാർത്തകൾ കിട്ടി. അതിലൊന്ന് Umbria On എന്ന യു ടുബ് ചാനൽ ഇറ്റലിയിലെ പെറുഗ്വിയയിൽ ബസ് കത്തിയതിനെ കുറിച്ച് ഏപ്രിൽ 16 ന് ചെയ്ത ഒരു വീഡിയോ ആണ്.
ഇറ്റാലിയൻ ഭാഷയിലുള്ള അതിന്റെ അടിക്കുറിപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ അത് പറയുന്നത് ഒരു “മീഥേൻ ബസിന് തീപിടിച്ചു, ‘ എന്നാണ്.
സിഎൻജിയിൽ ഉപയോഗിക്കുന്ന ഒരു ഗ്യാസാണ് മീഥേൻ എന്ന് ഞങ്ങൾ കീ വേർഡ് സെർച്ചിൽ മനസിലാക്കാനായി.
ഇറ്റലിയിലെ പെറുഗ്വിയയിൽ കത്തിയ ബസ് സിഎൻജി ബസാണ് എന്ന് ഏപ്രിൽ21 ന് ഓട്ടോ ബ്ലോഗ് എന്ന വെബ്സൈറ്റ് വാർത്ത നൽകിയിട്ടുണ്ട്.
കാർസ് സ്കൂപ് എന്ന വെബ്സൈറ്റും ഏപ്രിൽ 20 ന് നൽകിയ വാർത്തയിലും കത്തിയത് സിഎൻജി ബസാണ് എന്ന് പറയുന്നു.
വായിക്കാം: കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് അവകാശപ്പെടുന്ന ‘വെളിപ്പെടുത്തൽ’ 2018ലേത്
ഞങ്ങളുടെ അന്വേഷണത്തിൽ ഇറ്റലിയിലെ പെറുഗ്വിയയിൽ പൊട്ടി തെറിച്ചത് ഇലക്ട്രിക്ക് ബസല്ല സിഎൻജി ബസാണ് എന്ന് മനസിലായി.
Sources
Report in Autoblog
Report in Carscoops
Video in Umbria On Youtube channel
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 11, 2023
Sabloo Thomas
April 4, 2022
Sabloo Thomas
February 8, 2023
|